Home Featured എഴുപത്തിയഞ്ച് ദിവസം പിന്നിടുന്ന വിജയാരവം, ‘വിക്രം’ മെയ്‍ക്കിംഗിന്റെ കാണാകാഴ്ചകള്‍

എഴുപത്തിയഞ്ച് ദിവസം പിന്നിടുന്ന വിജയാരവം, ‘വിക്രം’ മെയ്‍ക്കിംഗിന്റെ കാണാകാഴ്ചകള്‍

തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രമാണ് ‘വിക്രം’. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. കമല്‍ഹാസൻ നായകനായ ചിത്രം റിലീസ് ചെയ്‍ത് 75 ദിവസം പിന്നിട്ടത് പ്രഖ്യാപിച്ച്  പ്രത്യേക വീഡിയോ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കമല്‍ഹാസൻ, ഫഹദ്, സൂര്യ എന്നിവരുടെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ മെയ്‍ക്കിംഗ് വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.

‘വിക്രം’ ബോക്‍സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിരുന്നു. 500 കോടി രൂപയിലധികം കളക്ഷൻ ചിത്രം നേടയിട്ടുണ്ട്. ചിത്രത്തില്‍ മലയാളി താരങ്ങള്‍ക്കും മികച്ച വേഷം ലഭിച്ചിരുന്നു. ഫഹദിന് പുറമേ കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് അഭിനയിച്ചത്.

അൻപറിവ് ആണ് ‘വിക്രം’ ചിത്രത്തിന്റെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ചിത്രത്തിന്റെ സ്‍ട്രീമിംഗ് ജൂലൈ എട്ടിന് തുടങ്ങിയിരുന്നു. സൂര്യയുടെ ഗംഭീരമായ അതിഥി റോള്‍ ‘വിക്രമി’ന്റെ പ്രത്യേകതയായിരുന്നു.  അതിഥി വേഷത്തിലെത്തിയ സൂര്യ തന്റെ സ്വപ്‍നസാക്ഷാത്‍കാരമാണ് ഇതെന്നാണ് പറഞ്ഞത്.  പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‍ക്രീൻ പങ്കിടുകയെന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്‍നേഹം ആവേശഭരിതനാക്കുന്നു എന്നും ലോകേഷ് കനകരാജിനോടായി സൂര്യ ട്വിറ്ററില്‍ പറഞ്ഞിരുന്നു,

കമല്‍ഹാസന്റെ ‘വിക്ര’ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരുന്നത്. വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് ‘വിക്രം’ സിനിമയുടെ നിര്‍മ്മാതാവ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് ‘വിക്രമി’ന്റെ നിര്‍മാണം. നൂറ്റിപത്ത് ദിവസങ്ങളെടുത്താണ് വിക്രം’ ഷൂട്ട് പൂര്‍ത്തിയാക്കിയത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.

You may also like

error: Content is protected !!
Join Our WhatsApp Group