Home Featured റുപേ ക്രെഡിറ്റ് കാർഡിൽ യുപിഐ; ഈ 3 ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഉപയോഗിച്ച് തുടങ്ങാം

റുപേ ക്രെഡിറ്റ് കാർഡിൽ യുപിഐ; ഈ 3 ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഉപയോഗിച്ച് തുടങ്ങാം

by കൊസ്‌തേപ്പ്

ൺലൈൻ ഇടപാടുകളുടെ കാലമാണ് ഇത്. ഗൂഗിൾ പേയും പേടിഎമ്മും ഫോൺ പേയും ഇടപാടുകളെ സുഗമമാക്കകനുള്ള മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നു. എന്നാൽ ഇതുവരെ ഡെബിറ്റ് കാർഡിലെ പണം മാത്രമായിരുന്നു യൂപിഐ ഉപയോഗിച്ച് നല്കാൻ സാധിച്ചിരുന്നത്. അതായത് നിങ്ങളുടെ കൈയിൽ പണം ഉണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് സാധന സേവനങ്ങൾ ഉപയോഗിക്കാം. ഗ്രാമങ്ങളിൽ വരെ ഇപ്പോൾ ക്യൂ ആർ കോഡുകൾ നിരന്നു കഴിഞ്ഞു. സ്കാൻ ചെയ്ത പണം നല്കാൻ എല്ലാവരും ശീലിച്ചും കഴിഞ്ഞു. എന്നാൽ, ഒരു ചായ കുടിക്കാൻ അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ എന്ത് ചെയ്യും? ഇനി മുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ വഴി പണം നൽകാം. യു‌പി‌ഐ ലിങ്ക് ചെയ്ത റുപേ ക്രെഡിറ്റ് കാർഡ് ആർബിഐ അവതരിപ്പിച്ചു കഴിഞ്ഞു. 

യു‌പി‌ഐ നെറ്റ്‌വർക്കിൽ റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചതോടുകൂടി വായ്‌പ ഏകദേശം അഞ്ചിരട്ടി വർധിക്കാൻ സാധ്യത ഉണ്ടെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. നിലവിൽ ഡെബിറ്റ് കാർഡുകളിലൂടെയും ബാങ്ക് അക്കൗണ്ടുകളിലൂടെയുമാണ് യുപിഐ ലിങ്ക് ചെയ്തിരിക്കുന്നത്. 

യു‌പി‌ഐ  പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിൽ റുപേ ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുന്നതോടെ പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കൾക്കാണ് ആദ്യം പ്രയോജനം ലഭിക്കുക.

ക്രെഡിറ്റ് കാർഡ് വായ്പകൾ വർദ്ധിച്ചു വരുന്നുണ്ടെന്നും ഒപ്പം യുപിഐ സൗകര്യം കൂടി ലഭ്യമാകുമ്പോൾ ക്രെഡിറ്റ് കാർഡ് വഴിയുള്ള വായ്പ വർദ്ധിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.ഡിജിറ്റൽ ഇടപാടുകളുടെ അളവിലും മൂല്യത്തിലുമുള്ള വർധന സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.  

2022 ജൂലൈയിലെ കണക്കനുസരിച്ച് 338 ബാങ്കുകളാണ് യുപിഐ സേവനങ്ങൾ നൽകുന്നത്. ആർബിഐയുടെ പ്രതിമാസ ഡാറ്റ അനുസരിച്ച്, ഈ വർഷം ഏപ്രിലിലെ യുപിഐ ഇടപാട് 9.83 ലക്ഷം കോടിയിൽ നിന്ന് ഓഗസ്റ്റിൽ 10.73 ലക്ഷം കോടിയായി ഉയർന്നു. അതുപോലെ പോയിന്റ് ഓഫ് സെയിൽ ടെർമിനൽ വഴിയുള്ള ക്രെഡിറ്റ് കാർഡ് ചെലവ് ഈ വർഷം ഏപ്രിലിൽ 29,988 കോടി രൂപയിൽ നിന്ന് ഓഗസ്റ്റിൽ 32,383 കോടി രൂപയായി ഉയർന്നു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ക്രെഡിറ്റ് കാർഡ് ചെലവ് ഏപ്രിലിൽ 51,375 കോടി രൂപയായിരുന്നത് ഓഗസ്റ്റിൽ 55,264 കോടി രൂപയായി ഉയർന്നു.

ഒരു വീട്ടില്‍ നിന്ന് മോഷ്ടിച്ച 80,000 രൂപ അത്യാവശ്യങ്ങള്‍ ഉള്ളവര്‍ക്കും പാവങ്ങള്‍ക്കുമായി വിതരണം ചെയ്ത് മോഷ്ടാവ്

നാഗ്പുര്‍: ഒരു വീട്ടില്‍ നിന്ന് മോഷ്ടിച്ച 80,000 രൂപ അത്യാവശ്യങ്ങള്‍ ഉള്ളവര്‍ക്കും പാവങ്ങള്‍ക്കുമായി വിതരണം ചെയ്ത് മോഷ്ടാവ്.

നാഗ്പുരിലാണ് സംഭവം. ഗോഡ എന്നറിയപ്പെടുന്ന തൗസീഫ് ഖാനാണ് അറസ്റ്റിലായിട്ടുള്ളത്. കുറച്ച്‌ പണം കഞ്ചാവ് വാങ്ങുന്നതിനായും തൗസീഫ് ചെലവഴിച്ചുവെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ എന്‍ഐടി ഗാര്‍ഡന്‍സില്‍ തന്‍റെ മോഷണങ്ങള്‍ കൊണ്ട് കുപ്രസിദ്ധനാണ് പ്രതി. ഇയാള്‍ക്കെതിരെ 12 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

സെപ്റ്റംബര്‍ 10ന് മുഹമ്മദ് അഖീല്‍ അബ്ദുള്‍ മജീദ് എന്നയാളുടെ വീട്ടിലാണ് തൗസീഫ് ഒടുവില്‍ മോഷണം നടത്തിയത്. ഇവിടെ നിന്ന് 80,000 രൂപ പ്രതി കവര്‍ന്നു. തനിക്കുവേണ്ടി കുറച്ച്‌ പണം ചെലവാക്കുന്നതിന് മുമ്ബായി 35,000 ത്തോളം രൂപ പ്രതി അലഞ്ഞുതിരിയുന്നവര്‍ക്കും പാവങ്ങള്‍ക്കും ആവശ്യക്കാര്‍ക്കും സമ്മാനിച്ചതായാണ് പറയപ്പെടുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പ്രതിയെ പൊലീസ് 24 മണിക്കൂറിനുള്ളില്‍ തന്നെ അറസ്റ്റ് ചെയ്തു.

യശോധര നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ച് മോഷണങ്ങള്‍ ഉള്‍പ്പെടെ ആറ് മോഷണങ്ങളെങ്കിലും നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈയില്‍ നിന്ന് 4.17 ലക്ഷം രൂപ വിലമതിക്കുന്ന മോഷണ വസ്തുക്കളും പൊലീസ് കണ്ടെടുത്തു. എന്‍ഐടി ഗാര്‍ഡന്‍ കേന്ദ്രമാക്കി തൗസീഫ് മോഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

പ്രതി എന്‍ഐടി ഗാര്‍ഡനിലാണ് വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യുന്നത്. ഏറെ നാളായി അടച്ചിട്ടിരുന്ന വീടുകള്‍ നോക്കി വച്ചാണ് പ്രതി മോഷണം നടത്തിയിരുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കാരണം മൂന്ന് വര്‍ഷം മുമ്ബ് ഭാര്യ ഇയാളെ ഉപേക്ഷിച്ച്‌ പോയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഭൂര്യ എന്ന ആസിഫിനൊപ്പം തൗസീഫ് നിരവധി കവര്‍ച്ചകള്‍ നടത്തിയതായും പൊലീസ് വ്യക്തമാക്കി .

You may also like

error: Content is protected !!
Join Our WhatsApp Group