ന്യൂയോര്‍ക്ക് : അമേരിക്കയിലെ ബ്രൂക്ക്ലിനിൽ നടന്ന വാക്കുതർക്കത്തിൽ 37 കാരനെ കുത്തിക്കൊന്നു. നന്ദി (താങ്ക് യു) പറയാത്തതിന്റെ പേരിലാണ് പ്രതിയും കൊല്ലപ്പെട്ടയാളും തമ്മിൽ തർക്കമുണ്ടാകുന്നത്. സ്മോക്ക് ഷോപ്പിലേക്ക് വന്ന പ്രതിക്ക് കൊല്ലപ്പെട്ടയാൾ വാതിൽ തുറന്ന് നൽകിയെങ്കിലും അയാൾ താങ്ക്സ് പറയാത്തതിൽ തുടങ്ങിയ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10.20 ഓടെയാണ് സംഭവം നടന്നത്.
നന്ദി പറയാത്തതാണ് കൊലപാതകകാരണമെന്ന് ദൃക്സാക്ഷിയായ, ഷോപ്പിലെ ജീവനക്കാരൻ ഖാരെഫ് അൽസെയ്ദി പറഞ്ഞു. ‘വാതിൽ തുറന്ന് നൽകിയതിന് നിങ്ങൾ എന്താണ് നന്ദി പറയാത്തത്’ എന്ന ചോദ്യത്തിന് ‘നിങ്ങളോട് ഞാൻ എനിക്കായി ഡോർ തുറന്ന് തരാൻ പറഞ്ഞില്ലല്ലോ’ എന്ന് പ്രതി തിരിച്ച് ചോദിച്ചു. ഇത് ഇവർക്കിടയിൽ വാക്കുതർക്കത്തിന് കാരണമായി. ഇത് പിന്നീട് കടയ്ക്ക് പുറത്തേക്ക് കയ്യാങ്കളിയായി നീങ്ങി. ധൈര്യമുണ്ടെങ്കിൽ തന്നെ കത്തികൊണ്ട് കുത്താൻ കൊല്ലപ്പെട്ടയാൾ പ്രതിയെ വെല്ലുവിളിച്ചു.
പ്രതി ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന തന്റെ സൈക്കിളിൽ നിന്ന് കത്തിയെടുത്ത് മറ്റേയാളുടെ വയറ്റിൽ കുത്തി. ഉടൻ തന്നെ ഇര, എന്നെ അയാൾ കുത്തിയെന്ന് ഉറക്കെ കരയാൻണ തുടങ്ങി. പിന്നാലെ കടയിലേക്ക് ഓടിക്കയറുകയും രക്തത്തിൽ കുളിച്ച് നിലത്ത് വീഴുകയുമായിരുന്നു. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കത്തി താഴെയിടാനും പ്രശ്നം അവസാനിപ്പിക്കാനും ഇരുവരോടും ആവശ്യപ്പെട്ടെങ്കിലും രണ്ടാളും കേട്ടില്ലെന്നും ദൃക്സാക്ഷിയായ ഖാരെഫ് അൽസെയ്ദി പറഞ്ഞു.
ജീവനക്കാരുടെ അശ്രദ്ധ; ഒന്നാം ക്ലാസുകാരി ക്ലാസ് മുറിയില്‍ കിടന്നത് 18 മണിക്കൂറോളം
ലഖ്നോ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഏഴ് വയസുകാരി 18 മണിക്കൂറോളം പൂട്ടിയിട്ട ക്ലാസ് മുറിയില്‍ കുടുങ്ങി കിടന്നു.
ജീവനക്കാര്‍ ക്ലാസ് മുറി പരിശോധിക്കാതെ പൂട്ടിയതാണ് ഇതിന് കാരണം. ബുധനാഴ്ച രാവിലെ സ്കൂള്‍ തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഗുന്നൗറിലെ പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ചൊവ്വാഴ്ച സ്കൂള്‍ കഴിഞ്ഞ് ക്ലാസ് മുറിയില്‍ പൂട്ടിയിട്ടത്. വൈകുന്നേരമായിട്ടും കുട്ടി വീട്ടില്‍ മടങ്ങിയെത്താതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുത്തശ്ശി സ്കൂളില്‍ പോയി അന്വേഷിച്ചെങ്കിലും ക്ലാസില്‍ ആരും ബാക്കിയില്ലെന്നാണ് ജീവനക്കാര്‍ മറുപടി നല്‍കിയത്.
തുടര്‍ന്ന് വനമേഖലയിലുള്പ്പടെ കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് ബുധനാഴ്ച രാവിലെ സ്കൂള്‍ തുറന്നപ്പോഴാണ് രാത്രി മുഴുവന്‍ കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടി കിടക്കുകയായിരുന്നെന്ന് അറിഞ്ഞത്.
പെണ്‍കുട്ടി സുഖമായിരിക്കുന്നതായും മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്നും ബ്ലോക്ക് വിദ്യഭ്യാസ ഒഫീസര്‍ പറഞ്ഞു. സ്കൂള്‍ സമയം കഴിഞ്ഞ ശേഷം അധ്യാപകരോ മറ്റ് ജീവനക്കാരോ ക്ലാസ് മുറിയില്‍ പരിശോധന നടത്തിയില്ല. അശ്രദ്ധ കാണിച്ച എല്ലാ ജീവനക്കാര്‍ക്കെതിരെയും കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.