Home Featured ബെംഗളൂരു:ലാൽബാഗ് പുഷ്പമേള; പേപ്പർ ടിക്കറ്റ് സംവിധാനം ഒരുക്കി നമ്മ മെട്രോ

ബെംഗളൂരു:ലാൽബാഗ് പുഷ്പമേള; പേപ്പർ ടിക്കറ്റ് സംവിധാനം ഒരുക്കി നമ്മ മെട്രോ

ബെംഗളൂരു: ലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് വരുന്ന സന്ദർശകർക്കായി വിപുലമായ യാത്രാസൗകര്യം ഒരുക്കി നമ്മ മെട്രോ.നാളെ മുതൽ മേള സമാപിക്കുന്ന 15 വരെ പേപ്പർ ടിക്കറ്റ് സംവിധാനമാണ് മെട്രോ ഏർപ്പെടുത്തിയിരിക്കുന്നത്. 30 രൂപയുടെ ടിക്കറ്റ് എടുത്താൽ എല്ലാ മെട്രോ സ്റ്റേഷനുകളിൽനിന്നും ലാൽബാഗ് സ്റ്റേഷനിലേക്ക് ഒറ്റത്തവണ യാത്ര ചെയ്യാം.

രാവിലെ 10 മുതൽ രാത്രി 8 വരെ യാണ് സൗകര്യം ലഭ്യമാകുക.ടോക്കൺ, സ്മാർട് കാർഡ് എന്നിവ ഉപയോഗിച്ചും പതിവു രീതിയിൽ യാത്ര ചെയ്യാമെന്ന് ബിഎംആർസി പത്രക്കുറിപ്പിൽ അറിയിച്ചു.2 വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന മേള കാണാൻ ആയിരക്കണക്കിനു പേരാണ് പ്രതിദിനം എത്തുന്നത്.

പാർക്കിങ് സൗകര്യങ്ങൾ പരിമിതമായതിനാൽ കൂടുതൽ പേരെ മെട്രോയിലേക്ക് ആകർഷിക്കാനാണ് ബിഎംആർസിയുടെ നടപടി.ഗ്രീൻ ലൈനിൽ നാഗസാന്ദ്ര,സിൽക്ക് ഇൻസ്റ്റിട്യൂട്ട് പാതയിലാണ് ലാൽബാഗ് മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

ഓണത്തിന് ദുരിതയാത്ര ; സ്‌പെഷ്യല്‍ ട്രെയിന്‍ നാമമാത്രം

പാലക്കാട്ഓണത്തിന് മൂന്നാഴ്ച ശേഷിക്കെ ദക്ഷിണ റെയില്‍വേ ആകെ പ്രഖ്യാപിച്ചത് അഞ്ച് ട്രെയിനും പത്ത് സര്‍വീസും മാത്രം.ഇതില്‍ മംഗളൂരു –താംബരം -ജങ്ഷന്‍ സ്പെഷ്യല്‍ പാലക്കാടുവരെയുള്ളവര്‍ക്കേ ഗുണം ചെയ്യൂ. യാത്രക്കാര്‍ കൂടുതലുള്ള മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിനില്ല. ചെന്നൈയിലേക്ക് രണ്ടും താംബരത്തേക്ക് ഒന്നും മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഓരോ ട്രെയിന്‍ വീതവുമാണ് അനുവദിച്ചത്.

നിലവിലുള്ള കേരള എക്സ്പ്രസ്, ചെന്നൈ മെയില്‍, നേത്രാവതി എക്സ്പ്രസ് തുടങ്ങി പ്രധാന ട്രെയിനുകളിലൊക്കെ ഓണം സീസണില്‍ ടിക്കറ്റ് കിട്ടാനില്ല. കഴിഞ്ഞ രണ്ടു വര്‍ഷം കോവിഡിന്റെ ദുരിതംകാരണം മറുനാടന്‍ മലയാളികള്‍ കൂടുതലായി ഓണത്തിന് നാട്ടില്‍ എത്തിയിട്ടില്ല.

ഇത്തവണ കോവിഡ് നിയന്ത്രണത്തില്‍ ഇളവ് വന്നതോടെ നാട്ടിലെത്താന്‍ മോഹിച്ചവരെയാണ് യാത്രാക്ലേശം വലക്കുന്നത്. നേരത്തേ ട്രെയിനുകള്‍ അനുവദിക്കാതെ അവസാനഘട്ടത്തില്‍ പ്രത്യേക നിരക്കില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിച്ച്‌ തല്‍ക്കാലിന്റെയും പ്രീമിയം തല്‍ക്കാലിന്റെയും പേരില്‍ യാത്രക്കാരെ കൊള്ളയടിക്കലാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

ബംഗളൂരു, മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് എത്താനുള്ളത്. ന്യൂഡല്‍ഹിയില്‍ നിന്നുള്ള പ്രധാന ട്രെയിനായ കേരള എക്സ്പ്രസില്‍ സെപ്തംബര്‍ അഞ്ചുമുതല്‍ 11 വരെ ടിക്കറ്റ് ആര്‍എസിയില്‍ എത്തി. 2, 3, 4 തീയതികളില്‍ വെയിറ്റിങ് ലിസ്റ്റാണ്.

ചെന്നൈ–-ട്രിവാന്‍ഡ്രം മെയില്‍, ചെന്നൈ–-ട്രിവാന്‍ഡ്രം സൂപ്പര്‍ ഫാസ്റ്റ് എന്നീ ട്രെയിനുകളിലും ഇനി ടിക്കറ്റ് കിട്ടുക പ്രയാസം.മുംബൈ ലോകമാന്യ തിലക് നേത്രാവതിയില്‍ രണ്ടുമുതല്‍ 11 വരെ ആര്‍എസിയാണ്. മുംബൈ വഴിയുള്ള സമ്ബര്‍ക്കക്രാന്തി, വെരാവല്‍, യശ്വന്ത്പുര്‍–-കൊച്ചുവേളി എക്സ്പ്രസുകളിലും ഇതേ അവസ്ഥ തന്നെ. പാലക്കാട്ടുനിന്ന് ചെന്നൈവരെ സ്ലീപ്പര്‍ ടിക്കറ്റിന് 350 രൂപയാണ് നിരക്ക്.

തല്‍ക്കാല്‍ ആണെങ്കില്‍ 455ഉം പ്രീമിയം തല്‍ക്കാലില്‍ 1060 രൂപയും നല്‍കണം. എസി ത്രീ ടയറാണെങ്കില്‍ 915 സാധാരണ നിരക്കും 1250 തല്‍ക്കാലും 2649 രൂപ പ്രീമിയം തല്‍ക്കാലുമാണ്. സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് എക്സ്പ്രസ് ട്രെയിനുകളില്‍ തല്‍ക്കാല്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചത്. ആകെ സീറ്റിന്റെ 20 ശതമാനമാണ് തല്‍ക്കാല്‍ നല്‍കുക.

എന്നാല്‍ ഇത് 35 ശതമാനംവരെ ആകാറുണ്ട്.ഓണം സ്പെഷ്യല്‍ ട്രെയിന്‍എറണാകുളം ജങ്ഷന്‍–-ചെന്നൈ സെന്‍ട്രല്‍ സ്പെഷ്യല്‍ (06046) എറണാകുളത്തുനിന്ന് സെപ്തംബര്‍ ഒന്നിന് രാത്രി പത്തിന് പുറപ്പെട്ട് അടുത്ത ദിവസം പകല്‍ 12ന് ചെന്നൈയിലെത്തും. തിരിച്ചുള്ള ട്രെയിന്‍ (06045) രണ്ടിന് പകല്‍ 3.10ന് പുറപ്പെട്ട് മൂന്നിന് പുലര്‍ച്ചെ മൂന്നിന് എറണാകുളത്തെത്തും.

താംബരം–-മംഗളൂരു ജങ്ഷന്‍ സ്പെഷ്യല്‍ (06041) രണ്ടിന് പകല്‍ 1.30ന് താംബരത്തുനിന്ന് പുറപ്പെട്ട് മൂന്നിന് രാവിലെ 6.45ന് മംഗളൂരുവിലെത്തും. തിരിച്ച്‌ (06042) മൂന്നിന് രാവിലെ 10ന് മംഗളൂരുവില്‍നിന്ന് തുടങ്ങി നാലിന് പുലര്‍ച്ചെ നാലിന് താംബരത്തെത്തും.താംബരത്തുനിന്ന് കൊച്ചുവേളിയിലേക്കും ട്രെയിന്‍ സര്‍വീസുണ്ട്.

നാലിന് പകല്‍ 2.15ന് പുറപ്പെട്ട് (06043) അഞ്ചിന് പകല്‍ 12ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയില്‍നിന്ന് (06044) അഞ്ചിന് പകല്‍ 2.30ന് പുറപ്പെട്ട് ആറിന് പുലര്‍ച്ചെ 5.25ന് താംബരത്തെത്തും. നാഗര്‍കോവില്‍ –-ചെന്നൈ എഗ്മോര്‍ സ്പെഷ്യല്‍ (06048) 11ന് വൈകിട്ട് 5.50ന് നാഗര്‍കോവിലില്‍നിന്ന് യാത്രതിരിച്ച്‌ 12ന് പകല്‍ 12.30ന് ചെന്നൈയില്‍ എത്തും.

കൊച്ചുവേളി–-എസ്‌എംവിടി ബംഗളൂരു സ്പെഷ്യല്‍ ട്രെയിന്‍ (06037) കൊച്ചുവേളിയില്‍നിന്ന് 11ന് വൈകിട്ട് അഞ്ചിന് പുറപ്പെട്ട് 12ന് രാവിലെ 10.10ന് ബംഗളൂരുവിലെത്തും. തിരിച്ച്‌ ബംഗളൂരുവില്‍നിന്ന് 12ന് പകല്‍ മൂന്നിന് പുറപ്പെട്ട് 13ന് രാവിലെ 6.35ന് കൊച്ചുവേളിയിലെത്തും.

You may also like

error: Content is protected !!
Join Our WhatsApp Group