ഒല ഇലക്ട്രിക് എസ് 1 ഇലക്ട്രിക് സ്‍കൂട്ടർ 99,000 രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. ആദ്യ 1947 യൂണിറ്റുകൾക്കാണ് പ്രാരംഭ വില സാധുതയുള്ളത് എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 15 മുതല്‍ 31 വരെയുള്ള കാലയളവിനുള്ളിൽ 499 രൂപയ്ക്ക് ബുക്കിംഗിന് ഇത് ലഭ്യമാണ്. ഡെലിവറി സെപ്റ്റംബർ 7 മുതൽ ആരംഭിക്കും. നേരത്തെയുള്ള ആക്സസ് പർച്ചേസ് വിൻഡോ സെപ്റ്റംബർ ഒന്നിന് തുറക്കുമെന്ന് ഒല സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു.
കഴിഞ്ഞ വർഷം പുറത്തിറക്കിയ എസ് 1 പ്രോയ്ക്ക് കൂടുതൽ താങ്ങാനാവുന്ന ബദലാണ് ഒല ഇലക്ട്രിക് എസ് 1 എന്ന് കമ്പനി പറയുന്നു. എസ്1 പ്രോയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഒല എസ്1 നിർമ്മിച്ചിരിക്കുന്നത്. എസ്1 പ്രോ പോലെ തന്നെ, മൂവ് ഒഎസ് 3 ഉൾപ്പെടെയുള്ള എല്ലാ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ പുതിയ എസ്1ലും ലഭ്യമാകുമെന്ന് ഒല ഇലക്ട്രിക്ക് അവകാശപ്പെടുന്നു.
ഒറ്റ ചാർജിൽ 131 കിലോമീറ്റർ റേഞ്ച് ഓടാൻ അനുവദിക്കുന്ന 3kWh ഇലക്ട്രിക് മോട്ടോറാണ് എസ്1 ന്‍റെ ഹൃദയം. മൂന്ന് വ്യത്യസ്‍ത റൈഡിംഗ് മോഡുകളുമായാണ് ഇത് വരുന്നത്. ഇക്കോ മോഡ് 128 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. സാധാരണ മോഡ് 101 കിലോമീറ്റർ റേഞ്ച് അനുവദിക്കുന്നു. ഒറ്റ ചാർജിൽ 90 കിലോമീറ്റർ ഓടാൻ സ്‌പോർട്‌സ് മോഡ് ഇലക്ട്രിക് സ്‌കൂട്ടറിനെ അനുവദിക്കും. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുമെന്നാണ് അവകാശവാദം.
ഓല എസ്1 131 കിലോമീറ്റർ എആർഎഐ സാക്ഷ്യപ്പെടുത്തിയ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഇക്കോ മോഡിൽ 128 കിലോമീറ്റർ ‘ട്രൂ റേഞ്ച്’ ഓല അവകാശപ്പെടുമ്പോൾ, ക്ലെയിം ചെയ്ത റേഞ്ച് 101 കിലോമീറ്ററിലേക്കും. സാധാരണ, സ്‌പോർട്‌സ് മോഡുകളിൽ 90 കിലോമീറ്ററിലേക്കും കുറയുന്നു. വിലകൂടിയ എസ്1 പ്രോയിൽ മാത്രം നൽകുന്ന ഹൈപ്പർ മോഡ് ഒല S1-ന് ലഭിക്കുന്നില്ല. മറ്റ് മാറ്റങ്ങളെ സംബന്ധിച്ചിടത്തോളം ഒല S1 ന് 3 kWh ന്റെ ഒരു ചെറിയ ബാറ്ററി പായ്ക്ക് ലഭിക്കുന്നു. എന്നാൽ S1 പ്രോയുടെ അതേ പീക്ക് പവർ റേറ്റിംഗ് 8.5 KWഉം ഈ സ്‍കൂട്ടറിന് ലഭിക്കുന്നു.
വരാനിരിക്കുന്ന ഒല S1 ഇലക്ട്രിക് സ്‍കൂട്ടർ അഞ്ച് വ്യത്യസ്‍ത നിറങ്ങളിൽ ലഭ്യമാകും. ഏഴ് മാസത്തിനുള്ളിൽ 70,000 യൂണിറ്റുകൾ വിറ്റഴിച്ച ഓല എസ്1 പ്രോയുടെ വിജയമാണ് ഈ സ്‌കൂട്ടറിനെ സ്വാധീനിച്ചതെന്ന് ഒല സിഇഒ അവകാശപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന ഫാക്ടറിയെന്ന് കമ്പനി അവകാശപ്പെടുന്ന ഒല ഫ്യൂച്ചർ ഫാക്ടറിയിലാണ് പുതിയ ഓല സ്‍കൂട്ടറും നിർമ്മിക്കുന്നത്. ഒല എസ്1 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം മികച്ച പ്രതികരണമാണ് നേടിയത് എന്നും കമ്പനി പറയുന്നു. ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് തുടങ്ങിയ എതിരാളികളുമായി ഇത് മത്സരിക്കുന്നു. എന്നിരുന്നാലും കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒല സ്‍കൂട്ടറിന് തീപിടിച്ചത് ഉള്‍പ്പെടെ ഒല സ്‍കൂട്ടറുകള്‍ നിരവധി വെല്ലുവിളികളും നേരിട്ടുന്നുണ്ട്.