ബംഗളൂരു: മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ ബി.എസ്. യെദിയൂരപ്പക്കെതിരായ അഴിമതിക്കേസില്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്.എം.പിമാരുടെയും എം.എല്‍.എമാരുടെയും കേസുകള്‍ക്കായുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ലോകായുക്ത പൊലീസിനോട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ബുധനാഴ്ച ഉത്തരവിട്ടത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യെദിയൂരപ്പക്കെതിരെ മലയാളി സാമൂഹികപ്രവര്‍ത്തകനും കര്‍ണാടക ആന്‍ഡി ഗ്രാഫ്റ്റ് ആന്‍ഡ് എന്‍വയണ്‍മെന്റ് ഫോറം അധ്യക്ഷനുമായ ടി.ജെ. അബ്രഹാമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
സാമ്ബത്തികനേട്ടത്തിനുവേണ്ടി ബംഗളൂരു വികസന അതോറിറ്റിയുടെ പ്രോജക്ടുകള്‍ കടലാസു കമ്ബനികള്‍ മുഖേന രാമലിംഗം കണ്‍സ്ട്രക്ഷന്‍സ് കമ്ബനിക്ക് കൈമാറിയെന്നും ഇതിനായി രാമലിംഗം കണ്‍സ്ട്രക്ഷന്‍സ് ഉടമ ചന്ദ്രകാന്ത് രാമലിംഗത്തില്‍ നിന്ന് 12.5 കോടി വാങ്ങിയെന്നുമാണ് പരാതി. യെദിയൂരപ്പ, മകന് ബി.വൈ.
വിജയേന്ദ്ര, അന്ന് ബി.ഡി.എ ചെയര്‍പേഴ്സനായിരുന്ന ഇന്നത്തെ സഹകരണ മന്ത്രി എസ്.ടി. സോമശേഖര്‍, യെദിയൂരപ്പയുടെ പേരമകന് ശശിധര്‍ മാരാടി, മരുമകന് സഞ്ജയ് ശ്രീ, ചന്ദ്രകാന്ത് രാമലിംഗം, ഐ.എ.എസ് ഓഫിസര്‍ ജി.സി. പ്രകാശ്, കെ. രവി, വിരുപക്ഷ എന്നിവരടക്കം ഒമ്ബതുപേര്ക്കെതിരെയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.
പ്ലാസ്റ്റിക്, ടയര്‍, സ്ക്രാപ്പ്; വലിച്ചെറിയുന്നതിൽ നിന്നൊരു ഉദ്യാനം, മൂന്നാറിലൊരുങ്ങുന്നു അപ്സൈക്കിൾ ഗാര്ഡൻ
മൂന്നാര്‍ : മൂന്നാറിന് ഭംഗി കൂട്ടാൻ വരുന്നു വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അപ് സൈക്കിള്‍സ് ഗാര്ഡന്. പഴയ മൂന്നാറിലാണ് മാലിന്യങ്ങള്‍കൊണ്ട് വിസ്മയ കാഴ്ചകള്‍ സമ്മാനിക്കുന്ന പാര്‍ക്ക് ഒരുങ്ങുന്നത്. മാലിന്യങ്ങള്‍ ഉപയോഗിച്ചു നിര്‍മിച്ച ജില്ലയിലെ ആദ്യ അപ്സൈക്കിള്‍സ് ഉദ്യാനമാണ് മൂന്നാറില്‍ ഒരുങ്ങുന്നത്. പഴയ മൂന്നാര്‍ ബൈപ്പാസ് പാലത്തിനു സമീപമാണ് പഴയ പ്ലാസ്റ്റിക്, ടയറുകള്‍, സ്ക്രാപ്, ഓട്ടോമൊബൈല്‍ അവശിഷ്ടങ്ങള്‍, ഇലക്ട്രോണിക് വേസ്റ്റ് എന്നിവ ഉപയോഗിച്ചുള്ള ഉദ്യാനത്തിന്റെ നിര്‍മാണം നടന്നു വരുന്നത്.
പഴയ ടയറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ടൈലുകള്‍ പാകിയ നടപ്പാത, 70 കിലോ വീതം പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ച ഇരിപ്പിടങ്ങള്‍, പ്ലാസ്റ്റിക് കുപ്പികള്‍ നിറച്ച ആനയുടെ കൂറ്റന്‍ പ്രതിമ, തവളകള്‍ക്കും മറ്റും വസിക്കുന്നതിനുള്ള കുളം, മൂന്നാറില്‍ മാത്രം കണ്ടു വരുന്ന അപൂര്‍വ്വ സസ്യങ്ങള്‍, ചെടികള്‍, പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ച വലിയ പൂക്കള്‍ എന്നിവയാണ് ഗാര്‍ഡനിലുള്ളത്.
ജില്ലയുടെ 50-ാം പിറന്നാള്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയും വിനോദ സഞ്ചാരികളടക്കമുള്ളവര്‍ക്ക് മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും വിശ്രമിക്കുന്നതിനുമായാണ് ഉദ്യാനം നിര്‍മിക്കുന്നത്. യുഎന്‍ ഡി പി, ഹില്‍ ദാരി, മൂന്നാര്‍ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ മൂന്നാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോഡൈവേഴ്സിറ്റി റിസര്‍ച്ച് ആന്റ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഉദ്യാനം നിര്‍മിക്കുന്നത്.