ബെംഗളൂരു: മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ദുര്‍ഭരണവും അഭൂതപൂര്‍വമായ മഴയുമാണ് ബെംഗളൂരുവിലെ പ്രളയത്തിന് കാരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
മഴയില്‍ തകര്‍ന്ന നഗരത്തെ വീണ്ടെടുക്കുക എന്നത് തന്റെ സര്‍ക്കാര്‍ വെല്ലുവിളിയായാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
“കര്‍ണാടകയില്‍ പ്രത്യേകിച്ച് ബെംഗളൂരുവില്‍ അഭൂതപൂര്‍വമായ മഴയാണ് പെയ്തത്. കഴിഞ്ഞ 90 വര്‍ഷമായി ഇത്തരമൊരു മഴ രേഖപ്പെടുത്തിയിട്ടില്ല. തുടര്‍ച്ചയായി എല്ലാ ദിവസവും മഴ പെയ്യുകയാണ്”- ബസവരാജ് ബൊമ്മൈ പറഞ്ഞു.
അതേസമയം നഗരം മുഴുവന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാനപരമായി പ്രശ്നം രണ്ട് സോണുകളിലായാണ് കിടക്കുന്നത്. പ്രത്യേകിച്ച് മഹാദേവപുര സോണില്‍ 69 ടാങ്കുകള്‍ ഒന്നുകില്‍ തകര്‍ന്നു അല്ലെങ്കില്‍ കവിഞ്ഞൊഴുകുന്നു. ഇവിടെ എല്ലാ സ്ഥാപനങ്ങളും താഴ്ന്ന പ്രദേശങ്ങളിലാണ്. മൂന്നാമത്തെ കാരണം കയ്യേറ്റമാണ്. ധാരാളം കയ്യേറ്റങ്ങള്‍ ഇതിനകം നീക്കം ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ആസൂത്രണമില്ലാത്ത ഭരണമാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തടാകങ്ങളുടെ സമീപത്തും ബഫര്‍ സോണുകളിലും വരെ നിര്‍മാണത്തിന് അനുമതി നല്കി. തടാകങ്ങള്‍ പരിപാലിക്കുന്നതിനെക്കുറിച്ച് അവര്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“ഇപ്പോള്‍ ഞാനത് വെല്ലുവിളിയായി ഏറ്റെടുക്കുന്നു. മഴവെള്ള സംസ്കരണത്തിന് 1500 കോടി രൂപ അനുവദിച്ചു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും ഓവുചാലുകള്‍ക്കുമായി 300 കോടി രൂപ അനുവദിച്ചു”- ബസവരാജ് ബൊമ്മൈ പറഞ്ഞു.
‘ബ്രഹ്മാസ്ത്ര’യില്‍ പ്രതീക്ഷ അര്‍പ്പിച്ച് ബോളിവുഡ്, റിലീസിന് മുന്‍പ് വിറ്റഴിഞ്ഞത് ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍
കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡ് ഒട്ടാകെ കടുത്ത പ്രതിസന്ധിയിലാണ്. ബോയ്കോട്ട് ക്യാംപെയ്നുകളും തുടര്‍ പരാജയങ്ങളിലുമൊക്കെയായി തകര്‍ന്ന് നില്ക്കുന്ന ബോളിവുഡ് ഇപ്പോള്‍ പ്രതീക്ഷ വയ്ക്കുന്നത് ‘ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍: ശിവ’ എന്ന ചിത്രത്തിലാണ്.
രണ്‍ബീര്‍ കപൂര്‍, അമിതാഭ് ബച്ചന്, ആലിയ ഭട്ട്, നാഗാര്‍ജുന എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അയന് മുഖര്‍ജി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം മൂന്ന് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന് എസ്.എസ്. രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ രാജമൗലി ഈ ചിത്രം തിയറ്ററുകളിലെത്തിക്കും.
കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2022 സെപ്തംബര്‍ ഒന്‍പതിന് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും.
ഇപ്പോഴിതാ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയതിന് പിന്നാലെ വമ്ബന്‍ സ്വീകരണമാണ് ‘ബ്രഹ്മാസ്ത്ര’യ്ക്ക് ലഭിക്കുന്നത്. ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇതിനകം വിറ്റുപോയെന്ന് രാജ്യത്ത പ്രമുഖ സിനിമാശൃംഖലയായ പി.വി.ആര് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആകെ ബഡ്ജറ്റ് 410 കോടിയാണ്.