Home Featured ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പ്;ബൊമ്മയെ നീക്കുമെന്ന അഭ്യൂഹം തള്ളി ബിജെപി

ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പ്;ബൊമ്മയെ നീക്കുമെന്ന അഭ്യൂഹം തള്ളി ബിജെപി

ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ബസവരാജ് ബൊമ്മയെ നീക്കുമെന്ന് ബിജെപിക്കുള്ളിൽ ഉയർന്ന അഭ്യൂഹം തള്ളി പാർട്ടി നേതൃത്വം. ബിജെപി മുൻ എംഎൽഎ ബി.സുരേഷ് ഗൗഡയാണ് നേതൃമാറ്റം ഉണ്ടായേക്കുമെന്ന സൂചന നൽകിയത്.

മാറ്റുമുണ്ടാകുമെങ്കിൽ 15ന് മുൻപുണ്ടാകുമെന്നും പറഞ്ഞിരുന്നു.തിരഞ്ഞെടുപ്പിൽ നയിക്കാൻ മറ്റൊരു മുഖമില്ലാത്തതിനാലാണ് “പാവ മുഖ്യമന്ത്രിയായി ബൊമ്മയെ നിലനിർത്തുന്നതെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.

അഗ്നിപഥ് റിക്രൂട്ട്മെന്‍്റ് റാലിക്ക് വനിതകള്‍ക്കും അപേക്ഷിക്കാം

അഗ്നിപഥ് റിക്രൂട്ട്മെന്‍്റ് റാലിയിലൂടെ മിലിട്ടറി പോലീസില്‍ ചേരാന്‍ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബെംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിന്‍്റെ നേതൃത്വത്തില്‍ 2022 നവംബര്‍ 1 മുതല്‍ 3 വരെ ബെംഗളൂരു മനേക്ഷ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിക്രൂട്ട്മെന്‍്റില്‍ കേരളം,കര്‍ണാടക,ലക്ഷദ്വീപ്,മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള വനിതകള്‍ക്കാണ് അവസരം.

വയസ്,വിദ്യാഭ്യാസ യോഗ്യത,മറ്റ് വിശദവിവരങ്ങള്‍ എന്നിവ www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 7 വരെ ഇതിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാര്‍ഥികള്‍ക്ക് 2022 ഒക്ടോബര്‍ 12 മുതല്‍ 31 വരെയുള്ള കാലയളവില്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group