ബംഗളൂരു: പിന് സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാം ശബ്ദിക്കുന്നതിനുള്ള സംവിധാനം വേണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ചട്ടം ഉടന്‍ പുറത്തിറക്കുമെന്നും ഗഡ്കരി പറഞ്ഞു.പിന്‍സീറ്റ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പലരും അത് പാലിക്കുന്നില്ല. മുന്‍സീറ്റില്‍ ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാം ശബ്ദിക്കുന്ന സംവിധാനം പുതിയ കാറുകളിലുണ്ട്.
പിന്‍സീറ്റിലും ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത് നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഗഡ്കരി പറഞ്ഞു.ടാറ്റ ഗ്രൂപ്പ് മുന്‍ മേധാവി സൈറസ് മിസ്ത്രി വാഹാനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് രാജ്യത്ത് സീറ്റ് ബെല്‍റ്റ് ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. പിന്‍സീറ്റില്‍ യാത്ര ചെയ്ത മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിനെക്കുറിച്ച് രാജ്യവ്യാപക പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് ഗഡ്കരി പറഞ്ഞു.
അമിതാഭ് ബച്ചന്, അക്ഷയ് കുമാര്‍ തുടങ്ങിയ ബോളിവുഡ് നടന്മാര് ഇതുമായി സൗജന്യമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഗഡ്കരി അറിയിച്ചു.
അരിക്ക് 20 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തി
ലഭ്യതക്കുറവുമൂലമുള്ള വിലക്കയറ്റം ചെറുക്കാന്‍ അരി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 20 ശതമാനം കയറ്റുമതി തീരുവയാണ് ചുമത്തിയത്.പ്രധാന അരി ഉത്പാദക സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, ഒഡീഷ, ബിഹാര്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഉത്പാദനം താഴ്ന്നേക്കാമെന്ന ആശങ്കക്കിടെയാണ് തീരുവ ഏര്‍പ്പെടുത്തിയത്.
മൊത്തം കയറ്റുമതിയുടെ അഞ്ചിലൊന്ന് വരുന്ന ബസുമതി അരിക്ക് തീരുവ ബാധകമല്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നെല്‍ കൃഷിയുടെ വിസ്തൃതിയില്‍ കാര്യമായ കുറവ് ഉണ്ടായതിനാലാണ് നേരത്തെ തന്നെ നിയന്ത്രണം കൊണ്ടുവന്നത്.ഗോതമ്പ് ഉത്പാദനത്തില്‍ കുറവ് ഉണ്ടായതിനാല്‍ അരി ഉപഭോഗം കൂടിയേക്കുമെന്ന കണക്കുകൂട്ടലും തീരുവ ഏര്‍പ്പെടുത്താന്‍ പ്രേരണയായി. ആഭ്യന്തര വിപണിയില്‍ അരി ലഭ്യത ഉറപ്പാക്കി വിലവര്‍ധന തടയുകയാണ് ലക്ഷ്യം.