Home Featured തിരുവോണക്കാഴ്ച തിയേറ്ററില്‍; മൂന്നു മലയാള ചിത്രങ്ങള്‍ റിലീസിന്

തിരുവോണക്കാഴ്ച തിയേറ്ററില്‍; മൂന്നു മലയാള ചിത്രങ്ങള്‍ റിലീസിന്

ഓണച്ചിത്രങ്ങള്‍എന്ന കീഴ്വഴക്കം മലയാള സിനിമയില്‍ ആരംഭിച്ചിട്ട് വളരെ വര്‍ഷങ്ങളായി.ഓണാവധി ചിലവിടുന്ന കുട്ടികളുമായി കുടുംബ പ്രേക്ഷകര്‍ ടിക്കറ്റ് എടുക്കുന്ന ഈ കാലം മികച്ച ബോക്സ് ഓഫീസ് കളക്ഷന്റെ നാളുകള്‍ കൂടി സമ്മാനിക്കുന്നു. ഇത്രയും നാള്‍ ഓണം റിലീസ് എന്നാല്‍, തിരുവോണത്തിന് റിലീസ് ചെയ്യുന്ന പടം എന്നല്ലായിരുന്നു. അതിനു മുന്‍പോ ശേഷമോ സിനിമകള്‍ തിയേറ്ററിലെത്തിയിരുന്നു. ഇക്കുറി പുതിയ പതിവിന് തുടക്കമെന്നോണം, തിരുവോണ നാളില്‍ മൂന്നു സിനിമകള്‍ റിലീസ് ചെയ്യുകയാണ്.

കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി, ജാക്കി ഷ്‌റോഫ് എന്നീ പേരുകളുടെ പിന്ബലവുമായി സ്‌ക്രീനില്‍ എത്തുന്ന ചിത്രമാണ് മലയാളം- തമിഴ് ഭാഷകളില്‍ പുറത്തുവരുന്ന ‘ഒറ്റ്’ അഥവാ ‘രണ്ടഗം’. തീവണ്ടിക്ക് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ഡ്രാമയായി കണ്ടിരിക്കാം. ഈഷ റബ്ബയാണ് ചിത്രത്തിലെ നായിക.

തിരുവിതാംകൂറിന്റെ സമരനായകന്‍ ആറാട്ടുപുഴ വേലായുധപണിക്കരുടെ കാലം വരയ്ക്കുന്ന വിനയനറെ ‘പത്തൊന്‍പതാം നൂറ്റാണ്ട്’ വന്‍ താരനിരയുമായി തിയേറ്ററിലെത്തുന്നു. സിജു വിത്സണ്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കയാദു ലോഹര്‍ ആണ് സിനിമയിലെ നായിക.

ബിജു മേനോന്‍ നായകനായ ‘ഒരു തെക്കന്‍ തല്ല് കേസ്’ നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്നു. പത്മപ്രിയ നായികയായ സിനിമയില്‍ നിമിഷ സജയന്‍, റോഷന്‍ മാത്യു എന്നിവര്‍ മറ്റു പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. ജി.ആര്‍. ഇന്ദുഗോപന്റെ രചനയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്.

ഇക്കാ… ടാറ്റാ”; മമ്മൂട്ടിയുടെ കാര്‍ കണ്ട് സൈക്കിളില്‍ പാഞ്ഞ് കുട്ടി ആരാധകന്റെ വിഡിയോപിടുത്തം; വൈറല്‍

നടന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസിച്ച്‌ രമേശ് പിഷാരടി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഒരു കുട്ടി റോഡിലൂടെ സൈക്കിള്‍ ചവിട്ടി പോകുമ്ബോള്‍ മമ്മൂട്ടിയുടെ കാര്‍ കണ്ട് അദ്ദേഹത്തെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്.

മമ്മൂട്ടിയുടെ കാര്‍ കണ്ട് മൊബൈലില്‍ ക്യാമറ ഓണാക്കി വേഗത്തില്‍ സൈക്കിള്‍ ചവിട്ടുന്നുണ്ട്. കാറിനുമുന്നില്‍ പായുമ്ബോഴും ഫോണ്‍ പിന്നോട്ടുപിടിച്ച്‌ കൃത്യമായി വിഡ‍ിയോ പകര്‍ത്തുകയാണ് കുട്ടി കാര്‍ കുട്ടിയെ മറികടന്ന് പോകുമ്ബോള്‍ ​ഗ്ലാസ് തുറന്ന മമ്മൂക്കയെ നോക്കി ഇക്കാ, ടാറ്റാ എന്നവന്‍ പറയുന്നതും കേള്‍ക്കാം. ഉടനെ കുട്ടിയെ മമ്മൂട്ടി കൈവീശി കാണിക്കുന്നുണ്ട്. ഒരു ചെറു പുഞ്ചിരിയാണ് ഈ നിമിഷങ്ങളില്‍ മമ്മൂട്ടിയുടെ മുഖത്ത് വിരിഞ്ഞത്

You may also like

error: Content is protected !!
Join Our WhatsApp Group