Home Featured ബെംഗളൂരു:പാൽ വില ഉയരും;ശുപാർശയുമായി കർണാടക മിൽക് ഫെഡറേഷൻ

ബെംഗളൂരു:പാൽ വില ഉയരും;ശുപാർശയുമായി കർണാടക മിൽക് ഫെഡറേഷൻ

ബെംഗളൂരു: നന്ദിനി പാലിന്റെ വില ലീറ്ററിന് 3 രൂപ വർധിപ്പിക്കാനുള്ള ശുപാർശയുമായി കർണാടക മിൽക് ഫെഡറേഷൻ (കെഎംഎഫ്). കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് പാൽ വില ഉയർത്താനുള്ള ശുപാർശ കെഎംഎഫ് ചെയർമാൻ ബാലചന്ദ്ര ജാർക്കിഹോളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് സമർപ്പിച്ചത്. കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ വില കുതിച്ചുയർന്നതോടെ കടുത്ത പ്രതിസന്ധിയാണ് ക്ഷീര കർഷകർ നേരിടുന്നതെന്ന് ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു.

നിലവിൽ ലീറ്ററിന് 37 രൂപയാണ് നന്ദിനി പാലിന്റെ വില. ആദ്യം 5 രൂപ വർധിപ്പിക്കണമെന്ന് കെഎംഎഫ് ആവശ്യ പ്പെട്ടിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയിരുന്നില്ല. 14 ജില്ലകളിലെ ക്ഷീര സഹകരണ യൂണിയനുകളാണ് കെഎംഎഫിന് കീഴിലുള്ളത്.

ഉറങ്ങുന്നതിനിടെ തലക്കു സമീപം വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവതി മരിച്ചു; വെളിപ്പെടുത്തലുമായി യൂട്യൂബര്‍

ന്യൂഡല്‍ഹി: റെഡ്മിയുടെ സ്മാര്‍ട്ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവതിക്ക് ദാരണാന്ത്യം. ഡല്‍ഹിയില്‍ നിന്നുള്ള ടെക് യൂട്യൂബറായ മന്‍ജീത് ആണ് ട്വിറ്ററില്‍ തന്റെ ബന്ധു സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച്‌ മരിച്ച വിവരം പങ്കുവെച്ചത്.റെഡ്മിയുടെ 6എ എന്ന ബജറ്റ് മോഡലായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്.ഉറങ്ങുമ്ബോള്‍ തലയണക്ക് അടുത്തായി വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവതി മരിക്കുകയായിരുന്നുവെന്ന് മന്‍ജീത് വെളിപ്പെടുത്തി.

‘എംഡി ടോക് വൈടി’ എന്ന യൂട്യൂബ് ചാനലിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മന്‍ജീത് സംഭവം വിശദീകരിച്ചത്. കൂടെ പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രവും മരിച്ചുകിടക്കുന്ന ബന്ധുവായ സ്ത്രീയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. പോസ്റ്റില്‍ റെഡ്മി ഇന്ത്യയെയും സി.ഇ.ഒ മനുകുമാര്‍ ജെയ്നിനെയും ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.’ഇന്നലെ രാത്രി എന്റെ ബന്ധുവായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. അവര്‍ റെഡ്മി 6എ എന്ന ഫോണായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്.

ഉറങ്ങുമ്ബോള്‍ തലയണക്കടുത്തായി വെച്ച ഫോണ്‍ കുറച്ചുകഴിഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ചു. വളരെ മോശം സാഹചര്യത്തിലാണ് നമ്മളുള്ളത്. ബ്രാന്‍ഡ് എന്ന നിലക്ക് പിന്തുണ നല്‍കല്‍ നിങ്ങളുടെ ഉത്തരവാദിത്തമാണ്’. -മന്‍ജീത് ട്വീറ്റ് ചെയ്തു.

സംഭവം അന്വേഷിക്കുന്നതായി ട്വീറ്റിന് മറുപടിയായി ഷവോമി കുറിച്ചിട്ടുണ്ട്. അപകടം സംഭവിച്ച കുടുംബവുമായി ബന്ധപ്പെടാനും ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം കണ്ടെത്താനും തങ്ങളുടെ ടീം ശ്രമിക്കുന്നതായും അവര്‍ കുറിച്ചു.മരിച്ച സ്ത്രീയുടെ വളരെ സാധാരണക്കാരാണെന്നും അവരുടെ മകന്‍ പട്ടാളത്തിലാണെന്നും യൂട്യൂബര്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ എന്ത് നടപടികളിലേക്ക് പോകണമെന്നതിനെ കുറിച്ച്‌ അവര്‍ ധാരണയില്ലെന്നും പൊട്ടിത്തെറിച്ച ഫോണ്‍ കോള്‍ ചെയ്യാനും യൂട്യൂബ് കാണാനും മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും മന്‍ജീത് കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group