Home Featured വിവാദ പരാമർശം;നടൻ സുരാജ് വെഞ്ഞാറമൂടിനെതിരേ പരാതി

വിവാദ പരാമർശം;നടൻ സുരാജ് വെഞ്ഞാറമൂടിനെതിരേ പരാതി

പത്തനംതിട്ട: ചാനൽ പരിപാടിയിൽ നടത്തിയ പരാമർശം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി നടൻ സുരാജ് വെഞ്ഞാറമൂടിനെതിരേ പോലീസിൽ പരാതി നൽകി.പത്തനംതിട്ട ബാറിലെ അഭിഭാഷകൻ എൻ. മഹേഷ്റാമാണ് പരാതിക്കാരൻ. ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയിൽ അവതാരകയായ അശ്വതി ശ്രീകാന്ത് കൈയിൽ നിരവധി ചരടുകൾ കെട്ടിയിരിക്കുന്നത് കണ്ട് ശരംകുത്തിയാലിൽ പോലും ഇത്രയധികം ചരട് കാണില്ലല്ലോ എന്ന് സുരാജ് പറഞ്ഞത് ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.

സുരാജ്, പ്രോഗ്രാം എഡിറ്റർ, ചീഫ് എഡിറ്റർ എന്നിവരെ ഒന്നു മുതൽ മൂന്നു വരെ പ്രതികളാക്കിയാണ് പരാതി നൽകിയത്. ശബരിമലയും ശരംകുത്തിയാലും ഹിന്ദുസമൂഹം വളരെ പവിത്രമായി കാണുന്ന ഒന്നാണ്. മനപൂർവം മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഐപിസി 295 എ പ്രകാരമുള്ള കുറ്റമാണ് സുരാജിന്റെ ഭാഗത്തുനിന്നും വന്നിരിക്കുന്നത്.

അവതാരക അശ്വതി ശ്രീകാന്ത് കൈയിൽ ചരട് കെട്ടിയിരിക്കുന്നതിനെ സുരാജ് കളിയാക്കുകയാണ്.ചിലർ ആലിലൊക്കെ അനാവശ്യമായി ചരട് കെട്ടിവച്ചിരിക്കുന്നത് പോലെ, ശരംകുത്തിയാലിന്റെ ഫ്രണ്ടിൽ ചെന്ന് നോക്കിയാൽ പല കെട്ടുകളും കാണാം. അതു പോലെ കെട്ടിവച്ചിരിക്കുന്നു. വളരെ മോശമല്ലേ ഇതൊക്കെ എന്ന സുരാജിന്റെ പരാമർശം ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നതാണ് എന്ന് പരാതിയിൽ പറയുന്നു .

നടൻ ബോധപൂർവം നടത്തിയ പരാമർശങ്ങൾ എഡിറ്റ് ചെയ്തു മാറ്റാതെ ബോധപൂർവം ചാനൽ വഴി പ്രചരിപ്പിച്ചത് ഐപിസി 295 ന്റെ ലംഘനമാണെന്നും മഹേഷ് പരാതിയിൽ പറയുന്നു.

മാസായി ഉണ്ണി മുകുന്ദൻ; മലയാളികളുടെ ‘റോക്കി ഭായ്’ എന്ന് സോഷ്യൽ മീഡിയ

മലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് നടൻ ഉണ്ണി മുകുന്ദൻ. മല്ലു സിം​ഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരത്തിന്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാൻ സാധിച്ചു. അഭിനേതാവിന് പുറമെ താനൊരു പാട്ടുകാരനും സിനിമാ നിർമ്മാതാവുമാണെന്ന് ഉണ്ണി തെളിയിച്ചു കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ സജീവമായ ഉണ്ണി മുകുന്ദൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കോട്ടും സ്യൂട്ടും ധരിച്ച് മാസ് ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രങ്ങളിലുള്ളത്. റോക്കി ഭായ് ആണോ എന്നാണ് താടിയും മുടിയും വളർത്തിയ താരത്തിന്റെ ചിത്രങ്ങൾ കണ്ട് ആരാധകർ ചോദിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്യുകയും കമന്റുകളുമായി രം​ഗത്തെത്തുകയും ചെയ്തത്.

“കേരള റോക്കി ഭായ്, മലയാളത്തിന്റെ റോക്കി ബായ്, മല്ലു റോക്കി, കെജിഎഫ് റോക്കി ഭായ് മലയാളം, മലയാളികളുടെ ഉണ്ണി കണ്ണൻ, കെജിഎഫ് പടം ചെയ്യാൻ ഇതിനേക്കാൾ മാച്ച് ആകുന്ന വേറെ മലയാളി നടൻ ഉണ്ടേൽ തൂക്ക്”, എന്നിങ്ങനെ പോകുന്നു ഉണ്ണി മുകുന്ദനെ പുകഴ്ത്തിയുള്ള കമന്റുകൾ.

അതേസമയം, ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രമാണ് ഇനി ഉണ്ണി മുകുന്ദന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്.

വൈശാഖ് സംവിധാനം ചെയ്യുന്ന ‘ബ്രൂസ് ലീ’ എന്ന ചിത്രവും ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഉദയ കൃഷ്ണയാണ് ഈ ബി​ഗ് ബജറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് വൈശാഖും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്‍ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ബ്രൂസ്‌ ലീ’. ഗോകുലം മൂവീസ് ആണ് നിര്‍മാണം.

സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യശോദ’ എന്ന ചിത്രത്തിലും ഉണ്ണി മുകുന്ദൻ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഹരി-ഹരീഷ് ജോഡിയാണ് ചിത്രത്തിന്റെ സംവിധാനം. ശ്രീദേവി മൂവീസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്.

മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും പ്രധാനകഥാപാത്രങ്ങളായി എത്തിയ ജനത ഗാര്യേജിലൂടെയാണ് ഉണ്ണി മുകുന്ദന്‍ തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് അനുഷ്‌ക ഷെട്ടി നായികയായ ഭാഗമതിയിലും നിര്‍ണായക വേഷത്തിലെത്തിയിരുന്നു. നന്ദനത്തിന്റെ തമിഴില്‍ റീമേക്കിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉണ്ണി മുകുന്ദനായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group