Home Featured പ്ലേ സ്റ്റോറില്‍ ഇനി നിയമപരമായ ലോണ്‍ ആപ്പുകള്‍ മാത്രം; വ്യാജനെ തുരത്തും

പ്ലേ സ്റ്റോറില്‍ ഇനി നിയമപരമായ ലോണ്‍ ആപ്പുകള്‍ മാത്രം; വ്യാജനെ തുരത്തും

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ നടപടി കടുപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിയമപരമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളുടെ പട്ടിക തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വൈറ്റ് ലിസ്റ്റ് എന്ന പേരില്‍ പട്ടിക തയ്യാറാക്കുന്ന മുറയ്ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും പരിശോധിച്ച് നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ നിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ ലഭ്യമല്ല എന്ന് കേന്ദ്ര ഐടി മന്ത്രാലയം ഉറപ്പാക്കാനും ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളുടെ ഇരകളാവുന്നവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍.

നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.നിയമവിരുദ്ധമായി ലോണ്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ ധനമന്ത്രി ആശങ്ക രേഖപ്പെടുത്തി. കള്ളപ്പണം വെളുപ്പില്‍, നികുതി വെട്ടിപ്പ് തുടങ്ങി നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ മറവില്‍ നടക്കാനുള്ള സാധ്യതയുണ്ടെന്നും ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ക്രെഡിറ്റ് സ്‌കോര്‍ ഉള്‍പ്പെടെ വായ്പ നല്‍കുന്നതിനുള്ള വിവിധ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വ്യാജ ലോണ്‍ ആപ്പുകള്‍ ലോണ്‍ അനുവദിക്കുന്നത്. വായ്പ തിരിച്ചു പിടിക്കുന്നതിന് നിയമവിരുദ്ധ മാര്‍ഗങ്ങളാണ് ഇവര്‍ സ്വീകരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ ഉപഭോക്താവിനെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് ഇവര്‍ നടത്തി വരുന്നത്. ഇതുസംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന ഘട്ടത്തില്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2000 വ്യാജ ആപ്പുകളെ ഗൂഗിള്‍ നിരോധിച്ചിരുന്നു.

കേരളത്തിൽ തെരുവ് നായ പ്രശ്നം ഗുരുതരമെന്ന് സുപ്രീംകോടതി:ഇടക്കാല ഉത്തരവ് സെപ്തംബർ 28-ന

ദില്ലി: കേരളത്തിലെ തെരുവ് നായ പ്രശ്നത്തിൽ ശക്തമായ ഇടപെടലുമായി സുപ്രീംകോടതി. മലയാളി അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇന്ന് വിശദമായ വാദം കേട്ടത്. കേരളത്തിൽ തെരുവ് നായ പ്രശ്നമുണ്ടെന്നത് യഥാർത്ഥ്യമാണെന്ന് അംഗീകരിക്കണമെന്ന് പറഞ്ഞ കോടതി(കുറുമാത്തൂർ വാർത്തകൾ) ഇക്കാര്യത്തിൽ ഈ മാസം 28-ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്നും വ്യക്തമാക്കി.

പേവിഷ ബാധയ്ക്ക് എതിരായ വാക്സീൻ സ്വീകരിച്ച ശേഷവും കടിയേറ്റ ആളുകൾ മരണപ്പെടുന്ന സ്ഥിതി അഭിഭാഷകനായ വി.കെ.ബിജു കോടതിക്ക് മുൻപിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഈ കാരണം പറഞ്ഞ് തെരുവ് നായകളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മൃഗസ്നേഹികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പ്രശ്നക്കാരായ തെരുവ് നായകളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങളെ അധികാരപ്പെടുത്തുന്ന വ്യക്തമായ നിയമമുണ്ടെന്ന് ബിജു ചൂണ്ടിക്കാട്ടി.

ഇരുവിഭാഗത്തിൻ്റേയും വാദങ്ങൾ വിശദമായി കേട്ട കോടതി പ്രശ്നക്കാരായ നായകളേയും അല്ലാത്ത തെരുവ് നായകളേയും രണ്ടായി തിരിച്ച പാർപ്പിക്കാൻ സൌകര്യമൊരുക്കിക്കൂടെയെന്ന് കോടതി ചോദിച്ചു. തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്ന  അംഗീകരിക്കാനാവില്ലെന്നും കേരളത്തിൽ തെരുവ് നായകൾ ഗൌരവകരമായ ഭീഷണി ഉയർത്തുന്നുണ്ട് എന്നത് അംഗീകരിക്കേണ്ട വസ്തുതയാണെന്നും കോടതി പറഞ്ഞു.

പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിഷയം വിശദമായി പരിശോധിക്കേണ്ടി വരുമെന്നും തെരുവ് നായ പ്രശ്‌നത്തിൽ ഇടക്കാല ഉത്തരവ് ഇറക്കുമെന്നും കൂട്ടിച്ചേർത്തു. ഈ മാസം 28 ന് ഇടക്കാല ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു. പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ കക്ഷികൾ അതിന് മുമ്പ് സമർപ്പിക്കണമെന്ന് നിർദേശിച്ച കോടതി ഇക്കാര്യത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മീഷനോടും റിപ്പോർട്ട് തേടി. 

You may also like

error: Content is protected !!
Join Our WhatsApp Group