അഗ്നിപഥ് റിക്രൂട്ട്മെന്‍്റ് റാലിയിലൂടെ മിലിട്ടറി പോലീസില്‍ ചേരാന്‍ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബെംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിന്‍്റെ നേതൃത്വത്തില്‍ 2022 നവംബര്‍ 1 മുതല്‍ 3 വരെ ബെംഗളൂരു മനേക്ഷ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിക്രൂട്ട്മെന്‍്റില്‍ കേരളം,കര്‍ണാടക,ലക്ഷദ്വീപ്,മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള വനിതകള്‍ക്കാണ് അവസരം.
വയസ്,വിദ്യാഭ്യാസ യോഗ്യത,മറ്റ് വിശദവിവരങ്ങള്‍ എന്നിവ www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 7 വരെ ഇതിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാര്‍ഥികള്‍ക്ക് 2022 ഒക്ടോബര്‍ 12 മുതല്‍ 31 വരെയുള്ള കാലയളവില്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും.
- ഉറങ്ങാന്‍ ഇഷ്ടമാണോ: എന്നാല്‍ പണം വാരാവുന്ന ഒരു ജോലി നിങ്ങളെ കാത്തിരിപ്പുണ്ട്
- 3,371 കോടിയുടെ നഷ്ടത്തിന് പിന്നാലെ സ്നാപ്ചാറ്റില്‍ വലിയൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപോര്‍ട്; നിരവധി കംപനികള്‍ സാമ്ബത്തിക പ്രതിസന്ധിയില്‍
ദിവസങ്ങളായി തുറന്നുവെച്ചിട്ടും ജലനിരപ്പ് താഴാതെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍
തൊടുപുഴ: ദിവസങ്ങളായി തുറന്നുവെച്ചിട്ടും ജലനിരപ്പ് താഴാതെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍. ഇതോടെ ഇരുഡാമില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് ഗണ്യമായി വര്‍ധിപ്പിച്ചു.മുല്ലപ്പെരിയാറിന്‍റെ എല്ലാ ഷട്ടറും തുറന്നു. തുടര്‍ന്ന്, പെരിയാര്‍വാലി, തടിയമ്ബാട് ചപ്പാത്തുകള്‍ മുങ്ങി. പ്രദേശത്തെ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പെരിയാറിന്‍റെ ഇരുകരയിലുമുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ അഞ്ച് ഷട്ടറുകള്‍വഴി സെക്കന്‍ഡില്‍ 400 ഘനയടി (നാല് ലക്ഷം ലിറ്റര്‍) വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. സെക്കന്‍ഡില്‍ 300 ഘനടയടി വെള്ളമാണ് തുറന്നുവിട്ടിരുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് 12.30 മുതല്‍ ഇത് 330ഉം ഒരു മണിക്കൂറിനുശേഷം 350ഉം ഘനയടിയാക്കി ഉയര്‍ത്തുകയായിരുന്നു.