ലക്നൗ (ഉത്തര്‍പ്രദേശ്) : ഭാര്യയുടെ വഴക്കുകളും ആക്രമണങ്ങളും കൊണ്ട് മടുത്ത ഭർത്താവ് കഴിഞ്ഞ ഒരു മാസമായി താമസിക്കുന്നത് 80 അടി ഉയരമുള്ള പനയിൽ . ഉത്തർപ്രദേശിലെ മൗ ജില്ലയിലെ കോപഗഞ്ച് മേഖലയിലാണ് വിചിത്രമായ സംഭവം. 42 കാരനായ രാം പ്രവേഷ് കഴിഞ്ഞ ആറ് മാസമായി ഭാര്യയുമായി വഴക്കിലാണ്. ഭാര്യ തന്നെ മർദിച്ചതായും ഇയാൾ ആരോപിച്ചു. ഭാര്യയുടെ പെരുമാറ്റത്തിൽ മനം മടുത്ത് കഴിഞ്ഞ ഒരുമാസമായി മരത്തിൽ കയറി അവിടെയാണ് രാം പ്രവേഷിന്റെ താമസം. ഭക്ഷണവും വെള്ളവും ഒരു കയർ ഉപയോഗിച്ച് മരത്തിന് സമീപം തൂക്കിയിടും. അയാൾ മുകളിൽ നിന്ന് വലിച്ചെടുക്കും. ഇതാണ് ഇപ്പോഴാത്തെ പതിവ്.
ഗ്രാമവാസികൾ പറയുന്നതനുസരിച്ച്, രാം പ്രവേഷ് രാത്രിയിൽ കുറച്ച് സമയങ്ങളിൽ മാത്രം മരത്തിൽ നിന്ന് താഴെയിറങ്ങും. മലമൂത്ര വിസർജ്ജനം കഴിഞ്ഞ് വീണ്ടും മരത്തിലേക്ക് കയറുകയും ചെയ്യും. രാം പ്രവേഷിനോട് ഇറങ്ങി വരാൻ എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും അയാൾ തയ്യാറായിട്ടില്ല. തുടർന്ന് ഗ്രാമവാസികൾ പൊലീസിനെ വിളിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും രാം പ്രവേഷ് ചെവിക്കൊള്ളാതെ വന്നതോടെ അവർ അയാളുടെ വീഡിയോ എടുത്തു.

പനമരത്തോട് ചേർന്ന് നിരവധി വീടുകൾ ഉള്ളതിനാണ് ഇയാളുടെ പ്രവർത്തിയെ ഗ്രാമവാസികൾ എതിർക്കുകയാണെന്ന് ഗ്രാമമുഖ്യൻ ദീപക് കുമാർ പറഞ്ഞു. ആളുകൾ അവരുടെ വീടുകളിൽ എന്താണ് ചെയ്യുന്നതെന്ന് അയാൾ നിരീക്ഷിക്കുകയാണെന്നാണ് ഗ്രാമവാസികളുടെ ആരോപണം. അത് അവരുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ഗ്രാമവാസികൾ പറയുന്നു. ഗ്രാമത്തിലെ പല സ്ത്രീകളും വന്ന് പരാതി പറയുന്നുണ്ടെന്നും അതിനാൽ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വന്ന് വീഡിയോ എടുത്ത് പോയെന്നും ദീപക് കുമാർ പറഞ്ഞു. വിചിത്രമായ ഈ സംഭവം അറിഞ്ഞ് രാം പ്രവേഷിനെ കാണാൻ ഗ്രാമത്തിന്റെ ചുറ്റുപാടുകളിൽ നിന്ന് ആളുകൾ ദിവസവും എത്താറുണ്ടെന്ന് ഇയാളുടെ പിതാവ് ശ്രീകിഷുൺ റാം പറഞ്ഞു.
പണം എണ്ണും; പക്ഷേ പൈസ വരില്ല; സ്‌കെയില്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്നും പണം തട്ടുന്ന പ്രതി അറസ്റ്റില്‍
എറണാകുളം: ജില്ല കേന്ദ്രീകരിച്ച് എടിഎമ്മില്‍ നിന്നും വ്യാപകമായി പണം തട്ടിയ ആള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി മുബാറക്ക് ആണ് അറസ്റ്റിലായത്. ജില്ലയിലെ 13 എടിഎമ്മുകളില്‍ നിന്നുമാണ് ഇയാള്‍ പണം തട്ടിയത്. ഇയാളുടെ പക്കല്‍ നിന്നും സ്‌കെയില്‍ പോലുള്ള ഉപകരണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഈ ഉപകരണം ഉപയോഗിച്ചാണ് മുബാറക്ക് എടിഎമ്മുകളില്‍ നിന്നും വ്യാപകമായി പണം കവര്‍ന്നത്. എടിഎമ്മിന്റെ പണം വരുന്ന ഭാഗത്ത് സ്‌കെയില്‍വെച്ച് തടസ്സമുണ്ടാക്കിയായിരുന്നു ഇയാള്‍ പണം തട്ടിയിരുന്നത്. എടിഎമ്മിലെത്തുന്ന ഉപയോക്താക്കള്‍ കാര്‍ഡിട്ട് പിന്‍ നമ്ബര്‍ അടിക്കുമെങ്കിലും സ്‌കെയില്‍ ഉള്ളതാനില്‍ പണം ലഭിക്കില്ല. തുടര്‍ന്ന് ഇവര്‍ പുറത്തിറങ്ങുമ്ബോള്‍ ഈ സ്‌കെയില്‍ എടുത്ത് മാറ്റി പണം എടുക്കുകയാണ് മുബാറക്കിന്റെ രീതി. സാധാരണയായി എടിഎമ്മില്‍ നിന്നും പണം ലഭിച്ചില്ലെങ്കില്‍ ആ തുക തിരികെ അക്കൗണ്ടിലേക്ക് തന്നെ കയറുകയാണ് പതിവ്. എന്നാല്‍ പണം അക്കൗണ്ടില്‍ തിരിച്ച് എത്താതായതോടെ ഉപയോക്താക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുബാറക്കിനെ പിടികൂടിയത്.
പരാതിയ്‌ക്ക് പിന്നാലെ എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതില്‍ നിന്നാണ് മുബാറക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.