Home Featured മതവികാരം വൃണപ്പെടുത്തി: വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ചിക്കനും; സ്വിഗ്ഗിയ്‌ക്കെതിരെ തമിഴ് സിനിമാ ഗാനരചയിതാവ്

മതവികാരം വൃണപ്പെടുത്തി: വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ചിക്കനും; സ്വിഗ്ഗിയ്‌ക്കെതിരെ തമിഴ് സിനിമാ ഗാനരചയിതാവ്

ചെന്നൈ: പ്രമുഖ ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗിയ്‌ക്കെതിരെ തമിഴ് സിനിമാ ഗാനരചയിതാവ് കൊ സേഷ. വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ചിക്കന്‍ പീസുകള്‍ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇദ്ദേഹം സ്വിഗ്ഗിക്കെതിരെ രംഗത്തെത്തിയത്.

അതേസമയം, പരാതി പറഞ്ഞപ്പോള്‍ തന്റെ മതവികാരം വ്രണപ്പെടുത്തിയതിന് വെറും 70 രൂപ നഷ്ടപരിഹാരം നല്‍കുക മാത്രമാണ് സ്വിഗ്ഗി ചെയ്തതെന്നും സേഷ കുറിച്ചു. ഗോബി മഞ്ചൂരിയന്‍ വിത്ത് കോണ്‍ ഫ്രൈഡ് റൈസ് ആണ് കൊ സേഷ’ സ്വിഗി വഴി ഓര്‍ഡര്‍ ചെയ്തത്.

എന്നാല്‍, ഭക്ഷണത്തില്‍ ചിക്കന്‍ പീസുകള്‍ കണ്ടെത്തിയെന്ന് അദ്ദേഹം കുറിച്ചു. ഭക്ഷണത്തിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. ‘ജീവിതത്തിലുടനീളം ഞാന്‍ വെജിറ്റേറിയനായിരുന്നു. പക്ഷേ, എത്ര ലാഘവത്തോടെയാണ് അവര്‍ എന്റെ മൂല്യങ്ങളെ വിലയ്ക്കുവാങ്ങാന്‍ ശ്രമിക്കുന്നത്.

സ്വിഗ്ഗിയുടെ സംസ്ഥാന ഹെഡില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ എന്നെ വ്യക്തിപരമായി വിളിച്ച് ക്ഷമാപണം നടത്തണം. ഇതില്‍ ഞാന്‍ നിയമ നടപടിയെടുക്കും.”- കൊ സേഷ ട്വീറ്റ് ചെയ്തു.

ക​ട​യു​ട​മ​യെ ആ​ക്ര​മി​ച്ച്‌ ഒ​ളി​വി​ല്‍​പോ​യ പ്ര​തി 12 വ​ര്‍​ഷ​ത്തി​നു​ ശേ​ഷം പി​ടി​യി​ല്‍

ചേ​ര്‍​പ്പ്: ചി​റ​ക്ക​ലി​ല്‍ 2010 ജൂ​ലൈ 12ന് ​മൊ​ബൈ​ല്‍ ക​ട​യു​ട​മ​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി വി​ചാ​ര​ണ സ​മ​യ​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​റാ​കാ​തെ ഒ​ളി​വി​ല്‍​പോ​യ ഒ​ന്നാം​പ്ര​തി പെ​രു​മ്ബി​ടി​ക്കു​ന്നി​ല്‍ ത​ണ്ടി​യേ​ക്ക​ല്‍ വീ​ട്ടി​ല്‍ സു​രേ​ഷ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ഇ​ഞ്ച​മു​ടി താ​ഴ​ത്തു​പീ​ടി​ക വീ​ട്ടി​ല്‍ ജി​ല്‍​ഷാ​ദി​നെ​യാ​ണ്​ ഇ​യാ​ള്‍ ആ​ക്ര​മി​ച്ച​ത്. ചേ​ര്‍​പ്പ് പൊ​ലീ​സാ​ണ്​ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്.

കോ​ട​തി വാ​റ​ന്‍റ്​ ഉ​ത്ത​ര​വാ​യ​തി​നെ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​മ്ബോ​ഴാ​ണ് ഇ​യാ​ള്‍ പെ​രു​മ്ബി​ടി​ക്കു​ന്നി​ല്‍ ഉ​ണ്ടെ​ന്ന്​ വി​വ​രം ല​ഭി​ച്ച​ത്. സി.​ഐ ടി.​വി. ഷി​ബു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ്രി​ന്‍​സി​പ്പ​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജെ. ​ജെ​യ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ അ​രു​ണ്‍, സി.​പി.​ഒ അ​നൂ​പ് എ​ന്നി​വ​രാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

You may also like

error: Content is protected !!
Join Our WhatsApp Group