കാസര്‍കോട്: കാറില്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന നിരോധിത പാന്‍മസാല ഉത്പന്നങ്ങള്‍ പിടികൂടി.ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ അനൂബ് കുമാര്‍ ഇ, എസ് ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത് .
സംഭവത്തില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ആരിഫ് (25) എന്നയാളെ അറസ്റ്റ് ചെയ്തു.കാസര്‍കോട് ഡിവൈഎസ്പി വിവി മനോജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി ഉളിയത്തടുക്കയില്‍ നടന്ന വാഹന പരിശോധനയിലാണ് കെ എല്‍ 02 ബി ജെ 1246 നമ്ബര്‍ സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന പാന്‍മസാലകള്‍ പിടികൂടിയത്.
എസ് ഐ വിജയന്‍ മേലത്ത്, എസ് സി പി ഒ പ്രതാപ്, പ്രതീപ്, സി പി ഒ അബ്ദുല്‍ സലാം, റോജന്‍, ഗണേഷ്, ജനമൈത്രി ബീറ്റ് ഓഫിസര്‍ വേണുഗോപാല്‍, ഹോം ഗാര്‍ഡ് ബിജു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു