Home Featured കര്‍ണാടക ഓപ്പണ്‍ സര്‍വകലാശാല കാമ്ബസില്‍ ദുര്‍മന്ത്രവാദമെന്ന് പരാതി

കര്‍ണാടക ഓപ്പണ്‍ സര്‍വകലാശാല കാമ്ബസില്‍ ദുര്‍മന്ത്രവാദമെന്ന് പരാതി

by കൊസ്‌തേപ്പ്

മൈസൂരു: അന്ധവിശ്വാസ നിരോധന നിയമം പ്രാബല്യത്തിലുള്ള കര്‍ണാടകത്തില്‍ സര്‍വകലാശാല അധ്യാപകനെതിരേ അജ്ഞാതസംഘം ദുര്‍മന്ത്രവാദം നടത്തിയതായി ആരോപണം. മൈസൂരുവിലെ കര്‍ണാടക സംസ്ഥാന ഓപ്പണ്‍ സര്‍വകലാശാല കാമ്ബസിലാണ് ജേണലിസം വിഭാഗം തലവനായിരുന്ന അസോസിയേറ്റ് പ്രൊഫസര്‍ തേജസ്വി നവിലൂരിനെതിരേ ദുര്‍മന്ത്രവാദം നടത്തിയത്.

ഇപ്പോള്‍ അധ്യാപകനായ ഇദ്ദേഹത്തിന്റെ ഓഫീസ് മുറിയില്‍നിന്ന് കുങ്കുമം പുരട്ടിയ ഇറച്ചിക്കഷണങ്ങള്‍, തലമുടി, മഞ്ഞള്‍പൊടി, വളക്കഷണങ്ങള്‍, അധ്യാപകന്റെ പകുതികീറിയ ഫോട്ടോ എന്നിവ കണ്ടെത്തിയിരുന്നു. അധ്യാപകനെ സര്‍വകലാശാലയില്‍നിന്ന് പുറത്താക്കാന്‍വേണ്ടിയാണ് ദുര്‍മന്ത്രവാദം നടത്തിയതെന്നാണ് ആരോപണം.

സംഭവം പുറത്തുവന്നതോടെ ജേണലിസം വിഭാഗം മേധാവി രജിസ്ട്രാര്‍ക്ക് പരാതിനല്‍കിയിട്ടുണ്ടെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.വിദ്യാശങ്കര്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നവീകരണം നടന്നുകൊണ്ടിരിക്കുന്ന പഴയകെട്ടിടത്തിലെ മുറിയിലാണ് ദുര്‍മന്ത്രവാദം നടന്നത്. ഈ മുറിയില്‍ സി.സി.ടി.വി. ക്യാമറകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍, ആരാണ് സംഭവത്തിന് പിന്നിലെന്ന് അറിയാന്‍ സാധിച്ചിട്ടില്ല.

കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചു; രണ്ടു മരണം

ബെംഗളൂരു: കര്‍ണാടകയിലെ ബെല്ലാരിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്നു രണ്ടു രോഗികള്‍ മരിച്ചു.

ബെല്ലാരിയിലെ വിജയനഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (വിംസ്) ഐസിയുവിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന വൃക്കരോഗി മൗലാന ഹുസൈന്‍, പാമ്ബുകടിയേറ്റു ഗുരുതരാവസ്ഥയിലായിരുന്ന ചേട്ടമ്മ എന്നിവരാണു മരിച്ചത്. ആശുപത്രിയിലേക്കള്ള വൈദ്യുതി വിതരണം നിലച്ചതാണു ദുരന്തത്തിനിടയാക്കിയത്.
എന്നാല്‍, വൈദ്യുതി വിതരണം നിലച്ചതും രോഗികളുടെ മരണവും തമ്മില്‍ ബന്ധമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രണ്ടു രോഗികളും അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും സ്വാഭാവിക മരണം മാത്രമാണെന്നു വിംസ് ഡയറക്ടര്‍ വിശദീകരിച്ചു. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group