Home Featured സുമനഹള്ളി മേല്‍പാലത്തില്‍ രൂപപ്പെട്ടത് ഭീമന്‍ ദ്വാരം, കാഴ്ചയില്‍ താഴത്തെ റോഡും വ്യക്തം

സുമനഹള്ളി മേല്‍പാലത്തില്‍ രൂപപ്പെട്ടത് ഭീമന്‍ ദ്വാരം, കാഴ്ചയില്‍ താഴത്തെ റോഡും വ്യക്തം

by കൊസ്‌തേപ്പ്

നഗരത്തിലെ സുമനഹള്ളി മേല്‍പ്പാലത്തിലാണ് വലിയൊരു ദ്വാരം രൂപപ്പെട്ടിരിക്കുന്നത്. ഗോരഗുണ്ടെപാള്‍യയ്ക്കും നായണ്ടഹള്ളിക്കും ഇടയിലുള്ള ഔട്ടര്‍ റിങ് റോഡിലുള്ള നാലുവരി മേല്‍പാലത്തിലാണ് ഗുരതരമായ പിഴവ് രൂപപ്പെട്ടത്.ഇതോടെ മേല്‍പാലത്തിലെ കെട്ടിവാര്‍ത്ത കമ്ബികള്‍ ഉള്‍പ്പടെ പുറത്ത് കാണം.

താഴെയുള്ള റോഡ് കാണാവുന്ന തരത്തിലാണ് വലിയ ദ്വാരം രൂപപ്പെട്ടിരിക്കുന്നത്. കമ്ബകള്‍ ഉള്‍പ്പട്ടെ നിലനില്‍ക്കുന്നുണ്ടെങ്കിലും .സിമന്റും കല്ലും അടര്‍ന്ന് താഴത്തെ റോഡിലേക്ക് വീണിട്ടുണ്ട്. 12 വര്‍ഷം പഴക്കമുള്ളതാണ് ഈ മേല്‍പ്പാലം.അതേസമയം തകര്‍ന്ന ഭാഗം ബാരിക്കേഡുചെയ്‌ത ശേഷം ഗതാഗം പുനസ്ഥാപിക്കുകയാണ് അധികൃതര്‍ ചെയ്തത്.

മേല്‍പാലത്തില്‍ ബാരിക്കേഡ് ഉയര്‍ന്നതോടെ നഗരത്തിലെ ഗതാഗതാവും സ്തംഭിച്ചു. അതേസമയം രൂക്ഷമായ വിമര്‍ശനമാണ് കുഴിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. നിരവധി പേര്‍ സര്‍ക്കാരിനെ പരിഹസിച്ചും രംഗത്തെത്തുന്നുണ്ട്. ‘ബെംഗളൂരുവിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലായ സ്ഥലം’,’നഗരത്തിലെ മുന്‍നിര കുഴിയാണിത്. നിരവധി കടകളും സ്കൂളുകളും അടുത്തുതന്നെയുണ്ട്’.’അത്ഭുതകരമായി ഡിസൈന്‍ ചെയ്തെടുത്ത കുഴി, കൃത്യമായ സ്ഥലം. എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസ കമന്റുകള്‍.

നഗരത്തിലെ മേല്‍പ്പാലത്തില്‍ ദ്വാരം പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. 2019 നവംബറില്‍ സമാനമായ ഒന്ന് പ്രത്യക്ഷപ്പെട്ടിരുന്നു. വ്യാഴാഴ്ചയോടെ അറ്റകുറ്റ പണികള്‍ ആരംഭിക്കുമെന്നാണ് ബെംഗളൂരു ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ വിശദീകരണം. പാലത്തിന്റെ ഘടനയിലോ മറ്റോ യാതൊരു പ്രശ്നങ്ങളും ഇല്ലന്നും ഒരിടത്ത് ബൈന്‍ഡിങ് നഷ്ടമായത് മാത്രമാണെന്നും അതോറിറ്റി പറയുന്നു. അറ്റകുറ്റപ്പണികള്‍ക്ക് രണ്ട് മാസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാം ശബ്ദിക്കണം, എല്ലാ സീറ്റിലും നിര്‍ബന്ധം; കരടു ചട്ടങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: സീറ്റ് ബെല്‍റ്റ് അലാം എല്ലാ സീറ്റിലും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കരടു ചട്ടങ്ങള്‍ കേന്ദ്ര, റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കി.

പിന്‍ സീറ്റില്‍ ഉള്‍പ്പെടെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാം പ്രവര്‍ത്തിക്കണമെന്നാണ് ചട്ടങ്ങളില്‍ പറയുന്നത്.

എം, എന്‍ കാറ്റഗറി വാഹനങ്ങളില്‍ എല്ലാ സീറ്റിലും അലാം വേണം. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഓഡിയോ, വിഡിയോ വാണിങ്ങിലൂടെ യാത്രക്കാരെ അറിയിക്കണം. നാലു ചക്രമുള്ള യാത്രാ വാഹനങ്ങളാണ് എം കാറ്റഗറിയില്‍ ഉള്ളത്. നാലു ചക്രമുള്ള ചരക്കു വാഹനങ്ങളാണ് എന്‍ കാറ്റഗറിയില്‍ പെടുക.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ രണ്ടു തരത്തിലുള്ള വാണിങ് ആണ് വാഹനങ്ങളില്‍ ഒരുക്കേണ്ടത്. ഡ്രൈവറെ ഇന്‍ഡിക്കേറ്ററിലൂടെ അറിയിക്കുന്നതാണ് ഫസ്റ്റ് ലെവല്‍ വാണിങ്. വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതിന് ഇഗ്നിഷന്‍ കീ ഉപയോഗിക്കുമ്ബോള്‍ തന്നെ സിഗ്നല്‍ നല്‍കണം. ഇതോടൊപ്പം ഓഡിയോ വാണിങ്ങും ഉള്‍പ്പെടുത്താം.

വണ്ടി ഓടിക്കൊണ്ടിരിക്കുമ്ബോള്‍ ഓഡിയോ, വിഡിയോ വാണിങ് നല്‍കുന്നതാണ് സെക്കന്‍ഡ് ലെവല്‍ മുന്നറിയിപ്പ്.

ഓവര്‍ സ്പീഡ് അറിയിക്കുന്നതിനുള്ള വാണിങ്, റിവേഴ്‌സ് പാര്‍ക്കിങ് അലര്‍ട്ട് എന്നിവയും പുതിയ ചട്ടങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group