Home Featured ബെംഗളൂരു: വനംവകുപ്പ് ജീവനക്കാരുടെ ധനസഹായം 50 ലക്ഷം രൂപയാക്കി ഉയർത്തി മുഖ്യമന്ത്രി ബൊമ്മ

ബെംഗളൂരു: വനംവകുപ്പ് ജീവനക്കാരുടെ ധനസഹായം 50 ലക്ഷം രൂപയാക്കി ഉയർത്തി മുഖ്യമന്ത്രി ബൊമ്മ

ബെംഗളൂരു: ജോലിക്കിടെ മരിക്കുന്ന വനംവകുപ്പ് ജീവനക്കാരുടെ കുടുംബത്തിനുള്ള ധനസഹായം 30 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയാക്കി ഉയർത്തിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. ആശ്രിത നിയമനം ഉൾപ്പെടടെ ജീവനക്കാരുടെ കുടുംബത്തിനുള്ള മുഴുവൻ സഹായങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. യെഡിയൂരപ്പ സർക്കാരിന്റെ കാലത്താണ് ധനസഹായം 20 ലക്ഷം രൂപയിൽ നിന്ന് 30 ലക്ഷമായി ഉയർത്തിയത്.

ഐടി ഹബ്ബുകളായ ബെംഗളൂരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിച്ച്‌ അതിവേഗ റെയില്‍വേ പാത

ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി ഹബ്ബുകളായ ബെംഗളൂരുവിനെയും ഹൈദരാബാദിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പാത കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍.പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നിര്‍മ്മിക്കുന്നത്. പദ്ധതിക്ക് ഏകദേശം 30,000 കോടി രൂപ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്.സെമി ഹൈസ്പീഡ് റെയില്‍വേ ട്രാക്ക് നിര്‍മ്മിക്കുന്നത് പരിഗണനയിലെന്നാണ് റിപ്പോര്‍ട്ട്.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കും വിധമാണ് റെയില്‍വേ ട്രാക്ക് നിര്‍മ്മിക്കുകയെന്നും യാത്രാ സമയം 150 മിനിറ്റായി കുറയ്ക്കാന്‍ കഴിയുമെന്നും ഇന്ത്യ ഇന്‍ഫ്രാഹബ് റിപ്പോര്‍ട്ടില്‍ പറയുന്നു.ബെംഗളൂരുവിലെ യെലഹങ്ക സ്റ്റേഷനും ഹൈദരാബാദിലെ സെക്കന്തരാബാദ് സ്റ്റേഷനും ഇടയില്‍ 503 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രാക്ക് നിര്‍മ്മിക്കുന്നത്.

പരമാവധി വളവുകള്‍ ഒഴിവാക്കി ട്രാക്കിനായുള്ള നിര്‍ദ്ദിഷ്ട റൂട്ട് മാപ്പ് ചെയ്തിട്ടുണ്ട്. സെമി ഹൈസ്പീഡ് റെയില്‍വേ ട്രാക്കിന്റെ ഇരുവശങ്ങളിലും 1.5 മീറ്റര്‍ ഉയരത്തില്‍ ഒരു ഫെന്‍സിങ് ഭിത്തിയും നിര്‍മ്മിക്കും. തടസ്സങ്ങളില്ലാതെ നിര്‍ദ്ദിഷ്ട വേഗതയില്‍ ട്രെയിന്‍ ഓടിക്കാനാണ് ഫെന്‍സിങ്.നിലവിലെ സൗകര്യമുപയോഗിച്ച്‌ ട്രെയിനില്‍ ഹൈദരാബാദിനും ബെംഗളൂരുവിനുമിടയില്‍ യാത്രചെയ്യാന്‍ യാത്രക്കാര്‍ക്ക് ഏകദേശം 10 മുതല്‍ 11 മണിക്കൂര്‍ വരെ എടുക്കും.

അതിവേഗ റെയില്‍പാത പൂര്‍ത്തിയായാല്‍ രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം രണ്ടര മണിക്കൂറായി കുറക്കാന്‍ സാധിക്കും.കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബെംഗളൂരു-ഹൈദരാബാദ് സെമി ഹൈസ്പീഡ് ട്രാക്ക്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും പുരോഗമിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group