ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ. രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ഓഗസ്റ്റില്‍ യുപിഐ ഉപയോഗിച്ച് 657 കോടി ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ 31 ദിവസത്തിനിടെ 10.72 ലക്ഷം കോടി രൂപ കൈമാറി. 2016ലാണ് യുപിഐ സേവനം രാജ്യത്ത് ആരംഭിച്ചത്. അതിനുശേഷം രാജ്യത്ത് ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. രാജ്യത്ത് റെക്കോര്‍ഡ് വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.ജൂലൈയില്‍ ഇത് 600 കോടി രൂപ കടന്നിരുന്നു.
ആറ് വര്‍ഷം മുമ്ബ് യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം ഏകദേശം 100 ശതമാനം വര്‍ദ്ധിച്ചു. കൂടാതെ, ഇടപാട് തുക ഓഗസ്റ്റ് മാസത്തില്‍ 75 ശതമാനം വളര്‍ച്ച നേടി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 100 കോടി രൂപയുടെ ഇടപാടുകള്‍ നടത്തുക എന്ന നിലയിലേക്ക് വളര്‍ച്ചയെത്തിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം.യുപിഐ ഉപയോഗിച്ചാണ് എല്ലാവരും ഇപ്പോള്‍ ഇടപാടുകള്‍ നടത്തുന്നത്.
യുപിഐ ഇടപാടുകളുടെ സ്വീകാര്യത വര്‍ദ്ധിക്കാന്‍ കാരണം വളരെ ചെറിയ തുക മുതല്‍ വലിയ തുക വരെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുമെന്നതാണ്. കൂടാതെ, കടകളിലും മറ്റ് സ്ഥലങ്ങളിലും ഏത് പ്ലാറ്റ്‌ഫോം ഉപയോഗിച്ചും ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന വിധത്തില്‍ ക്യുആര്‍ കോഡുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തതും യുപിഐ ഉപയോഗിച്ച് കൂടുതല്‍ ഇടപാടുകള്‍ നടത്താന്‍ ആളുകളെ ആകര്‍ഷിച്ചു. 2021 ഓഗസ്റ്റില്‍, 235 ബാങ്കുകള്‍ യുപിഐ പ്ലാറ്റ്‌ഫോം വഴി സേവനങ്ങള്‍ നല്‍കി, ഇത് 2022 ഓഗസ്റ്റില്‍ 338 ആയി ഉയര്‍ന്നു. ഇടപാടുകളുടെ മൂല്യത്തിലും വര്‍ദ്ധനവുണ്ടായി.
താലി കെട്ടിന് പിന്നാലെ വരന്റെ കാലിലെ പരിക്ക് കണ്ടു വഴക്കായി; വിവാഹത്തിന് നിമിഷങ്ങള്‍ക്ക് പിന്നാലെ വേര്‍പിരിഞ്ഞ് ദമ്പതികള്‍
തിരുപ്പൂര്‍: താലികെട്ടി വിവാഹം കഴിച്ചതിന് നിമിഷങ്ങള്‍ക്കുള്ളില്‍ നവദമ്പതിമാര്‍ വിവാഹവേദിയില്‍ വെച്ചുതന്നെ വേര്‍പിരിഞ്ഞു. തിരുപ്പൂര്‍ നഗരത്തിലെ പൂളുവപ്പട്ടിയിലാണ് സംഭവം. പൂളുവപ്പട്ടി നിവാസിയായ 32 വയസ്സുള്ള വസ്ത്രശാല തൊഴിലാളിയും 25 കാരിയുമാണ് വിവാഹിരായത്.വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. വിവാഹദിനത്തില്‍ താലികെട്ടിയശേഷം മണ്ഡപത്തില്‍ വന്നപ്പോഴാണ് വരന്റെ ഒരുകാലില്‍ അപകടം മൂലമുണ്ടായ ഗുരുതര പരിക്കും ശസ്ത്രക്രിയയുടെ അടയാളങ്ങളും നവവധുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് കാര്യങ്ങള്‍ വരന്‍ വിശദീകരിച്ചെങ്കിലും ഇക്കാര്യം തന്നില്‍നിന്നും ഈ വസ്തുത മറച്ചുവെച്ചതിനെ യുവതി ചോദ്യംചെയ്തു. തുടര്‍ന്നുനടന്ന വാഗ്‌വാദത്തിനുപിന്നാലെ വേര്‍പിരിയാന്‍ തീരുമാനിച്ചു.
സംഭവമറിഞ്ഞെത്തിയ നഗരത്തിലെ പോലീസ് സംഘം പ്രശ്നംപരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വരന്‍ സ്ഥിരമായി ജോലിക്ക് പോകുന്നില്ലെന്ന ആരോപണവും വധുവിന്റെ വീട്ടുകാര്‍ നടത്തിയതിനെ തുടര്‍ന്ന്, വേര്‍പിരിയുകയാണെന്ന് രണ്ടുകൂട്ടരും ഒപ്പിട്ട രേഖയുടെപകര്‍പ്പ് പോലീസിന് കൈമാറുകയായിരുന്നു.