ബെംഗളൂരു: നഗരത്തിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ സംഘത്തിലെ 5 മലയാളികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.കോറമംഗല, മൈക്കോ ലേഔട്ട്, രാജാജിനഗർ എന്നിവിടങ്ങളിൽ കോൾ സെന്റർ, ട്രാവൽ ഏജൻസി എന്നിവയുടെ മറവിലാണ് അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്.
ഡെന്നീസ് പാവൂർ, കെ.പി.വിപിൻ, സുഭാഷ്, ബെജിൻ ജോസ്ഫ്, സമ്മദ് ഷാജഹാൻ എന്നിവരാണ് പിടിയിലായതെന്ന് സിസി ബി ജോയിന്റ് കമ്മിഷണർ രാമൻ ഗുപ്ത പറഞ്ഞു. ബിസ്ഹബ്ബ് സൊല്യൂഷൻസ്, ടൈം ഇൻഫോ ടെക്നോളജി എന്നീ പേരിലുള്ള സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിഐപി കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റുകയാണ് ചെയ്തിരുന്നു. ഒരേ സമയം ഒട്ടേറെ സിം കാർഡുകൾ ഇടാൻ സാധിക്കുന്ന സിം ബോക്സുകൾ ഇവരിൽ നിന്ന് പിടികൂടി.
സ്ത്രീധനക്കേസിൽ പ്രതിയായ വീട്ടമ്മമകനെ കൊന്ന് ജീവനൊടുക്കി
ബംഗളുരു:ഹോസ്സാഗുഡ്ദഹള്ളിയിൽ സ്ത്രീധനക്കേസിൽ പ്രതിയായ വീട്ടമ്മ മകനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. ലക്ഷമ്മ (48), മകൻ മദൻ(13) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സഹോദരന്റെ ഭാര്യ പ്രീതിയെ സ്ത്രീധനം നൽകാത്തതിനു മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തിരുന്നു.
മുഖ്യ പ്രതിയായ സഹോദരൻ സിദ്ദെഗൗഡയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ലക്ഷ ജീവനൊടുക്കിയത്. പ്രീതിയും കുടുംബവുമാണ് തന്റെ മരണത്തിനു പിന്നിലെന്ന് ആരോപിക്കുന്ന വിഡിയോ ലക്ഷമ്മയുടെ ഫോണിൽ നിന്ന് ലഭിച്ചതായി പൊലീസ് അറിയിച്ചു.