സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ വാങ്ങാനുള്ള ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകൻ ഇലോൺ മസ്‌കിന്റെ 44 ബില്യൺ ഡോളറിന്റെ ലേലത്തിന് ട്വിറ്റർ ഓഹരി ഉടമകൾ ചൊവ്വാഴ്ച അംഗീകാരം നൽകി. ഒരു ഓഹരിക്ക് 54.20 ഡോളർ അതായത് 4,148 രൂപ നൽകിയാണ് ഏറ്റെടുക്കൽ. 400 കോടി ഡോളറിന് ട്വിറ്റർ വാങ്ങാനുള്ള കരാറിൽ കഴിഞ്ഞ ഏപ്രിലിലാണ് ഒപ്പുവച്ചത്. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതോടെ ഇത് പൂർണമായും സ്വകാര്യ കമ്പനിയായി മാറും.
ട്വിറ്ററിൽ വ്യാജ അക്കൗണ്ടുകൾ വര്ധിക്കുന്നുവെന്ന ഇലോൺ മസ്കിന്റെ ആരോപണം ഇവിടെ നിലനിൽക്കെയാണ് ഏറ്റെടുക്കലിന് അംഗീകാരം നൽകിയത്. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നല്കാൻ ട്വിറ്റർ വിസമ്മതിച്ചുവെന്നും കരാറിലെ ഒന്നിലധികം വ്യവസ്ഥകള്‍ ട്വിറ്റർ ലംഘിച്ചുവെന്നും ആരോപിച്ച് ട്വിറ്റർ വാങ്ങാനുള്ള കരാർ ജൂലൈയിൽ മസ്ക് അവസാനിപ്പിച്ചിരുന്നു.
ഇതിനെതിരെ ട്വിറ്റർ കോടതിയെ സമീപിക്കുകയും ഇതിന്റെ വിചാരണ ഒക്ടോബറിൽ നേരിടുകയും വേണം. ട്വിറ്റർ സിഇഒ പരാഗ് അഗർവാളിന്റെ ഹ്രസ്വ പരാമർശങ്ങൾക്ക് ശേഷമുള്ള ഒരു വെർച്വൽ മീറ്റിംഗിലാണ് വോട്ടെടുപ്പ് നടന്നത്.
ട്വിറ്റർ മസ്‌ക് ഏറ്റെടുക്കുന്നത് തടയാൻ അവസാന ശ്രമമെന്നോണം പോയ്‌സൺ പിൽ വരെ ട്വിറ്റര്‍ മസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഏപ്രിൽ ആദ്യത്തിൽ മസ്‌ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിങ് മൂല്യത്തേക്കാൾ 38 ശതമാനം കൂടുതലായിരുന്നു കരാർ തുക. മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതോടെ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ പൂർണമായും സ്വകാര്യ കമ്പനിയായി മാറും.
പ്രശസ്തമായ ഗണേശ ലഡ്ഡു ലേലം ചെയ്തത് 24.60 ലക്ഷം രൂപയ്ക്ക്!
ഹൈദ്രാബാദിലെ പ്രശസ്തമായ ഗണേശ ലഡ്ഡു ഇത്തവണ ലേലം ചെയ്തത് 24.60 ലക്ഷം രൂപയ്ക്ക്. ഇതോടെ ഇത്രയും ഉയർന്ന തുകയ്ക്ക് വിറ്റുപോയതിന്റെ പേരിൽ ലഡു റെക്കോർഡ് സൃഷ്ടിച്ചിരിക്കയാണ്. ഈ 21 കിലോ ലഡു 10 ദിവസത്തെ ഗണേശ ആഘോഷത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ചയാണ് ഭക്തർക്കിടയിൽ ലേലം ചെയ്തത്. ഈ വർഷം ഒമ്പത് പേരാണ് ലേലത്തിൽ പങ്കെടുത്തത്.
ബാലാപൂർ ഉത്സവ് സമിതി ഈ വർഷം ലഡുവിന് ഏകദേശം 20 ലക്ഷം രൂപ ലേലം വിളിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ലഡു ലേലത്തിൽ പോയത് 24.6 ലക്ഷം രൂപയ്ക്കാണ്. മുൻ വർഷത്തേക്കാൾ 5.7 ലക്ഷം രൂപയിലധികം വിലയ്ക്കാണ് ഈ വർഷം ലഡു വിറ്റത്. വംഗേട്ടി ലക്ഷ്മറെഡ്ഡി എന്നയാളാണ് ലേലത്തിൽ വിജയിച്ചത്.
‘കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ ഈ ലേലത്തിൽ വിജയിക്കണമേ എന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു. ഒടുവിൽ ഭഗവാൻ ഗണേശന്റെ അനുഗ്രഹം കൊണ്ട് ഈ വർഷം അത് യാഥാർത്ഥ്യമായി. ഈ ലഡു ബന്ധുക്കൾക്കും കൂട്ടുകാർക്കും ഇടയിൽ വിതരണം ചെയ്യും’ എന്ന് ലക്ഷ്മറെഡ്ഡി പറഞ്ഞു.
2021 -ൽ, വൈഎസ്ആർസിപി നേതാവ് ആർവി രമേഷ് റെഡ്ഡിയാണ് 18.9 ലക്ഷത്തിന് ലേലത്തിൽ ലഡ്ഡു സ്വന്തമാക്കിയത്. അതുവരെയുള്ളതിൽ വച്ച് നോക്കിയാൽ ലഡുവിന് ഏറ്റവും ഉയർന്ന വില കിട്ടിയ ലേലമായിരുന്നു ഇത്.
2020 -ൽ കൊവിഡ് 19 നിയന്ത്രണങ്ങൾ കാരണം ലേലം നടത്താൻ കഴിയാത്തതിനാൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് ലഡ്ഡു കൈമാറുകയായിരുന്നു. ഗോൾഡൻ ലഡു ആദ്യമായി ലേലത്തിന് വെച്ചപ്പോൾ 450 രൂപയ്ക്കാണ് വിറ്റത്.ലഡു ലേലം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക ബാലാപൂർ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.