ബംഗളൂരു: മൈസൂരു സിറ്റി കോര്‍പറേഷനിലെ മേയര്‍, ഡെപ്യുട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. ശിവകുമാര്‍, രൂപ എന്നിവരാണ് യഥാക്രമം മേയര്‍, ഡെപ്യുട്ടി മേയര്‍ പദവികളിലേക്ക് വിജയിച്ചത്. ഡെപ്യുട്ടി മേയര്‍ സ്ഥാനത്തേക്ക് ബി.ജെ.പിയുടെ രൂപയും ജെ.ഡി-എസിലെ രേഷ്മ ബാനുവും കടുത്ത മത്സരം നടന്നു. മേയര്‍ പദവി ഇത്തവണ ജനറല്‍ വിഭാഗത്തിലും ഡെപ്യുട്ടി മേയര്‍ പദവി പിന്നാക്ക വിഭാം വനിതക്കുമാണ് സംവരണം ചെയ്തിരുന്നു.
കോണ്‍ഗ്രസിന് 24ഉം ബി.ജെപിക്ക് 26ഉം ജെ.ഡി-എസിന് 20ഉം ബി.എസ്.പിക്ക് ഒരുവോട്ടുമാണുള്ളത്. അഞ്ചു സ്വതന്ത്രരടക്കം 65 അംഗങ്ങളാണ് മൈസൂരു കോര്‍പറേഷനില്‍ ആകെയുള്ളത്. മേയര്‍ സ്ഥാനത്തേക്ക് എട്ട് പേരും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ആറ് പേരും സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ടായിരുന്നു.
ഭര്‍തൃപിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് എസ് ഐ ; സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ച് വീഡിയോ
ന്യൂഡല്‍ഹി : ഭര്‍തൃപിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസ് സബ് ഇന്‍സ്പെക്ടര്‍. അമ്മയുടെയും സഹപ്രവര്‍ത്തകനായ ഒരു പോലീസുകാരന്റെയും മുന്നില്‍ വച്ചായിരുന്നു പിതാവിനെ ഉദ്യോഗസ്ഥ മര്‍ദ്ദിച്ചത്. ഡല്‍ഹി ലക്ഷ്മി നഗറിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ് .
യുവതി നിരവധി തവണ ഭര്‍തൃപിതാവിനെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മര്‍ദ്ദനം തുടങ്ങുന്നതിന് മുമ്ബും യുവതിയും അമ്മയും ഭര്‍തൃ പിതാവുമായി തര്‍ക്കിക്കുന്നുണ്ട്. പിന്നാലെ മര്‍ദ്ദിക്കുന്നതിന് അമ്മയും പിന്തുണ നല്‍കുന്നുണ്ട്.
ഒടുവില്‍ കൂടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന് ഇടപെടുകയും തല്ലുന്നത് നിര്ത്തിക്കുകയുമാണ് ചെയ്യുന്നത്.നഗരത്തിലെ ഡിഫന്‍സ് കോളനി പോലീസ് സ്റ്റേഷനിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. സംഭവം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിഫന്‍സ് കോളനി പോലീസ് അറിയിച്ചു.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. കാരണം എന്തായാലും പ്രായം പോലും വകവയ്ക്കാതെ ഒരാളെ ഇത്തരത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കണം എന്ന് പലരും അഭിപ്രായപ്പെടുന്നു.