ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ബിജെപി നിര്‍ണ്ണായക നേതൃയോഗം ഇന്ന് ബെംഗ്ലൂരുവിൽ ചേരും. തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രമാണ് ബാക്കിയുള്ളപ്പോഴാണ് ഈ യോഗം.
ബസവരാജ് ബൊമ്മയുടെ സര്‍ക്കാറിനെതിരെ സംഘപരിവാർ യുവജന സംഘടനകൾ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ബൊമ്മയ് – കട്ടീൽ നേതൃത്വങ്ങൾക്കെതിരെ സംഘപരിവാറിലും, ബിജെപിയിലും അതൃപ്തി ശക്തമാണ്.
അമിത് ഷായുടെ ബെംഗളൂരു സന്ദർശനത്തിന് ശേഷം സംസ്ഥാനം മൂന്നാമതൊരു മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക കോൺഗ്രസ് ട്വീറ്റിലൂടെ പരിഹസിച്ചു. ഒന്നാം വാർഷികത്തിന്‍റെ “ജനോത്സവം” നടത്താനാകാത്ത ബൊമ്മൈ സർക്കാരിന്‍റെ അന്ത്യം ഉടൻ കാണുമെന്ന് കോൺഗ്രസ് പറഞ്ഞു.
ബൊമ്മൈ മുഖ്യമന്ത്രി കസേര വിടാന്‍ മണിക്കൂറുകൾ എണ്ണുന്നത് പോലെ തോന്നുന്നുവെന്നും പുതിയ മുഖ്യമന്ത്രിക്കായുള്ള യുദ്ധം തുടങ്ങിക്കഴിഞ്ഞു, എന്താണ് മുഖ്യമന്ത്രിയെ മാറ്റാൻ കാരണമാകുക എന്നും കോണ്‍ഗ്രസ് ചോദിച്ചു. നിങ്ങളുടെ ഭരണ പരാജയമോ, നേതാക്കൾ തമ്മിലുള്ള വഴക്കോ, അതോ ബിഎസ് യെദ്യൂരപ്പയുടെ ദേഷ്യമോ? – കോണ്‍ഗ്രസ് ട്വീറ്റിലൂടെ ചോദിക്കുന്നു.
ബൊമ്മൈയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ പാർട്ടിയുടെ ഉന്നത നേതൃത്വം ആലോചിക്കുന്നതായി ബിജെപി എംഎൽഎ ബി സുരേഷ് ഗൗഡ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കോൺഗ്രസിന്റെ ട്വീറ്റുകള്‍. ‘സ്വാതന്ത്ര്യദിനത്തിന് മുമ്പ് മുഖ്യമന്ത്രിയെ മാറ്റിയേക്കും, പാർട്ടിയിൽ ചർച്ചകൾ നടന്നിട്ടുണ്ട്’ എന്നാണ് ബി സുരേഷ് ഗൗഡ പറഞ്ഞത്.
അതേസമയം, കോൺഗ്രസിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ സുധാകർ രംഗത്ത് എത്തി. കോണ്‍ഗ്രസ് പാർട്ടി മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ച് സ്വപ്നം കാണുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തൊടുപുഴയില്‍ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി, കൊലപാതകം പ്രസവിച്ച ഉടനെ
തൊടുപുഴ: കരിമണ്ണൂരില്‍ പ്രസവിച്ച ഉടന്‍ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. കരിമണ്ണൂരിലെ വീട്ടില്‍ വെച്ച് പ്രസവിച്ച ഉടനെയാണ് കൊലപാതകമുണ്ടായത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കൊലപാതക വിവരം ഭാര്‍ത്താവും അറിയുന്നത്.
തൃശൂര്‍ കൊരട്ടി സ്വദേശിയായ യുവതിയെ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തുവരുന്നത്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. പുലര്‍ച്ചെ ഒരു മണിയോടെ രക്തസ്രാവത്തെ തുടര്‍ന്നാണ് യുവതിയും ഭര്‍ത്താവും ആശുപത്രിയിലെത്തിയത്. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമാണെന്ന് മനസ്സിലായ ഡോക്ടര്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ കുഞ്ഞ് മരിച്ചുപോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി പറഞ്ഞു.
പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുട്ടിയെ കൊന്നതാണെന്ന് വ്യക്തമായത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. യുവതി ഗര്‍ഭിണിയായിരുന്ന കാര്യം ഭര്‍ത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഭര്‍ത്താവുമായി പിണങ്ങി കുറച്ചുകാലമായി യുവതി തമിഴ്നാട്ടിലെ ഗൂഡല്ലൂരിലായിരുന്നു. ഭര്‍ത്താവ് പരാതി നല്‍കിയതിനെതുടര്‍ന്ന് പോലീസ് യുവതിയെ കണ്ടെത്തുകയും തൊടുപുഴയില്‍ എത്തിക്കുകയുമായിരുന്നു.