Home Featured കുളിമുറിയിലിരുന്ന് കുളിച്ചതിന് തവി കൊണ്ട് പൊതിരെ തല്ലി; പിതാവിന്റെ ക്രൂരതയില്‍ മരണത്തോട് മല്ലടിച്ച് 3 വയസുകാരി

കുളിമുറിയിലിരുന്ന് കുളിച്ചതിന് തവി കൊണ്ട് പൊതിരെ തല്ലി; പിതാവിന്റെ ക്രൂരതയില്‍ മരണത്തോട് മല്ലടിച്ച് 3 വയസുകാരി

ഹൈദരാബാദ്: പിതാവിന്റെ ക്രൂരമർദ്ദനമേറ്റ് മൂന്നുവയസുകാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദ് സ്വദേശികളായ ദമ്പതിമാരുടെ മകളെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്രൂരത കണ്ട് അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് മൂന്നുവയസ്സുള്ള കുട്ടിയെ അച്ഛൻ മർദിച്ചത്. കുളിമുറിയിൽ കളിച്ചുകൊണ്ടിരുന്നതിന് അച്ഛൻ മകളെ തവി കൊണ്ട് തല്ലുകയായിരുന്നു. കുളിമുറിയിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടാണ് ഇത്തരത്തിൽ ക്രൂരമായി മർദിച്ചതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ തന്നെ നിലത്തേക്ക് തള്ളിയിട്ടതായും തറയിലിട്ട് മർദിച്ചതായും അമ്മ ആരോപിക്കുന്നു.

പരിക്കേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ നില അതീവഗുരുതരമാണെന്നാണ് ഡോക്ടർമാർ നൽകുന്നവിവരം. സംഭവത്തിൽ പ്രതിയായ അച്ഛനെതിരേ വധശ്രമവും ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇയാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.2015ലാണ് പരാതിക്കാരിയായ സ്ത്രീയും പ്രതിയും വിവാഹിതരായത്. മർദനമേറ്റ് ചികിത്സയിലുള്ള കുട്ടി ഉൾപ്പെടെ ദമ്പതിമാർക്ക് നാല് പെൺമക്കളാണുള്ളത്. പരാതിക്കാരിയായ സ്ത്രീ നിലവിൽ എട്ടുമാസം ഗർഭിണിയാണെന്നും പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group