Home Featured അംബാനിക്ക് നേരെയുള്ള വധ ഭീഷണി:ജ്വല്ലറി ഉടമ അറസ്റ്റിൽ

അംബാനിക്ക് നേരെയുള്ള വധ ഭീഷണി:ജ്വല്ലറി ഉടമ അറസ്റ്റിൽ

മുംബൈ : റിലയൻസ് ഇൻ ഡ്സ്ട്രീസ് മേധാവി മുകേഷ് അംബാനിയെയും കുടുംബാംഗങ്ങളെയും വകവരുത്തുമെന്ന് ഏഴുവട്ടം ഫോണിൽ ഭീഷണിപ്പെടുത്തിയ ചെറുകിട ജ്വല്ലറി ഉടമ ബി വിധു ഭൗമിക്കിനെ അറസ്റ്റ് ചെയ്തു.പലരെയും ഫോണിൽ ഭീഷണിപ്പെടുത്തുന്ന പതിവുള്ള ഭൗമിക്കിന് മാനസികപ്രശ്നമുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുകളടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കുടുംബാംഗങ്ങൾക്കു സുരക്ഷ കൂട്ടിയിരുന്നു.

പുരുഷന്മാരെ ലേലം വിളിച്ച്‌ സ്വന്തമാക്കുന്ന യുവതികള്‍: ഇന്ത്യയിലെ ഈ ഗ്രാമത്തിലെ മേളയില്‍ പങ്കെടുക്കാനെത്തുന്നത് നിരവധി പേര്‍

ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് പുരുഷന്മാരെ ലേലം വിളിച്ച്‌ സ്വന്തമാക്കാന്‍ സാധിക്കും. ബീഹാറിലെ മധുബനി ജില്ലയിലെ മാര്‍ക്കറ്റിലാണ് പുരുഷന്മാരെ ലേലത്തിന് വെയ്ക്കുന്നത്.ഇതിനെ പ്രാദേശികമായി വരന്റെ മാര്‍ക്കറ്റ് അല്ലെങ്കില്‍ സൗരത് സഭ എന്ന് വിളിക്കുന്നു. സ്ത്രീകളും അവരുടെ കുടുംബങ്ങളും ചേര്‍ന്ന് അവരുടെ ഇഷ്ടത്തിനനുസരിച്ച്‌ മാര്‍ക്കറ്റില്‍ നിന്ന് വരനെ തിരഞ്ഞെടുക്കുന്നു.

700 വര്‍ഷം പഴക്കമുള്ള ആചാരമാണ് ഇപ്പോഴും ഇവിടെയുള്ളവര്‍ പിന്തുടരുന്നത്.വരനെ തിരഞ്ഞെടുക്കുന്നതിന് മുമ്ബ് വധുവിന്റെ കുടുംബം വരന്റെ യോഗ്യത, കുടുംബ പശ്ചാത്തലം, ജനന സര്‍ട്ടിഫിക്കറ്റ് പോലുള്ള പ്രായ തെളിവുകള്‍, വരന്റെ മറ്റ് രേഖകള്‍ എന്നിവ പരിശോധിക്കുന്നു. ഒരു സ്ത്രീ ഒരു പുരുഷനെ ഇഷ്ടപ്പെടുകയും വിവാഹത്തിന് സമ്മതം ആണെന്ന് അറിയുകയും ചെയ്‌താല്‍, ആ പുരുഷന്റെ കുടുംബവുമായി സംസാരിച്ച്‌ കാര്യങ്ങള്‍ വേഗത്തില്‍ നടത്തും.

പ്രാദേശിക ഐതിഹ്യങ്ങള്‍ അനുസരിച്ച്‌, കര്‍ണാട് രാജവംശത്തിലെ രാജാ ഹരി സിംഗ് ആണ് ഈ പാരമ്ബര്യം ആരംഭിച്ചത്. ഈ ആചാരത്തിന്റെ ഉദ്ദേശ്യം വ്യത്യസ്ത ഗോത്രങ്ങളില്‍ വിവാഹം കഴിക്കുകയും വിവാഹങ്ങള്‍ സ്ത്രീധനരഹിതമാക്കുകയും ചെയ്യുക എന്നതായിരുന്നു. വരനും വധുവും തമ്മില്‍ ഏഴു തലമുറകളായി രക്തബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ ഈ പ്രദേശത്ത് വിവാഹം അനുവദനീയമല്ല.

മേള നടക്കുന്നതും വലിയ ആഘോഷമായിട്ടാണ്. ഈ മേളയില്‍ എല്ലാ മതത്തിലും ജാതിയിലും പെട്ട ആളുകള്‍ക്ക് പങ്കെടുക്കാം. തുടര്‍ന്ന് പെണ്‍കുട്ടി അവള്‍ക്ക് ഇഷ്ടമുള്ള വരനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയര്‍ന്ന വിലയില്‍ ലേലം വിളിക്കുന്നവര്‍ക്ക് അയാളെ വരനായി ലഭിക്കുന്നു. ശേഷം വീട്ടുകാരുമായി സംസാരിച്ച്‌ ഇവരുടെ വിവാഹം നടത്തുന്നു. ആയിരക്കണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും എല്ലാ വര്‍ഷവും ഈ മേള സന്ദര്‍ശിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group