ഭുവനേശ്വർ: ഭാര്യയുടെ സമ്മതത്തോടെ യുവാവ് ട്രാൻസ് യുവതിയെ വിവാഹം ചെയ്തു. ഒഡീഷയിലെ കാലഹണ്ഡിയിലാണ് വിവാഹിതനായ യുവാവ് ട്രാൻസ് യുവതിയുമായി പ്രണയത്തിലായതും ഭാര്യയുടെ അനുവാദത്തോടെ പ്രണയിനിയെ ജീവിതത്തിലേക്ക് കൂട്ടിയതും. വിവാഹത്തിന് സമ്മതിച്ചെന്ന് മാത്രമല്ല അവരെ സ്വന്തം വീട്ടിൽ താമസിപ്പിക്കാനും ഭാര്യ തയ്യാറായി.
റായഗഡ ജില്ലയിലെ അമ്പാഡോലയിൽ വച്ചാണ് യുവാവ് കഴിഞ്ഞ വർഷം ഈ ട്രാൻസ് യുവതിയെ പരിചയപ്പെട്ടത്. തെരുവുകളിൽ ഭിക്ഷ യാചിച്ചു നടക്കുകയായിരുന്ന അവരെ കണ്ടപ്പോൾ തന്നെ യുവാവിന് ഇഷ്ടമായി. പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങുകയും ക്രമേണ അവരുമായി പ്രണയത്തിലാവുകയും ചെയ്തു. ഒരു മാസം മുമ്പാണ് ഭാര്യ ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം കേൾക്കാനിടയായത്. ചോദ്യം ചെയ്തപ്പോൾ യുവാവ് എല്ലാ കാര്യവും ഭാര്യയോട് വെളിപ്പെടുത്തി. ബന്ദം ആഴത്തിലുള്ളതാണെന്നും യുവാവ് വ്യക്തമാക്കി. അങ്ങനെയാണ് ആ ട്രാൻസ്
യുവതിയെ ജീവിതത്തിന്റെ ഭാഗമാക്കാൻ തയ്യാറാണെന്ന് ഭാര്യ യുവാവിനെ അറിയിച്ചത്. ഭാര്യ സമ്മതിച്ചതോടെ യുവാവ് ആ ട്രാൻസ്യുവതിയെ വിവാഹം ചെയ്തു. ക്ഷണിക്കപ്പെട്ട അതിഥികളുടെയും ട്രാന്സ്ജെൻഡർ സമൂഹത്തിൽ നിന്നുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു ക്ഷേത്രത്തിൽ വച്ചുള്ള വിവാഹം.
എന്നാൽ, ഇത്തരമൊരു വിവാഹം നിയമാനുസൃതമല്ലെന്ന് നിയമവിഗദ്ധർ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദു വിവാഹ നിയമപ്രകാരം ഒന്നിലധികം വിവാഹം നിയമവിധേയമല്ല. നിയമപ്രകാരം ആദ്യഭാര്യയുമായുള്ള വിവാഹം മാത്രമാണ് ഔദ്യോഗിക രേഖകളിലുണ്ടാവുക എന്നും അഭിഭാഷകർ വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹം കഴിഞ്ഞയുടൻ തന്നെ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ടെന്നും അവർക്കിതിൽ കാര്യമായിട്ടൊന്നും ചെയ്യാനില്ലെന്ന് അറിയിച്ചതായും ട്രാൻസ്ജെൻഡർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. വിവാഹക്കാര്യത്തിൽ ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ മാത്രമേ നിയമനടപടി സ്വീകരിക്കാനാവൂ എന്ന് പൊലീസും വ്യക്തമാക്കുന്നു.
കേരളത്തില്‍ പരാജയപ്പെട്ടു, കര്‍ണ്ണാടകയില്‍ വിജയിച്ചു!! സിപിഐയ്ക്ക് വനിതാ ജില്ലാ സെക്രട്ടറി
ചിക്കമംഗലൂരു: കേരളത്തില്‍ വനിതാ നേതാവിനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള നീക്കം വിഭാഗീയതയെ തുടര്‍ന്ന് പരാജയപ്പെട്ട സിപിഐയ്ക്ക് കര്‍ണാടകയില്‍ വനിതാ ജില്ലാ സെക്രട്ടറി. ചിക്കമംഗളൂരു ജില്ലാ സെക്രട്ടറിയായി രാധാ സുന്ദരേഷിനെ തെരഞ്ഞെടുത്തു. നേതൃസ്ഥാനങ്ങളില്‍ 20 ശതമാനം വനിതാ സംവരണം നടപ്പിലാക്കുമെന്ന സിപിഐ പ്രഖ്യാപനമാണ് രാധയുടെ തിരഞ്ഞെടുപ്പിന് പിന്നില്‍.
2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍, ഉഡുപ്പി ചിക്കമംഗലൂരു മണ്ഡലത്തില്‍ ഇടത് കക്ഷികളുടെ മൂന്നാം മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നേതാവാണ് രാധ.
ഇടുക്കി ജില്ലാ സെക്രട്ടറിയായി പീരുമേട് മുന്‍ എംഎല്‍എ ഇ എസ് ബിജിമോളുടെ പേര് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നുവെങ്കിലും വിഭാഗീയത കാരണം ഇത് നടപ്പിലായില്ല. ജില്ലാ നേതൃത്വം കെ സലിംകുമാറിനെയാണ് സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചത്. തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ ഇഎസ് ബിജിമോള്‍ പരാജയപ്പെട്ടു. ഇതിന് പിന്നാലെ ജില്ലാ നേതൃത്വത്തില്‍ പുരുഷ മേധാവിത്വമാണെന്ന് ആരോപിച്ച് ഇ എസ് ബിജിമോള്‍ രംഗത്തുവന്നത് വിവാദമായിരുന്നു.