Home Featured ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: ഇന്‍ഡ്യയിലെ 54% കംപനികളും ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ പുതിയ നിയമനങ്ങള്‍ നടത്തുമെന്ന് സര്‍വേ റിപോര്‍ട്

ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: ഇന്‍ഡ്യയിലെ 54% കംപനികളും ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ പുതിയ നിയമനങ്ങള്‍ നടത്തുമെന്ന് സര്‍വേ റിപോര്‍ട്

by കൊസ്‌തേപ്പ്

ന്യൂഡെല്‍ഹി: സാമ്ബത്തിക മാന്ദ്യത്തിന്റെയും മറ്റും ആഗോള രാഷ്ട്രീയ ആശങ്കകള്‍ക്കിടയിലും ഏകദേശം 54 ശതമാനം കംപനികളും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പുതിയ നിയമനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സര്‍വേ റിപോര്‍ട്.2022 ഒക്‌ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ തൊഴില്‍ വിപണിയുടെ നില ശക്തമാണെന്ന് മാന്‍പവര്‍ഗ്രൂപിന്റെ ചൊവ്വാഴ്ച പുറത്തിറക്കിയ എംപ്ലോയ്‌മെന്റ് ഔട് ലുക് സര്‍വേ പറയുന്നു. 41 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമായി പൊതു-സ്വകാര്യ മേഖലയിലെ 40,600 തൊഴിലുടമകളില്‍ നിന്നാണ് സര്‍വേ നടത്തിയത്.

ഇന്‍ഡ്യയിലെ 64 ശതമാനം കംപനികളും തങ്ങളുടെ തൊഴില്‍ ശക്തി വര്‍ധിപ്പിക്കുമെന്ന് സര്‍വേ പറയുന്നു. അതേസമയം, 10 ശതമാനം പേര്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച്‌ സംസാരിച്ചു. തൊഴില്‍ ശക്തിയില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് 24 ശതമാനം പേര്‍ പറഞ്ഞു. റിക്രൂട്മെന്റുകളുടെ എണ്ണത്തില്‍ ഇന്‍ഡ്യ ബ്രസീലിന് പിന്നില്‍ രണ്ടാമതാണ്. ബ്രസീലിലെ 56 ശതമാനം തൊഴിലുടമകളും പുതിയ നിയമനങ്ങളെക്കുറിച്ച്‌ സംസാരിച്ചു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്ബോള്‍ നിയമനങ്ങളുടെ കാര്യത്തില്‍ 10 ശതമാനം പുരോഗതി ഉണ്ടായതായി സര്‍വേ പറയുന്നു. മുന്‍ പാദത്തെ അപേക്ഷിച്ച്‌ മൂന്ന് ശതമാനം പുരോഗതിയുണ്ട്. ഇന്‍ഡ്യയ്ക്ക് ശക്തമായ അടിത്തറയുണ്ടെന്ന് മാന്‍പവര്‍ ഗ്രൂപ് ഇന്‍ഡ്യ മാനജിംഗ് ഡയറക്ടര്‍ സന്ദീപ് ഗുലാത്തി പറഞ്ഞു. ഹ്രസ്വകാല ആഘാതങ്ങള്‍ക്കിടയിലും, വളര്‍ചയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍, അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിച്ചത്, കയറ്റുമതി വര്‍ധിപ്പിക്കല്‍ എന്നിവ ആഘാതങ്ങള്‍ കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

28 അല്ല 30 ദിവസം ; മൊബൈല്‍ റീചാര്‍ജ് കാലാവധി 30 ദിവസമാക്കണമെന്ന് ട്രായ്

മുംബൈ: എല്ലാ ടെലികോം സേവന ദാതാക്കളും കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചര്‍, പ്രത്യേക താരിഫ് വൗച്ചര്‍, കോമ്ബിനേഷന്‍ വൗച്ചര്‍ എന്നിവ 30 ദിവസത്തേക്ക് നല്‍കണമെന്ന് ഇന്ത്യന്‍ ടെലികോം റെഗുലേറ്റര്‍ ട്രായ് നിര്‍ബന്ധമാക്കി.

ഇതിനെ തുടര്‍ന്ന്, എല്ലാ ടെലികോം കമ്ബനികളും 30 ദിവസത്തെ വാലിഡിറ്റിയില്‍ റീചാര്‍ജ് പ്ലാനും എല്ലാ മാസവും ഒരേ രീതിയില്‍ പുതുക്കാവുന്നതുമായ റീചാര്‍ജ് പ്ലാനും അവതരിപ്പിച്ചു.

ഇതുവരെ, ഒരു ഉപഭോക്താവിന്‍റെ പ്രതിമാസ റീചാര്‍ജ് കാലയളവ് 28 ദിവസമായിരുന്നു. എന്നാല്‍ കമ്ബനിക്ക് കൂടുതല്‍ പണം സമാഹരിക്കാനുള്ള വളഞ്ഞ വഴിയാണിതെന്ന് പരാതി ഉയര്‍ന്നതോടെയാണ് ട്രായ് വിഷയത്തില്‍ ഇടപെട്ടത്. ഓരോ ടെലികോം സേവന ദാതാവും കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചറും 30 ദിവസത്തെ വാലിഡിറ്റിയില്‍ പ്രത്യേക താരിഫ് വൗച്ചറും വാഗ്ദാനം ചെയ്യണമെന്ന് ട്രായ് നിര്‍ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group