Home Featured ബംഗളുരു: പിസ്സയ്ക്കായി കുഴച്ച് വെച്ചിരുന്ന മാവിന് മുകളിലായി കക്കൂസ് കഴുകുന്ന ബ്രഷ്; വിശദീകരണവുമായി ഡൊമിനോസ്

ബംഗളുരു: പിസ്സയ്ക്കായി കുഴച്ച് വെച്ചിരുന്ന മാവിന് മുകളിലായി കക്കൂസ് കഴുകുന്ന ബ്രഷ്; വിശദീകരണവുമായി ഡൊമിനോസ്

ബെംഗളൂരു : ഫാസ്റ്റ് ഫുഡ് മേഖലയിൽ നിരവധി പേർക്ക് ഇഷ്ടമുള്ള ഒരു ഇറ്റാലിയൻ വിഭവമാണ് പിസ്സ.പ്രമുഖ പിസ്സാ നിർമാണ കമ്ബനികൾ അവരുടെഭക്ഷണം ഉണ്ടാക്കുന്നത് വളരെ സുതാര്യവും വൃത്തി നിറഞ്ഞ സാഹചര്യത്തിലാണെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ബെംഗളൂരുവിൽ ഡിമിനോസിന്റെ ഒരു പിസ്സാ ഔട്ട്ലറ്റ്ലെറ്റിൽ നിന്നുള്ള കാഴ്ച ഈ അവകാശവാദങ്ങൾ എല്ലാം തകിടം മറിക്കും വിധമാണ്.

സംഭവം വിവാദമായതോടെ ഫാസ്റ്റ് ഫുഡ് നിർമാണ കമ്ബനി വിശദീകരണവുമായി രംഗത്തെത്തി.പിസ്സാ ഉണ്ടാക്കുന്നതിനായി കുഴച്ച് വെച്ചിരിക്കുന്ന മാവിന്റെ മുകളിലായി കക്കൂസ് കഴികുന്ന ബ്രഷും മറ്റ് ശുചീകരണ ഉപകരണങ്ങൾ വച്ചിരിക്കുന്നതാണ്. കുഴച്ച് വെച്ചിരിക്കുന്ന മാവുകൾ ഓരോട്രേകളിലായി സൂക്ഷിവെച്ചിരിക്കുകയാണ്. ഇതിന്മുകളിലായിട്ടാണ് കക്കൂസ് കഴുകുന്ന ബ്രഷും മറ്റുംസൂക്ഷിച്ച് വെച്ചിരിക്കുന്നത്.

മാവ്ഇങ്ങനെ സൂക്ഷിച്ചിരിക്കുന്ന ചിത്രം തുഷാർ എന്നയാൾ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. ചിത്രം പങ്കുവച്ച തുഷാർ എല്ലാവരോടും വീട്ടിൽ നിന്ന് തന്നെ ആഹാരം കഴിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. പിന്നാലെ ഡൊമിനോസിനോട് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് നിരവധി ട്വിറ്റർ ഉപഭോക്താക്കൾ രംഗത്തെത്തുകയും ചെയ്തു.

ശേഷം ട്വിറ്റർ വിശദീകരണവുമായി എത്തി. ഭക്ഷണ സുരക്ഷയിലും വൃത്തിയിലും ലോകോത്തര നിലവാരത്തിലുള്ള മാനദണ്ഡങ്ങളാണ് തങ്ങൾ പരിപാലിക്കുന്നത്. ഇത് പാലിക്കാതിരിക്കാൻ തങ്ങൾ ആരെയും അനുവദിക്കില്ല. ഈ സംഭവത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കർശനമായ നടപടികൾസ്വീകരിക്കുമെന്ന് ഡൊമീനോസ് ട്വിറ്ററിൽ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group