ബെംഗളൂരു: നഗരത്തിൽ ഓട്ടോ ഡ്രൈവർമാർ മീറ്റർ ഇടാൻ കൂട്ടാക്കാതെ കൊള്ള നിരക്ക് ഈടാക്കുന്നതായി പരാതി വ്യാപകമായതോടെ ബോധവൽക്കരണ യജ്ഞവുമായി ട്രാഫിക് പൊലീസ്. വിവിധ ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധികളിലെ ഓട്ടോറിക്ഷ സ്റ്റാൻഡുകളിൽ പൊലിസ് നേരിട്ടെത്തിയാണു ഡ്രൈവർമാർക്കു ബോധവൽക്കരണം നടകഴിഞ്ഞ വർഷം ഡിസംബറിൽ ഓട്ടോ നിരക്ക് ഉയർത്തിയതോടെ ടിഫയർ മീറ്ററിൽ മാറ്റം വരുത്തുന്നതിന് 2022 ഫെബ്രുവരി വരെ സമയം അനുവദിച്ചിരുന്നെങ്കിലും ഭൂരിഭാഗം ഓട്ടോക പാലിക്കാതെയാണ് ഇപ്പോഴും സർവീസ് നടത്തുന്നത്.
ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന പരിശോധനയും മാസങ്ങളായി നിലച്ചിരിക്കുകയാണ്. പുതുക്കിയ നിരക്ക് ഓട്ടോറിക്ഷകളിൽ പ്രദർശിപ്പിക്കണമെന്ന മോട്ടർ വാഹനവകുപ്പ് നിർദേശവും കടലാസിൽ മാത്ര ഒതുങ്ങി.
ഈടാക്കുന്നത് മൂന്നിരട്ടി വരെ
ഇന്ധനവില കുതിച്ചുയർന്നതോടെ മൂന്നിരട്ടിവരെ അധിക നിരക്കാന്ന് പകൽസമയങ്ങളിൽ പോലും യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്, എൽപിജി സിഎൻജി ഉപയോഗിച്ചാണ് നഗരത്തിലെ 90 ശതമാനം ഓട്ടോകളും സർവീസ് നടത്തുന്നത്.
ഓട്ടോ എൽപിജി വില ലീറ്ററിന് 70 രൂപയും സിഎൻജി വില 85 രൂപയിലുമെത്തിയ സാഹചര്യത്തിൽ നിലവിലെ നിരക്കിൽ ഓടാൻ സാധിക്കില്ലെന്നണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്.
ലഗേജിന് അധികം
യാത്രക്കാരിൽ നിന്ന് ലഗേജിനും ഓട്ടോക്കാര സമീപകാലത്ത് നിരക്ക് ഈടാക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർ മീനലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നാണ് ലാജിന് 30-80 രൂചവരെ ഈടാക്കുന്നത്. ഓല, ഊബർ തുടങ്ങിയ വൊക്സി ആപ് ഉപയോഗിച്ച് സർവീസ് നടത്തുന്ന ഓട്ടോകളും ലഗേജിന് അധിക നിരക്ക് വാങ്ങുന്നതായി പരാതിയുണ്ട്.