മംഗ്ളുറു: വർക്ക് ജൂലൈ 26ന് ബിജെപി യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.ദക്ഷിണ കന്നഡ ജില്ലയിലെ ആബിദ് (22), നൗഫല്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തെ ദക്ഷിണ കന്നഡ ജില്ലയിലെ സകീര്‍ (29), ശഫീഖ് (27), സദ്ദാം (32), ഹാരിസ് (42) എന്നിവരെ പിടികൂടിയിരുന്നു.
അന്വേഷണം നടക്കുകയാണെന്നും എല്ലാ അക്രമികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.അതേസമയം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തോടെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു.
മംഗ്ളുറു കമീഷണറേറ്റ് പരിധിയില്‍ ഉള്‍പെടെ ജില്ലയില്‍ മദ്യവില്‍പനശാലകള്‍ അടക്കം എല്ലാ കടകളും സാധാരണപോലെ തുറക്കാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഓഗസ്റ്റ് 14 വരെ തുടരും.