ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് UPSC യുടെ ഔദ്യോഗിക സൈറ്റായ upsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 29 വരെയാണ്.
54 തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഒഴിവ് വിശദാംശങ്ങൾ സീനിയർ ഇൻസ്ട്രക്ടർ: 1 ഡെപ്യൂട്ടി 1 സയന്റിസ്റ്റ്: 9 ജൂനിയർ സയന്റിഫിക് ഓഫീസർ: 1 ലേബർ എൻഫോഴ്സ്മെന്റ് ഓഫീസർ: 42 തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിശദമായ വിജ്ഞാപനത്തിൽ വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും പരിശോധിക്കാവുന്നതാണ്.
അപേക്ഷകർ 25 രൂപ ഫീസ് അടയ്ക്കണം. പണമായോ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ അപേക്ഷ ഫീസടക്കാവുന്നതാണ്. SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഇല്ല. ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾക്ക് UPSC വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സയന്റിസ്റ്റ് ‘ബി’ (ഫോറൻസിക് സൈക്കോളജി),റീഹാബിലിറ്റേഷൻ ഓഫീസർ, മറ്റ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് upsconline.nic.in, upsc.gov.in എന്നിവ സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷകർക്ക്സെപ്റ്റംബർ 15 നകം അപേക്ഷ സമർപ്പിക്കണം.
അതേസമയം, പൂർണ്ണമായി സമർപ്പിച്ച ഓൺലൈൻ അപേക്ഷ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 16 വരെയാണ്. ആകെ 19 ഒഴിവുകളാണുള്ളത്.ആന്ത്രോപോളജിസ്റ്റ് (കൾച്ചറൽ ആന്ത്രോപോളജി ഡിവിഷൻ): 1,അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-: 4, സെൻട്രൽ ഫോറൻസിക്സയൻസ് ലബോറട്ടറി സയന്റിസ്റ്റ് ‘ബി’ : 1, സയന്റിസ്റ്റ് ‘ബി’ (ഫോറൻസിക് ഇലക്ട്രോണിക്സ്): 3, സയന്റിസ്റ്റ് ‘ബി’ (ഫോറൻസിക്കോളജി): 3,റിഹാബിലിറ്റേഷൻ ഓഫീസർ: 4, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ/റീജിയണൽ ഡയറക്ടർ: 3 എന്നിങ്ങനെയാണ് തസ്തികകളെക്കുറിച്ചുള്ള വിശദാംശങ്ങൾ.
ഉദ്യോഗാർത്ഥികൾ 25/- (ഇരുപത്തിയഞ്ച് രൂപ) ഒന്നുകിൽ എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ പണമായി അയച്ചോ അല്ലെങ്കിൽ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ മാത്രം അപേക്ഷ ഫീസടക്കേണ്ടതാണ്. SC/ST/PWBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല.