ബെംഗളൂരു: വകുപ്പ് തല പരീക്ഷയ്ക്ക് ജീവനക്കാർ കൂട്ട അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിൽ 2 ദിവസത്തിനിടെ റദ്ദാക്കിയത് 47 പാസഞ്ചർ ട്രെയിനുകൾ, നിയന്ത്രണം ഇന്നും തുടരും. ജനറൽ ഡിപ്പാർട്ട്മെന്റൽ പരീക്ഷ എഴുതാൻ ജീവനക്കാർ പോയതോടെയാണ് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടത്.കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് ധർമ്മവാരാം, തുടക്കുരു, മാരിക്കുപ്പം, ജോലാർപേട്ട, രാമനഗര, കുപ്പം, ബംഗാര പേട്ട്, പ്രശാന്തിനിലയം പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
കണ്ണൂർ എക്സ്പ്രസിൽ കോച്ചുകൾ കൂട്ടി
ബെംഗളുരു: മംഗളൂരു വഴിയും ള്ള കെഎസ്ആർ ബെംഗളൂരു കണ്ണൂർ എക്സ്പ്രസിൽ (16511) 13 മുതൽ ഒരു സ്ലീപ്പർ കോച്ചും ഒരു തേഡ് ടയർ എസി കോച്ചും കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസിൽ (16512) 14 മുതൽ ഒരു സ്ലീപ്പർ കോച്ചും ഒരു തേഡ് എസി കോച്ചും അധികമായി അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
ഓണാഘോഷം കഴിഞ്ഞ് ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളുടെ ‘ഓണത്തല്ല്’
തിരുവനന്തപുരം: ആറ്റിങ്ങൽ മുൻസിപ്പൽ ബസ് സ്റ്റാറ്റിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്. ഓണാഘോഷത്തിന് ശേഷമായിരുന്നു ഉച്ചക്ക് വിദ്യാർത്ഥികളുടെ ഓണത്തല്ല്. വിദ്യാര്‍ഥികളുടെ അടി ആറ്റിങ്ങൽ ബസ് സ്റ്റാന്‍ഡിലെ സ്ഥിരം കാഴ്ചയെന്നാണ് നാട്ടുകാർ പറയുന്നത്. ആറ് സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികള്‍ മുൻസിപ്പൽ ബസ് സ്റ്റാൻറിലെത്തിയാണ് പല ബസുകളിലായി വീട്ടിലേക്ക് പോകുന്നത്.
വാക്കു തർക്കവും കൈയാങ്കളിയും പതിവായതോടെ രണ്ടു പൊലീസുകാരെ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കിട്ടു. ഇടയ്ക്കൊന്ന് തല്ലൊഴിഞ്ഞുവെങ്കിലും ഉച്ചയ്ക്കു ശേഷ വാക്കു തർക്കവും കൂട്ടത്തലുമായി. പൊലീസുകാര്‍ ഓടിയെത്തിയപ്പോള്‍ വിദ്യാർഥികള്‍ പല ഭാഗത്തേക്കായി ഓടിയെന്ന് ആറ്റിങ്ങൽ പൊലീസ് പറയുന്നു. നാട്ടുകാരാണ് ഓണത്തല്ല് മൊബൈലിൽ പകർത്തിയത്. പൊലീസ് കേസെടുത്തിട്ടില്ല.