Home Featured കർണാടക: വാഹനാപകടത്തിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു

കർണാടക: വാഹനാപകടത്തിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു

by കൊസ്‌തേപ്പ്

മംഗളൂരു: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശിയായ നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു. മംഗളൂരു നേതാജി കോളജിലെ ഒന്നാം വര്‍ഷ ജനറല്‍ നഴ്സിഗ് വിദ്യാര്‍ഥിനി റിയ ആന്‍റണിയാണ് (19) മരിച്ചത്.

കട്ടപ്പന പട്ടരുകണ്ടത്തില്‍ റെജി തോമസ് ബിനു ദമ്ബതികളുടെ മകളാണ്. ഈ മാസം മൂന്നിന് മന്നുഗുഡെ ബര്‍ക്കെ പോലീസ് സ്റ്റേഷന് സമീപമുള്ള റോഡില്‍ മത്സരയോട്ടം നടത്തിയ ബൈക്കുകള്‍ കാറുമായി കൂട്ടിയിടിച്ച ശേഷം ബസ് കാത്തുനിന്ന റിയയെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച വൈകിട്ടോടെയാണു റിയ മരിച്ചത്.

ഹിജാബ് വിലക്ക്; വാദം ഈയാഴ്ച പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

ദില്ലി : കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരായ ഹർജികളിൽ ഈയാഴ്ച വാദം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. ബുധനാഴ്ചയോടെ ഹർജിക്കാരുടെ വാദം തീർക്കണമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിര്‍ദ്ദേശിച്ചു. 

സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാമർശിച്ചിരുന്നു. ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്‍റെ ഭാഗമാണെന്ന് രണ്ട് ഹൈക്കോടതി വിധികളുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു. കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും സ്വീകരിച്ച  നിലപാടുകൾക്കെതിരാണ് കർണ്ണാടക ഹൈക്കോടതി എടുത്ത സമീപനമെന്നും കാമത്ത് ചൂണ്ടിക്കാട്ടിയിരുന്നു. യൂണിഫോം നിശ്ചയിക്കുന്ന കോളേജ് വികസനസമിതിയിൽ എംഎല്‍എമാരെ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവിനെയും ഹർജിക്കാർ എതിർത്തിരുന്നു. 

പൗരത്വ നിയമഭേദഗതിക്കെതിരായ ഹര്‍ജികൾ വീണ്ടും മാറ്റി; അടുത്ത തിങ്കളാഴ്ച പരിഗണിക്കും

ദില്ലി : പൗരത്വനിയമഭേദഗതിക്കെതിരായ ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. മുതിർന്ന അഭിഭാഷകരുടെ അപേക്ഷ പ്രകാരം അടുത്ത തിങ്കളാഴ്ചത്തേക്കാണ് (സെപ്ടംബ‍ര്‍ 19 ) ലേക്കാണ് ഹര്‍ജികൾ മാറ്റിയത്. 

പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട്  220 ഹർജികളാണ് ആകെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. മുസ്ലിം ലീഗാണ് നിയമഭേദഗതിയെ എതിർത്ത് ആദ്യം ഹർജി നല്കിയത്. സിപിഎം, സിപിഐ, എംഐഎം തുടങ്ങിയ പാർട്ടികളും രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കളും നല്കിയ ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്. 

ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജികൾ മാറ്റി പരിഗണിക്കുന്നത്. ഭരണഘടന ഉറപ്പാക്കുന്ന തുല്യതയ്ക്ക് എതിരാണ് പൗരത്വനിയമഭേദഗതി എന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ നേരത്തെ സുപ്രീംകോടതി കേന്ദ്ര സർക്കാരിൻറെ നിലപാട് തേടിയിരുന്നു. 

You may also like

error: Content is protected !!
Join Our WhatsApp Group