ബെംഗളൂരു: കനത്ത സുരക്ഷയിൽ കര്‍ണാടകയില്‍ ഗണേശ ചതുർത്ഥി ആഘോഷം നടന്നു . തർക്കം നില നിൽക്കുന്ന ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഹൈക്കോടതി അനുമതിയോടെ ഗണേശ വിഗ്രഹം സ്ഥാപിച്ചു. മൈതാനത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ ഗണേശോത്സവം സംഘടിപ്പിച്ചു. സുപ്രീംകോടതി പരിപാടിക്ക് സ്റ്റേ നല്‍കിയിരുന്ന ബെoഗളുരുവിലെ ചാമരാജ്പേട്ട് ഈദ് ഗാഹ് മൈതാനത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

സംസ്ഥാന പൊലീസിന് പുറമെ കേന്ദ്രസേനയേയും പ്രദേശത്ത് വിന്യസിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നില നിൽക്കുന്നതിനാൽ തത് സ്ഥിതി തുടരണമെന്ന് ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു . മൈതാനം റവന്യൂ ഭൂമിയാണെന്നും അതിനാൽ എല്ലാ മതസ്ഥരുടേയും പരിപാടികൾ സംഘടിപ്പിക്കാമെന്നുമാണ് സർക്കാർ നിലപാട് . വർഷങ്ങളായി ഈദ് ഗാഹ് മാത്രം നടക്കുന്ന മൈതാനമാണ് ചാമരാജ് പേട്ടിലേത്. ഹുബ്ബള്ളിയില്‍ ഈദ് ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിന് ഹൈക്കോടതി അനുമതി നല്‍കിയതിന് എതിരെ മുസ്ലീം സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചു.
സോണിയാ ഗാന്ധിയുടെ അമ്മ അന്തരിച്ചു
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ അമ്മ പാവോള മൈനോ അന്തരിച്ചു. ഓഗസ്റ്റ് 27ന് ചികിത്സയിലിരെക്കായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച നടന്നു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
മെഡിക്കല്‍ ചെക്കപ്പിനായി സോണിയ ഗാന്ധി മക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം വിദേശത്താണുള്ളത്. സോണിയ കഴിഞ്ഞയാഴ്ച അമ്മയെ സന്ദര്‍ശിച്ചിരുന്നു. രാഹുലും പ്രിയങ്കയും നേരത്തെ നിരവധി തവണ മുത്തശ്ശിയെ കാണാന്‍ പോയിരുന്നു.
2020ല്‍ രാഹുല്‍ ഗാന്ധി അടിക്കടി വിദേശസന്ദര്‍ശനം നടത്തിയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ രാഹുലിന്റേത് അസുഖബാധിതയായി ബന്ധുവിനെ കാണാനുള്ള സന്ദര്‍ശനമാണെന്നായിരുന്നു പാര്‍ട്ടിയുടെ വിശദീകരണം.