ദില്ലി: രാജ്യത്തുടനീളമുള്ള ബാങ്കുകളിലെ 6000ത്തിലധികം പ്രൊബേഷണറി ഓഫീസേഴ്സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐ ബി പി എസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഐബിപിഎസ് ഔദ്യോഗിക വെബ്സൈറ്റായ ibps.in വഴി അപേക്ഷ സമർപ്പിക്കാം. ആഗസ്റ്റ് 22 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ആഗസ്റ്റ് 2 മുതലാണ് അപേക്ഷ നടപടികൾ ആരംഭിച്ചത്. ഐ ബി പി എസ് പി ഒ പ്രീ എക്സാം ഡേറ്റ് ഒക്ടോബറിലാണ്. മെയിൻ എക്സാം നവംബറിൽ നടക്കും.
തസ്തികകളിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 20 നും 30 നും ഇടയിലായിരിക്കണം. ഗവൺമെന്റ് ഓഫ് ഇന്ത്യ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യ സർട്ടിഫിക്കറ്റും പരിഗണിക്കും. ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്യുന്ന ദിവസം ബിരുദധാരിയാണെന്ന് തെളിയിക്കുന്ന മാർക്ക് ഷീറ്റ് / ഡിഗ്രി സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുകയും ഓൺലൈനിൽ രജിസ്റ്റർ ചെയ്യുമ്പോൾ ബിരുദത്തിൽ നേടിയ മാർക്കിന്റെ ശതമാനം സൂചിപ്പിക്കുകയും വേണം.
അപേക്ഷിക്കേണ്ടതെങ്ങനെ?
ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ IBPS ibps.in സന്ദർശിക്കുക
ഹോം പേജിൽ Click here to apply Online for Common Recruitment Process for CRP-PO/MTs-XII’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
രജിസ്റ്റർ ചെയ്തതിന് ശേഷം രജിസ്ട്രേഷൻ നമ്പറും പാസ്‍വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‍ലോഡ് ചെയ്യുക
അപേക്ഷ ഫീസടച്ച് അപേക്ഷ സമർപ്പിക്കുക
അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക
പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് പ്രീഎക്സാം, മെയിൻ എക്സാം എന്നിവ വഴിയാണ്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. തുടർന്ന് അഭിമുഖവും ഉണ്ടായിരിക്കും. 2023 ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും അഭിമുഖം നടത്തുക. https://amzn.to/3pjQKc3