വിക്രത്തിന്റെ വിജയത്തിന്റെ ആവേശം തുടരുമ്പോള്‍ സംവിധായകൻ ലോകേഷ് കനകരാജ് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. വിജയ് നായകനാകുന്ന ദളപതി 67 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രമാണ് ലോകേഷ് കനകരാജ് ഒരുക്കുന്നത്. ദളപതി 67 ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ പ്രതിനായകനെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ആരാധകരെ ആവേശഭരിതരാക്കുന്നതുമാണ്.
ബോളിവുഡ് നടൻ സഞ്‍ജയ് ദത്ത് ചിത്രത്തിലെ വില്ലനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാര്‍ത്തകള്‍ ശരിയെങ്കില്‍ ഇത് സഞ്‍ജയ് ദത്തിന്റെ തമിഴ് അരങ്ങേറ്റവുമാകും. കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന ചിത്രം തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായിരുന്നു. ‘വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് വിജയ്‍യെ നായകാക്കി ഒരുക്കുന്ന ‘ദളപതി 67’ല്‍ സഞ്‍ജയ് ദത്തും ചേര്‍ന്നാല്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതതീക്ഷിക്കില്ല.
‘ദളപതി 67’ല്‍ അര്‍ജുൻ നിര്‍ണായക ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വരുന്നുവെന്ന് പ്രമുഖ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിരുന്നു.സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് അടുത്തിടെ ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. സുഹൃത്തുക്കളെ, എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നുമായി ഒരു ചെറിയ ഇടവേള എടുക്കുകയാണ് ഞാന്‍. എന്‍റെ അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി ഞാന്‍ ഉടന്‍ തിരിച്ചെത്തും. വീണ്ടും കാണാം, സ്‍നേഹത്തോടെ ലോകേഷ് കനകരാജ്, ലോകേഷ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ കുറിച്ചു.
കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ‘വിക്രം’. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, , കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്‍നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്. ഗിരീഷ് ഗംഗാധരൻ ആയിരുന്നു ഛായാഗ്രാഹകൻ.
നവജാത ശിശുക്കള്‍ മാറിപ്പോയി, 10 ദിവസത്തെ ആശങ്കയ്ക്കൊടുവില്‍ ഡിഎന്‍എ പരിശോധന ഫലം വന്നു
നവജാത ശിശുക്കള്‍ മാറിപ്പോയി, 10 ദിവസത്തെ ആശങ്കയ്ക്കൊടുവില്‍ ഡിഎന്‍എ പരിശോധന ഫലം വന്നു
ജയ്പൂര്‍ : രണ്ടമ്മമാര്‍ കഴിഞ്ഞ 10 ദിവസമായി കാത്തിരിക്കുകയാണ് താന്‍ പെറ്റിട്ട പൊന്നോമനയെ ഒന്ന് കാണാന്‍.
പ്രസവിച്ച ദിവസം കുഞ്ഞിനെ മാറിപ്പോയതാണ്. പിന്നെ 10 ദിവസം സ്വന്തം കുഞ്ഞിനെ കാണാതെയാണ് ഈ അമ്മമാര്‍ കഴിഞ്ഞത്. ജയ്പൂരിലെ മഹിളാ ചികിത്സാലയത്തില്‍ വച്ച് 10 ദിവസം മുമ്ബാണ് ഇവര്‍ പ്രസവിച്ചത്.
അവിടെ വച്ച് ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ കുട്ടികളെ മാറി. ഒടുവില്‍ ജയ്പൂരില്‍ നടത്തിയ ഡിഎന്‍എ ടെസ്റ്റില്‍ കുട്ടികള്‍ക്ക് അവരുടെ യഥാര്‍ത്ഥ രക്ഷിതാക്കളെ തിരിച്ചുകിട്ടി. പൊലീസിന്റെ സഹായത്തോടെയാണ് ആശുപത്രി അധികൃതര്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി കുട്ടികളുടെ ബയോളജിക്കല്‍ രക്ഷിതാക്കളെ കണ്ടെത്തിയത്.
പ്രസവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ആശുപത്രി ജീവനക്കാര്‍ തങ്ങള്‍ക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്. നിഷയ്ക്ക് ആണ്‍കുട്ടിയും രേഷ്മയ്ക്ക് പെണ്‍കുട്ടിയുമാണ് ഉണ്ടായത്. എന്നാല്‍ കുട്ടികള്‍ മാറിപ്പോയി. രക്ഷിതാക്കളെ കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും കുട്ടികള്‍ മാറിപ്പോയെന്ന് വിശ്വസിക്കാന്‍ ആദ്യം അവര്‍ തയ്യാറായില്ല.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിന്റെ സഹായം തേടി. പൊലീസ് ഇടപെട്ടാണ് ഡിഎന്‍എ പരിശോധന എന്ന ആശയം മുന്നോട്ട് വച്ചത്. ഇതോടെ പരിശോധന നടത്തി കുട്ടികളുടെ യഥാര്‍ത്ഥ രക്ഷിതാക്കളെ കണ്ടെത്തി. പരിശോധനാ ഫലം പുറത്തുവന്നതോടെ കുട്ടികളെ കൈമാറാന്‍ രണ്ട് വീട്ടുകാരും തയ്യാറായി. അങ്ങനെ കുട്ടികള്‍ക്ക് അവരുടെ യഥാര്‍ത്ഥ രക്ഷിതാക്കളെ കിട്ടി.