Home Featured ജോണ്‍ എബ്രഹാമിന്റെ ‘ഏക് വില്ലൻ റിട്ടേണ്‍സ്’ നെറ്റ്ഫ്ലിക്സില്‍, ഒടിടി റിലീസ് പ്രഖ്യാപിച്ചു

ജോണ്‍ എബ്രഹാമിന്റെ ‘ഏക് വില്ലൻ റിട്ടേണ്‍സ്’ നെറ്റ്ഫ്ലിക്സില്‍, ഒടിടി റിലീസ് പ്രഖ്യാപിച്ചു

ജോണ്‍ എബ്രഹാം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ഏക് വില്ലൻ റിട്ടേണ്‍സ്’.  അര്‍ജുൻ കപൂറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മൊഹിത് സുരി ആണ്  സംവിധാനം  ചെയ്‍തത്. ദിഷ പതാണിയും താര സുതാരിയയുമാണ് നായികമാര്‍. ‘ഏക് വില്ലൻ റിട്ടേണ്‍സി’ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

നെറ്റ്ഫ്ലിക്സില്‍ ആയിരിക്കും ചിത്രത്തിന്റെ സ്‍ട്രീമിംഗ്. സെപ്‍തംബര്‍ ഒമ്പത് മുതലാണ് സ്‍ട്രീമിംഗ്. വികാസ് ശിവരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. ടി സീരീസും ബാലാജി മോഷൻ പിക്ചേഴ്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ജോണ്‍ എബ്രഹാം നായകനാകുന്ന പുതിയ സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്. ‘100 പേര്‍സെന്റ്’ എന്നാണ് ജോണ്‍ എബ്രഹാം ചിത്രത്തിന്റെ പേര്. റിതേഷ് ദേശ്‍മുഖും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു. നോറ ഫതേഹി, ഷെഹനാസ് ഗില്‍ എ്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇന്ത്യൻ വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് മള്‍ട്ടി സ്റ്റാര്‍ ചിത്രമായിട്ടാണ് ‘100 പേര്‍സെന്റ്’ ഒരുങ്ങുക. അടുത്ത വര്‍ഷമാണ് ചിത്രം ചിത്രീകരണം തുടങ്ങുക. 2023 ദീപാവലി റിലീസായി ചിത്രം പ്രദര്‍ശനത്തിന് എത്തും. സാജിദ് ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘പത്താൻ’ എന്ന ചിത്രമാണ് ഇനി ജോണ്‍ എബ്രഹാം അഭിനയിച്ചതില്‍ പുറത്തിറങ്ങാനുള്ളത്. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകൻ. സിദ്ധാര്‍ഥ് ആനന്ദ് ആണ് ‘പത്താന്റെ’ സംവിധായകൻ. ജോണ്‍ എബ്രഹാമിന്റെ ഫസ്റ്റ് ലുക്ക് ചിത്രത്തിലേതായി  അടുത്തിടെ പുറത്തുവിട്ടിരിരുന്നു. ‘പത്താ’ന്റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും ‘പത്താനെ’ പരിചയപ്പെടുത്തുന്നതായിരുന്നു ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നത് ടീസറിൽ കാണാമായിരുന്നു. ‘അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം’, എന്നായിരുന്നു ടീസർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്.

മദ്യം മാത്രമല്ല, ഇനി മയക്കുമരുന്നടിച്ചു വാഹനമോടിച്ചാലും കുടുങ്ങും; പുത്തന്‍ പരിശോധനാ സംവിധാനം, രാജ്യത്ത് ആദ്യം

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിച്ച്‌ വാഹനമോടിച്ച്‌ റോഡപകടങ്ങള്‍ വരുത്തുന്നത് തടയാന്‍ നടപടിയുമായി പൊലീസ്. ഡ്രൈവര്‍മാര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ ആല്‍ക്കോ സ്‌കാന്‍ ബസ് സംവിധാനമുപയോഗിച്ച്‌ ശാസ്ത്രീയമായി പരിശോധിച്ച്‌ ഇനി നിയമ നടപടികള്‍ സ്വീകരിക്കും.

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന. ഡ്രൈവറെ ബസിനുള്ളില്‍ കയറ്റി ഉമിനീര്‍ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം. പരിശോധനയ്ക്കുള്ള ആല്‍ക്കോ സ്‌കാന്‍ ബസ് റോട്ടറി ക്ലബ്ബ് പൊലീസിന് കൈമാറി. ബസിന്റെ ഫഌഗ്‌ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. റോട്ടറി ക്ലബ്ബിന്റേയും പൊലീസിന്റേയും സഹകരണ കൂട്ടായ്മയായ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയത്. ലഹരി വിപത്ത് സമൂഹത്തെ വലിയ തോതില്‍ ഗ്രസിച്ചിരിക്കയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വലിയ തോതില്‍ പ്രചരിക്കുന്നു. അതിന് ബോധപൂര്‍വ്വം ചിലര്‍ ശ്രമിക്കുന്നുണ്ട്.

ലഹരി ഉപഭോഗത്തിനെതിരായി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരെ ഉള്‍ക്കൊള്ളിച്ചുള്ള ബൃഹദ് ക്യാമ്ബയില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍, യുവാക്കള്‍, സാംസ്‌കാരിക സംഘടനകള്‍, ഗ്രന്ഥാലയങ്ങള്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങി എല്ലാവരും ക്യാമ്ബയിന്റെ ഭാഗഭാക്കാകും. ഇതിനൊപ്പം ബോധപൂര്‍വ്വം ലഹരിയില്‍ അടിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ കര്‍ക്കശമാക്കും. ബസും പരിശോധനാ ഉപകരണവും കിറ്റുമടക്കം 50 ലക്ഷം രൂപ വില വരുന്ന സാമഗ്രികള്‍ പൊലീസിന് കൈമാറിയ റോട്ടറി ക്ലബ്ബിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

മാര്‍ച്ച്‌ 31ന് മുമ്ബ് ഇത്തരത്തില്‍ 15 ആല്‍ക്കോ സ്‌കാന്‍ ബസുകള്‍ കൂടി റോട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്. മദ്യം ഉപയോഗിച്ച്‌ വാഹനമോടിച്ചാല്‍ പരിശോധിച്ച്‌ കണ്ടെത്താന്‍ സംവിധാനമുള്ളത് പോലെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഡ്രൈവര്‍മാരെ ശാസ്ത്രീയമായി കണ്ടെത്താനുള്ള പരിശോധനാ സംവിധാനങ്ങള്‍ ലഭ്യമായിരുന്നില്ലെന്ന് ചടങ്ങില്‍ സംസാരിച്ച വിജിലന്‍സ് ഡയറക്ടര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ഡി.ജി.പി അനില്‍കാന്ത് അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി കെ. പത്മകുമാര്‍, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ കെ. ബാബുമോന്‍, റോപ്പിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ സുരേഷ് മാത്യു, കെ. ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group