ബെംഗ്ലൂറു: () ബെന്‍ഗ്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറും ഭാര്യയും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചു.സംഭവത്തില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ദമ്ബതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കര്‍ണാടക തലസ്ഥാനമായ ചാംരാജ്പേട്ട് മേഖലയില്‍ സിറ്റി റിസര്‍വ് ഓഫിസറായ ഇന്‍സ്‌പെക്ടര്‍ സഞ്ജീവും ഭാര്യ ഉഷയും സഞ്ചിരിച്ചിരുന്ന കാറാണ് മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഞായറാഴ്ച പുലര്‍ചെ 12 മണിയോടെയാണ് സംഭവം. അപകടം നടന്നശേഷം പൊലീസ് ഓഫീസറുടെ ഭാര്യ ഉഷ ഇടിച്ച കാറിലെ യാത്രക്കാരുമായും കൂടിനിന്ന പരിസരവാസികളോടും വാക് തര്‍ക്കത്തില്‍ ഏര്‍പെടുകയും ബഹളം വെക്കുകയും ചെയ്തു.
ദമ്ബതികള്‍ക്കെതിരെ ചിക് പേട്ട് ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തിട്ടുണ്ട്. ഇതിന് മറുപടിയായി, ദമ്ബതികളെ കുറ്റപ്പെടുത്തിയതിന് സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ക്കെതിരെ ഉഷ എതിര്‍ പരാതിയും നല്‍കിയിട്ടുണ്ട്.
കോഴിക്കോട് മില്‍ക്ക് ഷെയ്ക്കില്‍ കഞ്ചാവ് കുരുവല്ല; ഭക്ഷ്യ സുരക്ഷാ അതോറിറ്റി അനുവദിച്ച ഹെംപ് കുരുവെന്ന് കടയുടമ
കോഴിക്കോട്: ഗുജറാത്തി സ്ട്രീറ്റില്‍ മില്‍ക് ഷെയ്ക്കില്‍ കഞ്ചാവ് കുരു ചേര്‍ത്തു നല്‍കി എന്ന എക്സൈസ് കേസില്‍ വഴിത്തിരിവ്.ഷെയ്ക്കില്‍ ചേര്‍ത്തത് കഞ്ചാവിന്റെ കുരു അല്ലെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി അനുവദിച്ച ഹെംപ് കുരുവാണെന്നും കടയുടമ ഡോ. സുഭാഷിഷ്. സമൂഹമാധ്യമങ്ങള്‍ വഴി ‘കഞ്ചാവ് ഷെയ്ക്കി’ന് വ്യാപക പ്രചാരണം ലഭിച്ചതോടെയാണ് എക്സൈസ് പരിശോധന നടത്തിയത്. വിദ്യാര്‍ഥികള്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നെന്നും പരാതി ഉയര്‍ന്നിരുന്നു.
ഹെംപ് സീഡുകള്‍ വളരെ പോഷക ഗുണമുള്ളവയാണ്. പ്രോട്ടീന്‍ അളവ് വളരെ കൂടുതലാണ്. അതുപോലെ ഒമേഗ 2, ഒമേഗ 3, ഫാറ്റി ആസിഡ്സ് എന്നിവയും അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്കും ത്വക്കിനും വളരെ ഗുണപ്രദമായവയാണ്. 2021 നവംബര്‍ 15ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഇതിന് അനുമതി നല്‍കിയിരുന്നു. അവര്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു കൊണ്ടാണ് ഈ കട നടത്തുന്നത്’- കട ഉടമ പറഞ്ഞു.
ഇന്നലെ രാവിലെയാണ് ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതിനെതിരെ കേസെടുത്തെന്നാണ് എക്സൈസ് ഇന്നലെ രാത്രി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്.