ചെന്നൈ: വിരുഗമ്ബാക്കത്ത് സിനിമാ നിര്‍മാതാവും വ്യവസായിയുമായ ഭാസ്‌കരനെ കൊലപ്പെടുത്തി വഴിയില്‍ തള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.വിരുഗമ്ബാക്കം സ്വദേശി ഗണേശനെ (50) ആണു പൊലീസ് അറസ്റ്റു ചെയ്തത്.
ശനിയാഴ്ച രാവിലെ കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകി കറുത്ത കവറില്‍ പൊതിഞ്ഞ നിലയിലാണ് ഭാസ്‌കരന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം വീടുപൂട്ടി ഒളിവില്‍ പോയ ഗണേശനെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
മേഖലയിലെ പ്രധാന പെണ്‍വാണിഭ സംഘത്തിലെ അംഗമാണ് ഇയാള്‍. കഴിഞ്ഞ 7 കൊല്ലമായി ഗണേശനുമായി ഭാസ്‌കരനു ബന്ധമുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ വരാന്‍ വൈകിയതോടെ ഭാസ്‌കരനും ഗണേശനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.ഇതില്‍ പ്രകോപിതനായ ഗണേശന്‍ ഇരുമ്ബുവടി ഉപയോഗിച്ച് ഭാസ്‌കരന്റെ തലയില്‍ അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കറുത്ത കവറില്‍ പൊതിഞ്ഞ് കയര്‍ കൊണ്ട് കെട്ടി അര്‍ധരാത്രി റോഡില്‍ തള്ളുകയും ചെയ്തു.
പിറ്റേ ദിവസം ശുചീകരണ തൊഴിലാളികളാണ് റോഡരികില്‍ മൃതദേഹം കണ്ടത്. സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാറും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഭാസ്‌കരന്റെ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ആയി. രാത്രിയായിട്ടും വീട്ടിലെത്താത്തതിരുന്നതോടെ മകന്‍ കാര്‍ത്തിക് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭാസ്‌കരനെ കൊല്ലാന്‍ ഉപയോഗിച്ച കമ്ബിയും മൃതദേഹം കൊണ്ടുപോയ മോട്ടര്‍ സൈക്കിളും പൊലീസ് കണ്ടെടുത്തു. മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.