ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ പാലിന്റെ വില വര്‍ധിപ്പിച്ചു. ഇതോടെ നാളെ മുതൽ അമൂൽ പാലിന് ലിറ്ററിന് രണ്ട് രൂപ വില വര്‍ധിക്കും. അര ലിറ്ററിന്റെ പാക്കിന് ഒരു രൂപ വര്‍ധിക്കും. ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ എന്ന സഹകരണ സ്ഥാപനമാണ് അമൂൽ എന്ന ബ്രാന്റിൽ പാലും ക്ഷീരോൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നത്.
ഗുജറാത്ത്, ദില്ലി എൻസിആര്‍, പശ്ചിമ ബംഗാൾ, മുംബൈ എന്നിവിടങ്ങളിലടക്കം അമൂലിന്റെ ഫ്രഷ് പാൽ ലഭിക്കുന്ന ഇടങ്ങളിലെല്ലാം വില വര്‍ധിക്കും. അമൂൽ ഗോൾഡ് പാലിന്റെ വില അര ലിറ്ററിന് 31 രൂപയാകും. അമൂൽ താസ അര ലിറ്റര്‍ പാക്കറ്റിന് 25 രൂപയാകും. അമൂൽ ശക്തി പാലിന് അര ലിറ്ററിന് 28 രൂപയായും വില വര്‍ധിക്കും.
നാല് ശതമാനമാണ് അമൂലിന്റെ മാക്സിമം റീടെയ്ൽ വിലയിലുള്ള വര്‍ധന. ഇത് രാജ്യത്തെ ഭക്ഷ്യ വിലക്കയറ്റ തോതിലും താഴെയാണ്. തങ്ങളുടെ മെമ്പര്‍ യൂണിയനുകൾക്ക് 8 മുതൽ 9 ശതമാനം വരെ പ്രതിഫല വര്‍ധന നൽകിയെന്നും ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ പറയുന്നു.
പാൽ ഉൽപ്പാദന, സംസ്കരണ ചെലവ് വര്‍ധിച്ചതോടെയാണ് വില വര്‍ധിപ്പിക്കാൻ നിര്‍ബന്ധിതരായതെന്നാണ് അമൂൽ വ്യക്തമാക്കുന്നത്.വൈദ്യുതി, പാക്കിങ്, ചരക്ക് ഗതാഗതം, കാലിത്തീറ്റ എന്നിവയുടെ വില വര്‍ധിച്ചതായാണ് അമൂൽ കമ്പനി പറയുന്നത്. അമൂൽ ഗോൾഡിന് ലിറ്ററിന് 62 രൂപയാകും നാളെ മുതലുള്ള പുതിയ നിരക്ക്. അമൂൽ താസയ്ക്ക് നാളെ മുതൽ ലിറ്ററിന് 50 രൂപയായും വില വര്‍ധിക്കും. അമൂൽ ശക്തി വാങ്ങുന്ന ഉപഭോക്താക്കൾ നാളെ മുതൽ ഒരു ലിറ്റര്‍ പാക്കറ്റിന് 56 രൂപ നൽകേണ്ടി വരും.
ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഷോക്കടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു
റാഞ്ചി : സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള ഹര് ഘര്‍ തിരംഗ ക്യാമ്ബയിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഷോക്കടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു.
ഞായറാഴ്ച രാത്രി എഴ് മണിയോടെ ജാര്‍ഖണ്ഡിലെ കാങ്കേയിലാണ് സംഭവം. വിനീത് ഝാ (23), സഹോദരി പൂജ കുമാരി (25), ബന്ധു ആരതി കുമാരി (26) എന്നിവരാണ് മരിച്ചത്. കനത്ത മഴയില്‍ ചരിഞ്ഞ നിലയിലായ ദേശീയ പതാക നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സ്റ്റീലിന്റെ വടി കൊണ്ട് പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്ബോള്‍ വൈദ്യുതി വയറില്‍ തട്ടി വിനീതിനാണ് ആദ്യം ഷോക്കടിച്ചത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൂജ കുമാരിക്കും ആരതിക്കും ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ വിനീത് മരണപ്പെട്ടു. ആരതിയെയും പൂജയെയും കാങ്കേ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടം സമയത്ത് ഇവര്‍ക്ക് അരികില്‍ ഉണ്ടായിരുന്ന പൂച്ചയും ചത്തു.
അതേസമയം, സംഭവത്തില്‍ വൈദ്യുതി വകുപ്പിനെതിരെ ആരോപണവുമായി ആരതിയുടെ പിതാവ് വിജയ് ഝാ രംഗത്ത് വന്നു. വീട് പണിയുന്ന സമയത്ത് മുകളിലൂടെ വയര്‍ ഇല്ലായിരുന്നുവെന്നും ഒരു വര്‍ഷം മുമ്ബ് വൈദ്യുതി വകുപ്പ് ഒന്നര അടി മാത്രം ഉയരത്തില്‍ ഹൈടെന്‍ഷന്‍ കമ്ബി ഇട്ടതാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി തവണ പരാതി നല്‍കിയിട്ടും നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
വൈദ്യുതി വകുപ്പിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയ കുടുംബം പരാതി ഫയല്‍ ചെയ്യുന്നത് വരെ വിനീതിന്റെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാനും തയാറായില്ല. മുഖ്യമന്ത്രി ഹേമന്ത് സോറനും ഡെപ്യൂട്ടി കമ്മീഷണറും സ്ഥലത്ത് എത്തി സാഹചര്യം വിലയിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ആകെ നടുക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ദുഖം രേഖപ്പെടുത്തി.