Home Featured ‘ഇത്തരത്തില്‍ മോശം അനുഭവമുണ്ടായിട്ടില്ല’, തായ് എയര്‍വേയ്‍സിനെതിരെ നസ്രിയ

‘ഇത്തരത്തില്‍ മോശം അനുഭവമുണ്ടായിട്ടില്ല’, തായ് എയര്‍വേയ്‍സിനെതിരെ നസ്രിയ

തായ് എയര്‍വേയ്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി നസ്രിയ. വിമാനത്തില്‍ വെച്ച് ബാഗ് നഷ്‍ടമായെന്ന് പരാതിപ്പെട്ടിട്ടുണ്ടും തായ് എയര്‍വേയ്‍സ് അവഗണിച്ചു. മോശം സര്‍വീസാണ് തായ് എയര്‍വേയ്‍സിന്റേത്. ഇതുവരെ ഇങ്ങനെ ഒരു എയര്‍ ലൈനിന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും നസ്രിയ ഇൻസ്‍റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.തായ് എയര്‍വേയ്‍സ് ഏറ്റവും മോശമാണ്.

ഒരു എയര്‍ലൈനിന്റെയും അവരുടെ ജീവനക്കാരുടെയോ ഭാഗത്ത് നിന്നു ഇതുവരെ ഇത്തരത്തില്‍ മോശം അനുഭവം ഉണ്ടായിട്ടില്ല. ബാഗ് നഷ്‍ടമായെന്ന് പരാതിപ്പെട്ട് സഹായം തേടിയപ്പോള്‍ അവര്‍ ഒരു ശ്രദ്ധയും തന്നില്ല. ഇനി ജീവിതത്തില്‍ ഒരിക്കലും തായ് എയര്‍വേയ്‍സില്‍ യാത്ര ചെയ്യില്ലെന്നും നസ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.നസ്രിയ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് ‘അണ്ടേ സുന്ദരാനികി’യാണ്.

‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തില്‍ നാനിയായിരുന്നു നായകൻ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ചിത്രം ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. നെറ്റ്ഫ്‍ളിക്സില്‍ ആണ് ചിത്രം സ്‍ട്രീം ചെയ്‍തുകൊണ്ടിരിക്കുന്നത്. ജൂലൈ 10ന് ആണ് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങിയത്. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

വിവേക് അത്രേയ സംവിധാനം ചെയ്‍ത ‘അണ്ടേ സുന്ദരാനികി’ ജൂൺ 10ന് ആയിരുന്നു തിയറ്ററില്‍ റിലീസ് ചെയ്‍തത്. നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിച്ചത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിച്ചു.

‘ലീല തോമസ്’ എന്ന കഥാപാത്രത്തെയാണ് നസ്രിയ ‘അണ്ടേ സുന്ദരാനികി’യില്‍ അവതരിപ്പിച്ചത്.നസ്രിയ നേരത്തെ തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അറ്റ്‍ലി സംവിധാനം ചെയ്‍ത ചിത്രമായ ‘രാജാ റാണി’യിലെ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു. ആര്യയാണ് രാജാ റാണി ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ട്രാന്‍സ് ആണ് മലയാളത്തില്‍ നസ്രിയ അഭിനയിച്ച അവസാന ചിത്രം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്‍ത ചിത്രമായ ‘ട്രാന്‍സിൽ’ ഫഹദായിരുന്നു നായകനായി എത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group