Home Featured ജൂനിയർ എന്‍ ടി ആര്‍ ബിജെപി യിലേക്കോ? അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി

ജൂനിയർ എന്‍ ടി ആര്‍ ബിജെപി യിലേക്കോ? അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി മുന്‍ ദേശീയ അധ്യക്ഷനുമായ അമിത് ഷാ പ്രശസ്ത നടന്‍ ജൂനിയര്‍ എന്‍ടിആറുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകീട്ട് ഹൈദരാബാദില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. തെലങ്കാനയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ കൂടിക്കാഴ്ചയ്ക്ക് ശേഷം താരത്തെ “തെലുങ്ക് സിനിമയുടെ രത്നം” എന്നും “വളരെ കഴിവുള്ള നടന്‍” എന്നും വിശേഷിപ്പിച്ചു.

“ഹൈദരാബാദില്‍ വച്ച്‌ വളരെ കഴിവുള്ള ഒരു നടനും നമ്മുടെ തെലുങ്ക് സിനിമയുടെ രത്നവുമായ ജൂനിയര്‍ എന്‍‌ടി‌ആറുമായി നല്ലരീതിയിലുള്ള ആശയവിനിമയം നടത്തി”- അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

വലിയ തോതിലുള്ള രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് കൂടി

വലിയ തോതിലുള്ള രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് കൂടി വഴി തുറന്ന് കൊണ്ടാണ് എന്‍ടിആറും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചിരിക്കുന്നത്. . ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ മുനുഗോഡില്‍ പ്രചാരണം നടത്താനായി എത്തിയപ്പോഴാണ് അമിത് ഷായുടെ കൂടിക്കാഴ്ച എന്നുള്ളതും ശ്രദ്ധേയമാണ്.

ബി ജെ പി മിഷന്‍ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച എന്നാണ് ബിജെപി നേതാക്കള്‍ വിശദീകരിക്കുന്നത്. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ബി ജെ പി ദക്ഷിണേന്ത്യയില്‍ പ്രധാനമായും ലക്ഷ്യം വെക്കുന്ന സംസ്ഥാനമാണ് തെലങ്കാന. അവിഭക്ത ആന്ധ്രാപ്രദേശിന്‍്റെ മുഖ്യമന്ത്രിയും സൂപ്പര്‍ സ്റ്റാറുമായിരുന്ന എന്‍ടിആറിന്‍്റെ പേരമകനാണ് ജൂനിയര്‍ എന്‍ടിആര്‍.

എന്‍ ടി ആര്‍ സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി 2009-ലെ പൊതുതെരഞ്ഞെടുപ്പില്‍ ജൂനിയര്‍ എന്‍ടിആര്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം രാഷ്ട്രീയ വേദികളില്‍ നിന്നും അകലം പാലിക്കുകയായിരുന്നു അദ്ദേഹം. ജുനിയര്‍ എന്‍ടിആര്‍ ബി ജെ പിയില്‍ എത്തുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും കുടുംബപരമായി തന്നെ ടി ഡി പിയുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്.

ജുനിയര്‍ എന്‍ടിആറിന്റെ പിതാവ് നന്ദാമുറി ഹരികൃഷ്ണ ടി ഡി പി

ജുനിയര്‍ എന്‍ടിആറിന്റെ പിതാവ് നന്ദാമുറി ഹരികൃഷ്ണ ടി ഡി പിയുടെ രാജ്യസഭാ അംഗമായിരുന്നു. പിതൃസഹോദരനും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായ നന്ദാമുറി ബാലകൃഷ്ണ നിലവില്‍ ഹിന്ദ്പുര്‍ മണ്ഡലത്തില്‍ നിന്നുള്ള ടി ഡി പി എം എല്‍ എയുമാണ്. ജനകീയ മുഖങ്ങളുമായി ബന്ധം സ്ഥാപിച്ച്‌ തെലങ്കാനയില്‍ സ്വാധീനം ചെലുത്തുകയെന്ന ബി ജെ പി തന്ത്രത്തിന്റെ ഭാഗമായിട്ടാണ് അമിത്-ഷാ ജൂനിയര്‍ എന്‍ടിആര്‍ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്. ജൂനിയര്‍ എന്‍ടിആറിനെ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത്

തെലങ്കനായില്‍ ബി ജെ പി അധികാരത്തില്‍ എത്തുമെന്ന്

തെലങ്കനായില്‍ ബി ജെ പി അധികാരത്തില്‍ എത്തുമെന്ന് ഹൈദരാബാദില്‍ നടത്തിയ റോഡ് ഷോയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ബി ജെ പിയുടെ “മിഷന്‍ സൗത്ത് ഇന്ത്യ” എന്ന സ്വപ്നത്തിനുള്ള വലിയ അഗ്നിപരീക്ഷണമായും തെലങ്കാന തിരഞ്ഞെടുപ്പ് മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്. തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 119 സീറ്റുകളില്‍ 88 സീറ്റുകള്‍ നേടിയാണ് ഭരണത്തിലെത്തിയത്.

കോണ്‍ഗ്രസ് 19, എ ഐ എം ഐ എം ഏഴ്, ടി ഡി പി

കോണ്‍ഗ്രസ് 19, എ ഐ എം ഐ എം ഏഴ്, ടി ഡി പി രണ്ടും സീറ്റി നേടിയപ്പോള്‍ ബി ജെ പിക്ക് ഒരു സീറ്റ് മാത്രമായിരുന്നു കരസ്ഥമാക്കാന്‍ സാധിച്ചത്. ഇതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെട നിരവധി എം എല്‍ എമാര്‍ ഭരണകക്ഷിയായ ടി ആര്‍ എസിലേക്ക് കൂടുമാറുകയും ചെയ്തു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 17ല്‍ നാല് സീറ്റുകള്‍ നേടിയ ബിജെപി തെലങ്കാനയില്‍ വലിയ രാഷ്ട്രീയ മുന്നേറ്റം കാഴ്ചവെച്ചു. ഇതാണ് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group