ബോളിവുഡ് താരം ആലിയ ഭട്ട് തന്റെ ഔദ്യോഗിക പേര് മാറ്റുന്നു. ഭര്‍ത്താവ് രണ്‍ബിര്‍ കപൂറിന്റെ സര്‍നെയിം കപൂര്‍ തന്റെ പേരിനൊപ്പം ചേര്‍ത്ത് ആലിയ ഭട്ട് കപൂര്‍ എന്നാണ് പേരുമാറ്റം. തന്റെ സ്‌ക്രീന്‍ നെയിം മാറ്റുന്നില്ലെന്നും പകരം പേരുമാറ്റം ഔദ്യോഗിക രേഖകളില്‍ മാത്രമായിരിക്കുമെന്നും ആലിയ ഭട്ട് പറഞ്ഞു.
ആദ്യ കുട്ടിയ്ക്കായി തയാറെടുക്കുന്ന സമയമായതിനാല്‍ സന്തോഷത്തോടെയാണ് താന്‍ പേരുമാറ്റുന്നതെന്ന് ആലിയ ഭട്ട് പറഞ്ഞു. ഞങ്ങള്‍ക്ക് ഉടന്‍ ഒരു കുഞ്ഞുണ്ടാകും. കപൂര്‍മാര്‍ ഒരുമിച്ച് യാത്ര ചെയ്യുമ്ബോള്‍ ഞാന്‍ മാത്രം ഭട്ടായി തുടരാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഞാനും കപൂര്‍ ആകുന്നു. പേരുമാറ്റത്തെക്കുറിച്ച് ആലിയ ഭട്ട് പ്രതികരിച്ചത് ഇങ്ങനെ. താന്‍ എപ്പോഴും ആലിയ ഭട്ട് തന്നെയായിരിക്കുമെന്ന് ആലിയ പറയുന്നു. എന്നാല്‍ അതോടൊപ്പം തന്നെ താന്‍ കപൂറുമാണ്. അതില്‍ താന്‍ വളരെ സന്തോഷവതിയാണെന്നും ആലിയ ഭട്ട് പറഞ്ഞു.
മദ്യലഹരിയില്‍ വാഹനമോടിച്ച് അയല്‍വാസിയുടെ വീടിന്റെ മതില്‍ ഇടിച്ചുതകര്‍ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
കൊച്ചി: മദ്യലഹരിയില്‍ വാഹനമോടിച്ച് അയല്‍വാസിയുടെ വീടിന്റെ മതില്‍ ഇടിച്ചുതകര്‍ത്തെന്ന പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.കൊച്ചി പള്ളുരുത്തി സ്വദേശി സുരേഷിനെതിരെയാണ് കേസെടുത്തത്.ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
മദ്യലഹരിയിലായിരുന്ന സുരേഷ്, സ്വന്തം വീടിന്റെ മുന്നില്‍ പാര്‍ക് ചെയ്തിരുന്ന കാര്‍ ആദ്യം റിവേഴ്‌സ് എടുത്ത തൊട്ടടുത്ത വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അപകടമുണ്ടായതിനു സമീപത്തായി ബൈക് യാത്രികനും അയല്‍വീട്ടിലെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്.