ബെംഗളൂരുവിലെ കൽകെരെ ഹൊറമാവ് അഗരയ്ക്ക് സമീപം ബഞ്ചാര ലേഔട്ടിലെ സ്വകാര്യ പ്ലൈവുഡ് ഗോഡൗണിലാണ് വെള്ളിയാഴ്ച തീപിടിത്തമുണ്ടായത്.മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയെങ്കിലും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ജനവാസ കേന്ദ്രത്തിന്റെ ഹൃദയഭാഗത്താണ് ഗോഡൗൺ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.
റൈസ് പുള്ളിങ് മെഷീന് തട്ടിപ്പ്: ഒരു വര്‍ഷത്തിനിടെ തട്ടിയെടുത്തത് അഞ്ചുകോടി, സംഘം ബെംഗളൂരു പൊലീസിന്റെ പിടിയില്‍
ഹൈദരാബാദ്: റൈസ് പുള്ളിങ് മെഷീന് വിറ്റ് ജനങ്ങളെ കബളിപ്പിച്ച് വന്‍ തുക തട്ടിയെടുത്ത സംഘത്തെ ബെംഗളൂരു പൊലീസ് പിടികൂടി. മുഖ്യപ്രതിയായ ഹൈദരാബാദ് സ്വദേശി സത്യനാരായണ രാജുവിനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 15 പേരില്‍ നിന്നായി അഞ്ച് കോടിയിലേറെ രൂപയാണ് സംഘം തട്ടിയെടുത്തത്.തട്ടിപ്പ് സംഘത്തിനെതിരെ പശ്ചിമ ബെംഗളൂരുവിലെ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയ പ്രസാദ് എന്നയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘത്തിലെ മറ്റ് അംഗങ്ങളായ സിദ്ധാര്‍ത്ഥ, നാഗുറാവു കിരണ്‍, ഭാനുദാസ് എന്നിവരും അന്വേഷണ സംഘത്തിന്റെ പിടിയിലായി.പൊലീസായി ആള്‍മാറാട്ടം നടത്തി തട്ടിപ്പ്: ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. സത്യനാരായണ രാജുവിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് ബുധനാഴ്ച ജൂബിലി ഹില്‍സ് പരിസരത്ത് നിന്ന് സത്യനാരായണ രാജുവിനെ പിടികൂടി.
ഹൈദരാബാദില്‍ സോഫ്റ്റ്വെയര് ജീവനക്കാരനായിരുന്ന സത്യനാരായണ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവില്‍ റൈസ് പുള്ളിങ് മെഷീന് വില്‍ക്കാനുണ്ടെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്താമെന്നും പറഞ്ഞ് ആളുകളെ രഹസ്യകേന്ദ്രങ്ങളിലേക്ക് കൂട്ടികൊണ്ട് പോകും. തുടര്‍ന്ന് പൊലീസിന്റെ വേഷത്തില്‍ എത്തുന്ന പ്രസാദ് സംഘത്തെ ആക്രമിക്കുകയും ഭീമമായ തുക ഇവരില്‍ നിന്ന് ആവശ്യപ്പെടുകയും ചെയ്യും.
പണം നല്കാത്തവരുടെ വസ്ത്രങ്ങള്‍ അഴിച്ച് വീഡിയോ ചിത്രീകരിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒരു വര്‍ഷത്തോളമായി സംഘം ബെംഗളൂരുവില്‍ തട്ടിപ്പ് നടത്തുകയാണ്. ഹൈദരാബാദില്‍ മൂന്നോ നാലോ പേരെ കബളിപ്പിച്ച് ലോഡ്ജുകളില്‍ പൂട്ടിയിട്ട് പണം തട്ടിയതായും പൊലീസ് ‘ഇടിവി ഭാരത്’നോട് പറഞ്ഞു. സംഘത്തില്‍ ഒളിവില്‍ കഴിയുന്ന സ്വാമി എന്നയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.