സോഷ്യല്‍ മീഡിയയില്‍ ലൈക്കും ഷെയറും കിട്ടാന്‍ എന്തും ചെയ്യുന്നവര്‍ നമുക്കു ചുറ്റിലുമുണ്ട്. ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ നിമിഷങ്ങള്‍ പോലും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നവര്‍. കൂടുതല്‍ ഫോളോവേഴ്‌സിനെ കിട്ടാന്‍ വേണ്ടി സ്വന്തം നഗ്‌നത പോലും പ്രദര്‍ശിപ്പിക്കുന്നവര്‍. എന്നാല്‍, യുപിയിലെ ഈ യുവാവ് ചെയ്തത് അതിലൊക്കെ കടന്ന കൈയായിരുന്നു. സ്വന്തം ഭാര്യയുടെ കുളിമുറിയിലെ ദൃശ്യങ്ങളാണ് ഈ യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഭാര്യ കുളിക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അയാളുടെ മുന്നില്‍ ഫേസ്ബുക്കില്‍ അതിനു കിട്ടുന്ന റീച്ച് മാത്രമായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.
ആഴ്ചകള്‍ക്കു മുമ്പാണ് സംഭവം. ഒരു യുവതി തന്റെ ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിച്ചപ്പോഴാണ് ഈ വിവരം പുറത്തുവന്നത്. താന്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ ഭര്‍ത്താവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്നാണ് യുപിയിലെ ഫിറോസാബാദ് സ്വദേശിയായ ഭാര്യ പരാതി നല്‍കിയത്. താന്‍ കുളിക്കുന്ന സമയത്ത് ഭര്‍ത്താവ് വീഡിയോ കോള്‍ ചെയ്യുകയായിരുന്നുവെന്ന് അവര്‍ പരാതിയില്‍ പറഞ്ഞു. ആ സമയത്തെ അവരുടെ ദൃശ്യങ്ങള്‍ അയാള്‍ റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് അത് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു.
താന്‍ ഈ വിവരം വളരെ വൈകിയാണ് അറിഞ്ഞതെന്ന് യുവതി പരാതിയില്‍ പറയുന്നു. സ്വന്തം നഗ്‌ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ വൈറലായി മാറുന്ന വിവരം അറിഞ്ഞാണ് ഭര്‍ത്താവിന്റെ പ്രൊഫൈല്‍ സന്ദര്‍ശിച്ചത്. ആ ദൃശ്യങ്ങള്‍ കണ്ട് താനാകെ ഞെട്ടിപ്പോയെന്ന് അവര്‍ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് എത്രയും വേഗം
ആ വീഡിയോ നീക്കം ചെയ്യണമെന്ന് അവര്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍, നിരന്തരം ആവശ്യപ്പെട്ടിട്ടും വീഡിയോ നീക്കം ചെയ്യാന്‍ അയാള്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് താന്‍ പൊലീസിനെ സമീപിച്ചതെന്നും അവര്‍ പറഞ്ഞു.
ദില്ലിയിലെ ഉത്തം നഗറില്‍ താമസിക്കുന്ന 28-കാരനായ യുവാവാണ് ഭാര്യയുടെ നഗ്‌ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇയാളുടെ പരാതി കിട്ടിയ ഉടനെ യുപിയിലെ ജസ്‌റാന പൊലീസ് അടിയന്തിരമായി തന്നെ ഈ കേസില്‍ ഇടപെട്ടു് പ്രാഥമിക അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് അവര്‍ക്ക് മനസ്സിലായി. ആ വീഡിയോ എത്രയും പെട്ടെന്ന് നീക്കം ചെയ്യുന്നതിന് യുപി പൊലീസ് സൈബര്‍ സെല്‍ ശ്രമങ്ങള്‍ നടത്തി. പെട്ടെന്നു തന്നെ ആ വീഡിയോ നീക്കം ചെയ്യപ്പെട്ടു. യുവാവിന്റെ പ്രൊഫൈലും നീക്കം ചെയ്തു.
തുടര്‍ന്ന് പൊലീസ് യുവാവിനെ വിളിപ്പിച്ചു. ചോദ്യം ചെയ്യലില്‍ താന്‍ വീഡിയോ അപ്‌ലോഡ് ചെയ്തത് കൂടുതല്‍ ഫോളോവേഴ്‌സിനെ കിട്ടാനാണെന്ന് ഇയാള്‍ സമ്മതിച്ചു. സംഭവത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ജസ്‌റാന പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഐഫോണ്‍ നിര്‍മ്മിക്കാനൊരുങ്ങി ടാറ്റ; വിസ്ട്രണുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: ആപ്പിളിന്റെ ഐഫോണ്‍ നിര്‍മ്മാണം നടത്താനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് തായ്‍വാന്‍ കമ്ബനിയുമായി ടാറ്റ ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഫോണുകളുടെ അസംബ്ലിങ് ആയിരിക്കും ടാറ്റ നിര്‍വഹിക്കുക.
നിലവില്‍ ആപ്പിളിനായി ഫോണുകള്‍ അസംബിള്‍ ചെയ്യുന്ന വിസ്ട്രണ്‍ കോര്‍പ്പറേഷനുമായാണ് ടാറ്റ ചര്‍ച്ച തുടങ്ങിയത്. നിലവില്‍ ഇന്ത്യയില്‍ ഉപ്പ് മുതല്‍ സോഫ്റ്റ്വെയര് വരെ ടാറ്റ ഗ്രൂപ്പ് നിര്‍മ്മിക്കുന്നുണ്ട്. ഇടപാട് യാഥാര്‍ഥ്യമായാല്‍ ഐഫോണ്‍ നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്ബനിയായി ടാറ്റ മാറും.
ഫോക്സോണ്‍, വിസ്ട്രണ്‍ പോലുള്ള കമ്ബനികളാണ് നിലവില്‍ ഐഫോണ്‍ നിര്‍മ്മാണം നടത്തുന്നത്. ഇന്ത്യന്‍ കമ്ബനി ഐഫോണ്‍ നിര്‍മ്മാണം നടത്തിയാല്‍ സാങ്കേതിക മേഖലയിലെ ചൈനയുമായുള്ള പോരാട്ടത്തിന് അത് കൂടുതല്‍ കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.
വിസ്ട്രണ്‍ ഇന്ത്യയില്‍ ഓഹരി വാങ്ങുകയോ അല്ലെങ്കില്‍ ഇന്ത്യയില്‍ പുതിയ ഐഫോണ്‍ നിര്‍മ്മാണശാല ടാറ്റ തുടങ്ങുകയോ ചെയ്യുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. അതേസമയം, ചര്‍ച്ചകളില്‍ ആപ്പിളിന്റെ പങ്കാളിത്തം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍, വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ വിസ്ട്രണ്‍ തയാറായില്ല.
നേരത്തെ ഇലക്‌ട്രോണിക്സിനും സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ക്കുമായിരിക്കും ടാറ്റ ഗ്രൂപ്പ് പ്രാധാന്യം നല്‍കുകയെന്ന് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പ് ഐഫോണ്‍ നിര്‍മ്മാണത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.
2017 മുതലാണ് കമ്ബനിയായ വിസ്ട്രണ്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം തുടങ്ങിയത്. കര്‍ണാടകയിലെ പ്ലാന്റിലാണ് വിസ്ട്രണ്‍ ഫോണുകള്‍ അസംബ്ലിള്‍ ചെയ്യുന്നത്.