Home Uncategorized ഒരോയൊരു ടാറ്റ; ഏറ്റവും മികച്ച ബ്രാന്‍ഡ്; എട്ടുവര്‍ഷത്തിന് ശേഷം ചരിത്രനേട്ടം; പിന്തുണച്ചത് ഡിജിറ്റല്‍ കൈമാറ്റം; പട്ടികയുമായി ദി കാന്‍ഡാര്‍ ബ്രാന്‍ഡ്‌സ്

ഒരോയൊരു ടാറ്റ; ഏറ്റവും മികച്ച ബ്രാന്‍ഡ്; എട്ടുവര്‍ഷത്തിന് ശേഷം ചരിത്രനേട്ടം; പിന്തുണച്ചത് ഡിജിറ്റല്‍ കൈമാറ്റം; പട്ടികയുമായി ദി കാന്‍ഡാര്‍ ബ്രാന്‍ഡ്‌സ്

by കൊസ്‌തേപ്പ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തി ടാറ്റ. ദി കാന്‍ഡാര്‍ ബ്രാന്‍ഡ്സ് 75 മികച്ച ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു

അതിലാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടി.സി.എസ്) ഒന്നാമതെത്തിയിരിക്കുന്നത്.

രണ്ടാം സ്ഥാനത്ത് എച്ച്‌.ഡി.എഫ്.സി ബാങ്കാണ് ഉള്ളത്. ഇന്‍ഫോസിസ്, എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍.ഐ.സി, കൊടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ ബ്രാന്‍ഡുകളാണ് തൊട്ട് പിറകിലായി ഉള്ളത്. ഇന്ത്യയിലെ ടെലികോം രംഗം മാറ്റിമറിച്ച റിലയന്‍സ് ജിയോ പത്താം സ്ഥാനത്തും എത്തിയിട്ടുണ്ട്.

എച്ച്‌.ഡി.എഫ്.സി ബാങ്ക് കഴിഞ്ഞ എട്ടു വര്‍ഷം കുത്തകയായി വച്ചിരുന്ന സ്ഥാനമാണ് ടാറ്റ സ്വന്തമാക്കിയത്. 2014 ലാണ് കാന്‍ഡര്‍ ബ്രാന്‍ഡ് ഇന്ത്യ റാങ്കിംഗ് തുടങ്ങിയത്. അന്ന് മുതല്‍ ഇവര്‍ കൈവശം വെച്ചിരുന്ന ഈ സ്ഥാനത്തേക്കാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എത്തിയിരിക്കുന്നത്. ഡിജിറ്റല്‍ സേവനങ്ങളുടെ ആവശ്യം കോവിഡിന് ശേഷം വര്‍ധിച്ചുവരികയാണ്. ഈ മാറ്റമാണ് ടിസിഎസിന് നേട്ടമായത് എന്നാണ് പറയുന്നത്.

2020 നും 2022നും ഇടയില്‍ 212 ശതമാനമാണ് ടി.സി.എസിന്റെ ബ്രാന്‍ഡ് വാല്യു വര്‍ധിപ്പിച്ചിരിക്കുന്നത്. 45.519 ബില്യണ്‍ ഡോളറാണ് ടാറ്റയുടെ മൂല്യം. എച്ച്‌.ഡി.എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്. 32.75 ഡോളറാണ് എച്ച്‌.ഡി.എഫ്.സിയുടെ മൂല്യം. ആദ്യ പത്തിലുള്ള എസ്.ബി.ഐ , കൊടക് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ എന്നിവയ്ക്ക് 13.63 ബില്യണ്‍ ഡോളര്‍, 11.9 ബില്യണ്‍ ഡോളര്‍, 11 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് ബ്രാന്‍ഡ് മൂല്യം. ഇതില്‍ ജിയോയുടെ മൂല്യം 10.7 ബില്യനാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group