കഡബ: ആഗസ്റ്റ് 15ന് പതാക ഉയർത്തുന്ന ചടങ്ങിനിടെ ഇന്ത്യൻ ആർമിയിലെ മുൻ സൈനികൻ കുഴഞ്ഞുവീണ് മരിച്ചു. ഗംഗാധര ഗൗഡ എന്നയാളാണ് മരിച്ചത്. കുണ്ട്രുപടി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഴയ സ്റ്റേഷനിലെ അമൃത സരോവരത്തിന് സമീപം പതാക ഉയർത്തൽ ചടങ്ങ് നടന്നു.
ദേശീയ പതാകയെ അഭിവാദ്യം ചെയ്യാൻ വിളിച്ചതിന് തൊട്ടുപിന്നാലെ ഗംഗാധർ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു.
കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കേരള ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടു.
ബെംഗളൂരു: കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കേരള ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടു. യാത്രക്കാർക്ക് ആർക്കും പരിക്കുകൾ ഇല്ല.ഗുണ്ടൽപേട്ടിന് സമീപം നഞ്ചൻഗുഡിൽ ആണ് അപകടം നടന്നത്.
മുൻപിൽ ഉണ്ടായിരുന്ന ലോറിയുടെ പിൻഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു. ലോറി മുന്നറിയിപ്പ് ഇല്ലാതെ ബ്രേക്ക് ഇട്ടതാണ് അപകട കാരണം.അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു.