Home Featured ബെംഗളൂരു:സവർക്കർ പോസ്റ്ററുകൾ കീറാൻ ശ്രമിച്ചാൽ കൈ വെട്ടും;ശ്രീരാമസേന

ബെംഗളൂരു:സവർക്കർ പോസ്റ്ററുകൾ കീറാൻ ശ്രമിച്ചാൽ കൈ വെട്ടും;ശ്രീരാമസേന

ബെംഗളൂരു: ഗണേശ് പന്തലുകളിലെ സവർക്കർ പോസ്റ്ററുകൾ കീറാൻ കോൺഗ്രസുകാരോ മുസ്ലിം വിഭാഗക്കാരോ മുതിർന്നാൽ അവരുടെ കൈ വെട്ടുമെന്ന് ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്കിന്റെ ഭീഷണി.സ്വാതന്ത്ര്യ ദിനത്തിൽ ബജ്റങൾ സ്ഥാപിച്ച സവർക്കറുടെ ചിത്രമുള്ള ബോർഡ് നീക്കിയതുമായി ബന്ധപ്പെട്ട് ശിവമൊഗ്ഗ് അമീർ അഹമ്മദ് സർക്കിളിലുണ്ടായ സംഘർഷത്തെ തുടർന്നാണ് ബിജെപിയും തീവ്രഹിന്ദു സംഘടനകളും സവർക്കർ പോസ്റ്റർ പ്രചാരണം ശക്തമാക്കിയത്.

ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സവർക്കറോടുള്ള ആദര സൂചകമായി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് സ്റ്റാംപ് ഇറക്കിയിരുന്നു. ഇതൊന്നും അറിയാതെയാണ് കോൺഗ്രസ് സവർക്കർ വിരുദ്ധ പ്രസ്താവന നടത്തുന്നതെന്നും മുത്തലിക് പറഞ്ഞു.

കോൺഗ്രസ് മാർച്ച് മാറ്റി

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കെതിരെ കുശാൽ നഗറിൽ നടന്ന മുട്ടയേറിൽ പ്രതിഷേധിച്ച് കോൺഗ്രസ് 26ന് നടത്താനിരുന്ന കുടക് എസ്പി ഓഫിസ് മാർച്ച് മാറ്റിവച്ചു. കുടകിൽ 27 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്നാണ് “കുടക് ചലോ മാർച്ച് നീട്ടിവച്ചത്. 26ന് ഇവിടെ ബിജെപി കൺവൻഷനും സംഘടിപ്പിക്കുന്നുണ്ട്.

ശിവമൊഗ്ഗയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ 26 വരെയും നീട്ടിയിട്ടുണ്ട്.ഇതിനിടെ സവർക്കർ ഫൗണ്ടേ ഷൻ നടത്തുന്ന രഥയാത്ര മൈസൂരുവിൽ യെഡിയൂരപ്പ ഉദ്ഘാടനം ചെയ്തു. മണ്ഡ്യ, ചാമരാജ് നഗർ ജില്ലകളിൽ കൂടി പര്യടനം നടത്തി 30നു സമാപിക്കും. സവർക്കറുടെ ആദർശങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുകയാണു ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.

ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി ഇതര മതസ്ഥരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗലൂരു: ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി മറ്റ് മതങ്ങളിൽപ്പെട്ടവരുടെ മൗലികാവകാശത്തെ ലംഘിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി. ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്നത് നിർത്താൻ പള്ളികളോട് ഉത്തരവിടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.എന്നാൽ, ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട ‘ശബ്ദ മലിനീകരണ നിയമങ്ങൾ’ നടപ്പാക്കാനും പാലിക്കാനും. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും കോടതി സര്‍ക്കാറിനോട് നിർദേശിച്ചു.

ബംഗളൂരു സ്വദേശിയായ മഞ്ജുനാഥ് എസ് ഹലാവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയില്‍ വാദം കേള്‍ക്കവെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധേ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഈ കാര്യങ്ങള്‍ പറഞ്ഞത്. ബാങ്ക് വിളിക്കുന്നത് മുസ്ലീങ്ങളുടെ അനിവാര്യമായ ഒരു മതപരമായ ആചാരമാണ്, എന്നാല്‍ ഇതിന്‍റെ ഉള്ളടക്കം മറ്റ് മതരാഷ്ട്രങ്ങളിലെ വിശ്വാസികളുടെ മൌലിക അവകാശത്തെ ഹനിക്കുന്നു എന്നായിരുന്നു പൊതുതാല്‍പ്പര്യ ഹര്‍ജിയിലെ വാദം.

ഇന്ത്യൻ സംസ്കാരത്തിന്‍റെ സവിശേഷതയായ സഹിഷ്ണുതയുടെ തത്വം ഉൾക്കൊള്ളുന്നതാണ് ഭരണഘടനയിലെ ആർട്ടിക്കിൾ 25, 26 എന്നിവ. ഭരണഘടനയുടെ ആർട്ടിക്കിൾ 25 (1) വ്യക്തികൾക്ക് സ്വന്തം മതം സ്വതന്ത്രമായി സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശങ്ങൾ നൽകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

എന്നിരുന്നാലും, അവകാശം കേവലമല്ല, മറിച്ച് പൊതു ക്രമം, ധാർമ്മികത, ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മറ്റ് വ്യവസ്ഥകൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും കോടതി കൂട്ടിച്ചേർത്തു.ബാങ്ക് വിളിയിലെ ഉള്ളടക്കം ഹർജിക്കാരനും മറ്റ് മതവിശ്വാസികൾക്കും അവര്‍ മതവിശ്വാസം പിന്തുടരാനുള്ള മൗലികാവകാശത്തെ ലംഘിക്കുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

അതേ സമയം ഉച്ചഭാഷിണികൾ,ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ, മറ്റ് സംഗീതോപകരണങ്ങൾ എന്നിവ “രാത്രി 10 മുതൽ രാവിലെ 6 വരെ അനുവദനീയമായ ഡെസിബലിന് മുകളിൽ ഉപയോഗിക്കുന്നത് അനുവദനീയമല്ല” എന്നത് നിയമമാണ്. ഇത് ഉറപ്പാക്കാൻ അധികാരികൾക്ക് കോടതി നിർദ്ദേശം നൽകി. ഇതില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group